Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബന്ധുവായ പെൺകുട്ടിയെ മിഠായി നൽകി വശത്താക്കി കാറിൽ കയറ്റിക്കൊണ്ടുപോയി പീഡനം: പോക്‌സോ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് കോടതി; പീഡനവിവരം പുറത്തുവന്നത് കുട്ടി സ്ഥിരമായി ക്ലാസിൽ വൈകി വരുന്നത് അദ്ധ്യാപകർ ചോദ്യം ചെയ്തപ്പോൾ

ബന്ധുവായ പെൺകുട്ടിയെ മിഠായി നൽകി വശത്താക്കി കാറിൽ കയറ്റിക്കൊണ്ടുപോയി പീഡനം: പോക്‌സോ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് കോടതി; പീഡനവിവരം പുറത്തുവന്നത് കുട്ടി സ്ഥിരമായി ക്ലാസിൽ വൈകി വരുന്നത് അദ്ധ്യാപകർ ചോദ്യം ചെയ്തപ്പോൾ

ജംഷാദ് മലപ്പുറം

മലപ്പുറം: 11വയസ്സുകാരിയായ ബന്ധുവായ പെൺകുട്ടിക്ക് മിഠായി വാങ്ങിച്ചു നൽകി കാറിൽ കയറ്റിക്കൊണ്ടുപോയി ലൈംഗിക പീഡനം നടത്തിയ പ്രതിക്ക് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടക്കൽ പുളിക്കൂട് കരിമ്പനക്കൽ അബ്ദുൽ നാസർ (46)നെ ആണ് ജഡ്ജി എ വി നാരായണൻ ശിക്ഷിച്ചത്. 2014 നവംബർ നാല്, അഞ്ച്, ആറ് തീയ്യതികളിലാണ് കേസിന്നാസ്പദമായ സംഭവം. അഞ്ചാംക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി സ്‌കൂളിലേക്ക് പോകുമ്പോൾ ബന്ധുവായ പ്രതി കുട്ടിക്ക് മിഠായി നൽകി കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടു പോയി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടി സ്ഥിരമായി ക്ലാസിൽ വൈകി വരുന്നത് ശ്രദ്ധയിൽപ്പെട്ട അദ്ധ്യാപകർ നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തായത്. അദ്ധ്യാപകർ വിവരം അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ കോട്ടക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമം 376, പോക്സോ ആക്ടിലെ 3,4 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പിഴ സംഖ്യ പീഡനത്തിനിരയായ കുട്ടിക്ക് നൽകാനും പ്രതി പിഴയടക്കാത്ത പക്ഷം ഒരു വർഷത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഐഷാ പി ജമാൽ ഹാജരായി. സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്നും കുട്ടിക്ക് സഹായം ലഭ്യമാക്കാൻ വേണ്ട നടപടി സ്വീകരിക്കുന്നതിന് ജില്ലാ ലീഗൽ സർവ്വീസ് അഥോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി.

അതേ സമയം മറ്റൊരുകേസിൽ 14വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധുവായ 64കാരന് പത്തു വർഷം കഠിന തടവിനും 50000 രൂപ പഴയടക്കാനും മഞ്ചേരി കോടതി ഇന്നലെ വിധിച്ചിരുന്നു. ബന്ധുവായ പ്രതി പെൺകുട്ടിയുടെ വീട്ടിൽ വിരുന്നുവന്നതായിരുന്നു, മൂന്നു തവണ പീഡനത്തിനിരയായ പെകുട്ടി ഗർഭിണിയായിരുന്നു. തുടർന്നു കുട്ടിയെ ഗർഭ്രചിദ്രത്തിന് വിധേയയാക്കിയെങ്കിലും പ്രതി പിടിയിലായത് ഡി.എൻ.എ പരിശോധനയിലൂടെയാണ്. ബന്ധുവായ പ്രതി പാലക്കാട് മാങ്കുറിശ്ശി മങ്കര കക്കോട് ചേങ്ങാട്ടുതൊടി ചാമി (64) ബാലികയുടെ വീട്ടിൽ ഇടക്ക് വിരുന്നുവരാറുണ്ടായിരുന്നു.

മൂന്നു തവണ പ്രതി ലൈംഗിക പീഡനത്തിനിരയാക്കിയതിനെ തുടർന്ന് കുട്ടി ഗർഭിണിയാവുകയായിരുന്നു. തുടർന്ന് കുട്ടിയെ ഗർഭ്രചിദ്രത്തിന് വിധേയയാക്കിയെങ്കിലും ഡി എൻ എ പരിശോധന പ്രതിക്കെതിരായിരുന്നു. മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതിയാണ് പ്രതിക്ക് പത്തു വർഷം കഠിന തടവിനും 50000 രൂപ പഴയടക്കാനും ശിക്ഷിച്ചത്. പാലക്കാട് മാങ്കുറിശ്ശി മങ്കര കക്കോട് ചേങ്ങാട്ടുതൊടി ചാമി (64) യെയാണ് ജഡ്ജി എ വി നാരായണൻ ശിക്ഷിച്ചത്. പിഴ സംഖ്യ പരാതിക്കാരിക്ക് നൽകണമെന്നും പ്രതി പിഴയടക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവ് കൂടി അനുഭവിക്കണമെന്നും കോടതി വിധിച്ചു. 2017 മാർച്ച് മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. ബന്ധുവായ പ്രതി ബാലികയുടെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു. മൂന്നു തവണ പ്രതി ലൈംഗിക പീഡനത്തിനിരയാക്കിയതിനെ തുടർന്ന് കുട്ടി ഗർഭിണിയാവുകയായിരുന്നു.

അതേ സമയം മലപ്പുറം ജില്ലയിൽ ബാലസംരക്ഷണ സമിതിയുടെ പ്രവർത്തനം അവതാളത്തിലാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. കുട്ടികൾക്കെതിരെ അതിക്രമം വർധിക്കുമ്പോഴാണ് ബാല സംരക്ഷണ സമിതിയുടെ പ്രവർത്തനം താളം തെറ്റിയിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് ഇഴഞ്ഞ് നീങ്ങുന്നത്. ശാരീരികമായും മാനസികമായും കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ വനിതാ ശിശു വികസന വകുപ്പാണ് സംയോജന ശിശു സംരക്ഷണ പദ്ധതി തുടങ്ങിയത്. ഇതിന് കീഴിൽ രൂപവത്കരിച്ച ബാല സംരക്ഷണ സമിതിയുടെ പ്രവർത്തനമാണ് നോക്കു കുത്തിയായിരിക്കുന്നത്. പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി സ്ഥാപിച്ച ജില്ലാ ബാലസംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വിപുലപ്പെടുത്താൻ ഇത് വരെ സാധ്യച്ചിട്ടില്ല.

ലൈംഗിക ചൂഷണം, ദത്തെടുക്കൽ, ബാലവേല, ബാലവിവാഹം എന്നിവക്കെതിരെ കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ടാണ് ജില്ലയിൽ ബാലസംരക്ഷണ സമിതി പ്രവർത്തനം ആരംഭിച്ചത്. എന്നാൽ 94 പഞ്ചായത്തുകളുള്ള ജില്ലയിൽ ബാലസംരക്ഷണ സമിതി പ്രവർത്തനം 40 പഞ്ചായത്തുകളിൽ മാത്രമാണ് ആരംഭിച്ചത്. 54 പഞ്ചായത്തുകളിൽ പദ്ധതി ഇത് വരെ തുടങ്ങിയിട്ടില്ല. ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും ഇതുവരെ പദ്ധതിക്ക് വേണ്ട പ്ലാനുകൾ പോലും ഇതു വരെ തയ്യാറാക്കിയിട്ടില്ലെന്ന് ജില്ലാ ചൈൽഡ് പ്രാട്ടക്ഷൻ യൂനിറ്റ് ഉദ്യോഗസ്ഥർ പറയുന്നു.

ഇത് കുട്ടികൾക്കെതിരായ അക്രമങ്ങൾ വർധിക്കുന്നതിന് ഇടയാക്കുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപങ്ങളിലെ പ്രസിഡന്റുമാർ, പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ, പഞ്ചായത്തിലെ സ്‌കൂളുകളിൽ നിന്നുള്ള അദ്ധ്യാപക പ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് അംഗങ്ങൾ, രക്ഷിതാക്കളുടെ പ്രതിനിധികൾ എന്നിവരാണ് ബാലസംരക്ഷണ സമിതിയിലെ അംഗങ്ങൾ. ഈ സമിതി ഒരോ പഞ്ചായത്തുകളിലും രൂപവത്കരിച്ച് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കേണ്ടത്. കുട്ടികളുടെ സുരക്ഷിതത്തിനും ചൂഷണം തടയാനും ഇടയക്കുമായിരുന്ന പദ്ധതിയായിരുന്നു ഇത്.

എന്നാൽ ജില്ലയിലെ മിക്ക പഞ്ചായത്തിലും ഇത്തരത്തിലൊരു സമിതി പോലും രൂപവത്കരിക്കാൻ സാധിച്ചിട്ടില്ല. പലർക്കും ഇതിനെക്കുറിച്ച് അവബോധമില്ലാത്തതാണ് പദ്ധതിയുടെ മെല്ലോപ്പോക്കിന് ഇടയാക്കുന്നത്. സമിതി രൂപവത്കരിച്ച പഞ്ചായത്തുകളിലാകട്ടെ കാര്യക്ഷമതയുള്ള പ്രവർത്തനവും നടക്കുന്നില്ല. കുട്ടികൾക്കെതിരെയുള്ള വിവിധ അതിക്രമങ്ങൾ പ്രതികരിക്കുക, സമയോചിതമായ ഇടപെടൽ നടത്തുന്നതിന് പൊതു സമൂഹത്തെ പ്രാപ്തരാക്കുക, കുട്ടികളുടെ സംരക്ഷണത്തിനായി വിവിധ സർക്കാർ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പും വിവിധ സമൂഹധിഷ്ഠിത പദ്ധതികളും നടപ്പിലാക്കുക എന്നിവയായിരുന്നു പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിട്ടിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP