Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തടവറയിലിരുന്ന് എഴുതിയ കവിത രക്ഷിച്ചത് തൂക്കുമരത്തിൽ നിന്ന്! 18 വർഷമായി ജയിലിൽ കിടന്നയാൾക്ക് മാനസാന്തരം വന്നെന്ന് ബോധ്യമായതോടെ വധശിക്ഷ ജീവപര്യന്തമായി കുറച്ച് സുപ്രീം കോടതി; ജയിലിൽ കഴിഞ്ഞപ്പോൾ നല്ല സ്വഭാവമാണ് കാണിച്ചതെന്നും ബിരുദം നേടിയതുമടക്കം വിവരിച്ച് അഭിഭാഷകൻ

തടവറയിലിരുന്ന് എഴുതിയ കവിത രക്ഷിച്ചത് തൂക്കുമരത്തിൽ നിന്ന്! 18 വർഷമായി ജയിലിൽ കിടന്നയാൾക്ക് മാനസാന്തരം വന്നെന്ന് ബോധ്യമായതോടെ വധശിക്ഷ ജീവപര്യന്തമായി കുറച്ച് സുപ്രീം കോടതി; ജയിലിൽ കഴിഞ്ഞപ്പോൾ നല്ല സ്വഭാവമാണ് കാണിച്ചതെന്നും ബിരുദം നേടിയതുമടക്കം വിവരിച്ച് അഭിഭാഷകൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജയിലിൽ കിടന്ന് കവിതയും കഥയും നോവലുമൊക്കെ എഴുതിയ തടവുപുള്ളികളുടെ കഥ നാം ഒട്ടേറെ കേട്ടിട്ടുണ്ട്. എന്നാൽ ഇതു മൂലം വധശിക്ഷയിൽ നിന്നും മോചനം ലഭിച്ചയാളുടെ കഥ കേട്ടിട്ടുണ്ടോ. എന്നാൽ കഥയല്ല സംഗതി സത്യമാണ്. കഴിഞ്ഞ 18 വർഷമായി വധശിക്ഷ കാത്ത് ജയിലിൽ കഴിഞ്ഞിരുന്ന പ്രതിക്ക് താനെഴുതിയ കവിതാണ് തൂക്കു മരത്തിൽ നി്ന്നും രക്ഷിച്ചത്. ഇതിന് തുണയായി നിന്നതോ ജയിലിലെ ബിരുദ പഠനവും നല്ല നടപ്പും. മഹാരാഷ്ട്ര സ്വദേശി ജ്ഞാനേശ്വറിന്റെ (45) വധശിക്ഷയാണ് സുപ്രീം കോടതി ജീവപര്യന്തമാക്കി വെട്ടിക്കുറച്ചത്.

ജ്ഞാനേശ്വറിന് മാനസാന്തരം വന്നുവെന്നും ഇയാൾ സമൂഹത്തിന് ഭീഷണിയല്ലെന്ന് വ്യക്തമാക്കുന്നതാണ് ആ കവിതയെന്നും ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. 2001ൽ ഋഷികേശ് എന്ന കുട്ടിയെ കൊലപ്പെടുത്തിയതിനാണ് ജ്ഞാനേശ്വറിന് വധശിക്ഷ ലഭിച്ചത്. ഹൈക്കോടതി 2006-ൽ വധശിക്ഷ ശരിവെച്ചു. ഇത് ഇളവ് ചെയ്യണമെന്ന ഹർജിയുമായി ജ്ഞാനേശ്വർ പിന്നീട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മാത്രമല്ല കൊലനടക്കുമ്പോൾ 22 വയസ്സു മാത്രമാണ് പ്രതിക്ക് പ്രായമെന്നും പിന്നീട് ജയിലിൽ കഴിയുമ്പോൾ നല്ല സ്വഭാവമാണ് കാണിച്ചതെന്നും അഭിഭാഷകൻ വാദിച്ചു.

ജയിലിൽവെച്ച് പ്രതി ബി.എ. ജയിച്ചതും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അതേസമയം, കുറ്റം നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജ്ഞാനേശ്വർ ചെയ്ത കുറ്റം ക്രൂരമാണെന്നത് സംശയമില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാൽ, പ്രതിക്ക് തെറ്റു ബോധ്യപ്പെട്ടതായാണ് മനസ്സിലാകുന്നത്. പ്രതി എഴുതിയ കവിതയിലും അതു വ്യക്തമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.

വധശിക്ഷയ്ക്കു കാരണമായ അപൂർവത്തിൽ അപൂർവമായ കുറ്റകൃത്യമായി ഇതിനെ കാണാനുമാവില്ല. അതിനാൽ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 18 വർഷമായി ജയിലിൽ കഴിയുന്ന പ്രതിക്ക് മറ്റ് ഇളവുകൾക്കായി സംസ്ഥാന സർക്കാരിനെ സമീപിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP