1 usd = 73.56 inr 1 gbp = 95.47 inr 1 eur = 84.27 inr 1 aed = 20.03 inr 1 sar = 19.61 inr 1 kwd = 242.42 inr

Oct / 2018
23
Tuesday

അനുമതിയില്ലാതെ ബിഷപ്പിന്റെ ശരീരത്തിൽ നിന്നും രക്തവും ഉമിനീരും പൊലീസ് ശേഖരിച്ചെന്ന് ബിഷപ്പിന്റെ അഭിഭാഷകൻ; ആരോഗ്യ പ്രശ്‌നം ഉള്ള ആളാണ്; പ്രതി അന്വേഷണവുമായി സഹകരിക്കുന്നതിനാൽ ജാമ്യം അനുവദിക്കണം; മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണ സംഘത്തിന്റെ വാദത്തെ എതിർത്ത് പ്രതിഭാഗം; കസ്റ്റഡി ആവശ്യത്തിൽ ഉച്ചക്ക് ശേഷം വിധിപറയാനായി മാറ്റിവെച്ച് കോടതി

September 22, 2018 | 01:35 PM IST | Permalink



അനുമതിയില്ലാതെ ബിഷപ്പിന്റെ ശരീരത്തിൽ നിന്നും രക്തവും ഉമിനീരും പൊലീസ് ശേഖരിച്ചെന്ന് ബിഷപ്പിന്റെ അഭിഭാഷകൻ; ആരോഗ്യ പ്രശ്‌നം ഉള്ള ആളാണ്; പ്രതി അന്വേഷണവുമായി സഹകരിക്കുന്നതിനാൽ ജാമ്യം അനുവദിക്കണം; മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണ സംഘത്തിന്റെ വാദത്തെ എതിർത്ത് പ്രതിഭാഗം; കസ്റ്റഡി ആവശ്യത്തിൽ ഉച്ചക്ക് ശേഷം വിധിപറയാനായി മാറ്റിവെച്ച് കോടതി

അർജുൻ സി വനജ്

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ കോടതിയിൽ ഹാജരാക്കി. ബിഷപ്പിനെ കസ്റ്റഡിയിൽ വേണെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യത്തെ പ്രതിഭാഗം അഭിഭാഷകൻ എതിർത്തു. നുമതിയില്ലാതെ ബിഷപ്പിന്റെ ശരീരത്തിൽ നിന്നും രക്തവും ഉമിനീരും പൊലീസ് ശേഖരിച്ചെന്ന് ബിഷപ്പിന്റെ അഭിഭാഷകൻ ആരോപിച്ചു. ആരോഗ്യ പ്രശ്‌നം ഉള്ള ആളാണ്. കൂടാതെ പ്രതി അന്വേഷണവുമായി സഹകരിക്കുന്നതിനാൽ ജാമ്യം അനുവദിക്കണമെന്നും പറഞ്ഞാണ് പൊലീസിന്റെ ആവശ്യത്തെ പ്രതിഭാഗം എതിർത്തത്. കസ്റ്റഡി ആവശ്യത്തിൽ വിധി ഉച്ചക്ക് ശേഷം കോടതി വിധിക്കും.

കനത്ത പൊലീസ് സുരക്ഷയോടെയാണ് ബിഷപ്പിനെ പാല കോടതിയിലേക്ക് എത്തിച്ചത്. കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായായി കോട്ടയം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. കേരളാ പൊലീസിലെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് ആണ് ബിഷപ്പിന് സുരക്ഷ ഒരുക്കുന്നത്. നെഞ്ചുവേദനയെ തുടർന്ന് ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഫ്രാങ്കോയെ രാവിലെയാണ് ഡിസ്ചാർജ് ചെയ്തത്. രക്ത സമ്മർദമാണ് ബിഷപ്പിന്റെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തിൽ. നിലവിൽ ബിഷപ്പിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. ബിഷപ്പ് ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കാനാണ് ഒരുങ്ങുന്നത്. അതേസമയം, ബിഷപ്പിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന ആവശ്യവും പൊലീസ് ഉന്നയിക്കും.

ഇന്നലെ കോട്ടയത്തേക്ക് കൊണ്ടുപോരുന്നതിനിടെ വാഹനത്തിൽ ക്ഷീണിതനായി കണ്ടെത്തിയ ബിഷപ്പിനെ രാത്രി 10.45ഓടെ മെഡിക്കൽ കോളേജിലെ കാർഡിയോളജി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യഘട്ടപരിശോധനയിൽ കുഴപ്പങ്ങൾ ഒന്നും കണ്ടെത്താൻ സാധിക്കാത്തതിനാൽ ഇന്ന് രണ്ടാംഘട്ടപരിശോധനകളും നടത്തിയിരുന്നു. ഇതിലും കുഴപ്പങ്ങളൊന്നുമില്ലെന്ന് കണ്ടെത്തുകയായിരുന്നു. നേരത്തെതന്നെ മുന്നറിയിപ്പ് ലഭിച്ചതിനാൽ വിദഗ്ധ ഡോക്ടർമാരുടെ സംഘം ആശുപത്രിയിൽ സജ്ജമായിരുന്നു. ബിഷപ്പിനെ തെളിവെടുപ്പിന് കൊണ്ടുപോകേണ്ട കാര്യമില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകൻ പറയുന്നത്. അതേസമയം ബിഷപ്പിന്റെ അറസ്റ്റ് ദൈവം നൽകിയ നീതിയാണെന്നാണ് കന്യാസ്ത്രീയുടെ സഹോദരി പ്രതികരിച്ചത്. അന്വേഷണ സംഘത്തിന് നന്ദിയും പറഞ്ഞു അവർ.

അതേസമയം ബിഷപ്പിന് ജാമ്യം നൽകരുതെന്ന് ഇരയായ് കന്യാസത്രീയുടെ സഹോദരൻ ആവശ്യപ്പെട്ടു. ജാമ്യം നൽകിയാൽ സാക്ഷികളെ ബിഷപ്പ് സ്വാധീനിക്കുമെന്നും ഇതിന്റെ തെളിവാണ് നേരത്തെ ഒരു അച്ചൻ നിലപാട് മാറ്റിയതെന്നും സഹോദരൻ പറഞ്ഞു. ഫ്രാങ്കോയെ മൂന്ന് ദിവസത്ത കസ്റ്റഡിയിൽ കിട്ടാൻനാകും പൊലീസ് കോടതിയിൽ അപേക്ഷ നൽകുക. കൂടുതൽ ചോദ്യം ചെയ്യുന്നതിനും കുറവിലങ്ങാട് മഠത്തിലടക്കം തെളിവെടുപ്പ് നടത്തുന്നതിനുമാണ് ഫ്രാങ്കോയെ കസ്റ്റഡിയിൽ ആവശ്യപ്പെടുക.

ഇന്നലെ കൊച്ചിയിൽനിന്ന് കൊണ്ടുവരുമ്പോഴാണ് ബിഷപ്പിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിഷപ്പിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. തുടർന്ന് മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ആറു മണിക്കൂർ നിരീക്ഷണത്തിൽ കഴിയാൻ ഡോക്ടർമാർ നിർദ്ദേശം നൽകുകയായിരുന്നു. ഇന്ന് രാവിലെ ബിഷപ്പിന് ഹൃദയാഘാതമുണ്ടോ എന്ന പരിശോധന നടത്തിയ ശേഷമാണ് പ്രശ്‌നമൊന്നും ഇല്ലെന്ന് കണ്ടെത്തിയത്.

നേരത്തെ, ബിഷപ്പിനെ തൃപ്പൂണിത്തുറയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ ഉയർന്ന രക്തസമ്മർദം കണ്ടിരുന്നു. ഇസിജിയിൽ നേരിയ വ്യതിയാനം കണ്ടിരുന്നു. അതുകൊണ്ട് ഇന്നും വീണ്ടും പരിശോധന നടത്തും. ബിഷപ്പിന്റെ നെഞ്ചുവേദനയോടെ അന്വേഷണ സംഘവും പ്രതിരോധത്തിലായിട്ടുണ്ട്.വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതിന്റെ കടലാസ് ജോലികൾ അവസാനിച്ചതോടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. നിയമവിരുദ്ധമായി തടങ്കലിൽ വെക്കൽ, പ്രകൃതി വിരുദ്ധ ലൈംഗികബന്ധം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ചോദ്യം ചെയ്യലിൽ കേസിന് ഉപകാരപ്രദമായ ഒരുപാട് കാര്യങ്ങൾ ലഭിച്ചു. തന്റെ ഭാഗം വിശദീകരിക്കുന്നതിന് ആവശ്യമായ സമയം ബിഷപ്പിന് നൽകിയിരുന്നു. അറസ്റ്റിന്റെ കാര്യത്തിൽ ബോധപൂർവമായ താമസമുണ്ടായിട്ടില്ല. ബിഷപ് കുറ്റം സമ്മതിച്ചോ ഇല്ലയോ എന്ന കാര്യം ഇപ്പോൾ പറയാനാവില്ല. രാത്രി കോട്ടയം പൊലീസ് ക്ലബിലേക്കാണ് കൊണ്ടുപോകുന്നത്. സമയം ലഭിച്ചാൽ അവിടെ വീണ്ടും ചോദ്യം ചെയ്യും. ശനിയാഴ്ച രാവിലെ പാലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. രണ്ടു മാസമായി നടന്ന വിശദ അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

ഗൂഢാലോചനയാണെന്ന വാദത്തിൽ ആദ്യം മുതൽ ഉറച്ചു നിൽക്കുകയായിരുന്നു ഫ്രാങ്കോ. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലിന്റെ രണ്ടാം ദിനം ഇത് ഖണ്ഡിക്കാനായി. അറസ്റ്റ് സംബന്ധിച്ച് ഒരു സംശയവുമുണ്ടായിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരുമായി പലരീതിയിലുള്ള ചർച്ചകൾ ഫോണിലൂടെയും നേരിട്ടും ആവശ്യമായി വന്നപ്പോഴൊക്കെ നടത്തിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും ഒരുമിച്ച് പരിഗണിച്ചാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്നും എസ്‌പി വ്യക്തമാക്കി.

ഇന്നലെ പൊലീസ് ക്ലബ്ബിൽ എത്തിച്ച് ബിഷപ്പിന് താമസസൗകര്യം ഒരുക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ഇവിടെ വെച്ച് ചോദ്യം ചെയ്യാനും പദ്ധതിയുണ്ടായിരുന്നു. ക്ലബിൽ താമസത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണു ഇന്നലെ രാത്രി തെള്ളകം പിന്നിട്ടപ്പോൾ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന് നെഞ്ചു വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വാഹന വ്യൂഹം തിരിച്ചു വിട്ടു. ഏഴു വാഹനങ്ങളിലായി വൻ പൊലീസ് സംഘമാണ് ബിഷപ്പിനൊപ്പമുണ്ടായിരുന്നത്. വൈക്കം ഡിവൈഎസ്‌പിയുടെ ജീപ്പിലാണ് ബിഷപ്പ് യാത്ര ചെയ്തിരുന്നത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ വൈദ്യ പരിശോധനയിൽ ബിഷപ്പിന് ഇസിജിയിൽ വ്യതിയാനവും രക്താതിസമ്മർദ്ദവും കണ്ടെത്തിയിരുന്നനു. ഇതേ തുടർന്നു തൃപ്പൂണിത്തുറയിലെ ഡോക്ടർ ഹൃദ്രോഗ വിദഗ്ധന്റെ പരിശോധന വേണമെന്ന് നിർദ്ദേശിച്ചു.

തുടർ യാത്രയിലാണു ബിഷപ്പ് ദേഹാസ്വാസ്ഥ്യമുണ്ടെന്നു പൊലീസിനെ അറിയിച്ചത്. ഉടനെ തന്നെ കോട്ടയം മെഡിക്കൽ കോളജിലേക്കു പോവുകയായിരുന്നു. അവിടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആദ്യഘട്ട പരിശോധനയ്ക്കു ശേഷം കാർഡിയോളജി വിഭാഗത്തിൽ ഇസിജിയും മറ്റു പരിശോധനകളും നടത്തി.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വാഗമണ്ണിൽ മൂന്നു ദിവസം പാർട്ടി; മദ്യവും ലഹരിയും ഉപയോഗിച്ച് നൃത്തം ചെയ്ത അടിച്ചു പൊളിച്ചത് അഞ്ഞൂറോളം ആക്ടിവിസ്റ്റുകൾ; വാഗമണ്ണിലെ രഹസ്യ സങ്കേതത്തിലെ തീരുമാനം അനുസരിച്ച് മലചവിട്ടാനുള്ള ആദ്യ നിയോഗമെത്തിയത് ചുംബന സമരനായികക്കെന്ന് ഓൺലൈനിൽ വാർത്ത; ചിത്രങ്ങളും പുറത്തു വിട്ടു; രഹ്ന ഫാത്തിമ സന്നിധാനത്ത് യാത്ര തിരിച്ചത് എവിടെ നിന്ന് എന്ന ചർച്ച പുരോഗമിക്കുമ്പോൾ എല്ലാം പിൻവലിച്ച് മംഗളം
ചേച്ചിയുടെ മുന്നിൽ അനുജത്തിയുടെ വസ്ത്രമഴിക്കും; പിന്നെ മതിവരുവോളം ലൈംഗീതിക്രമം; ചിലപ്പോൾ 14കാരിയുടെ മുമ്പിലിട്ട് 17കാരിയെ പീഡിപ്പിക്കും; മദ്യത്തിന് അടിമയായ അമ്മയെ മയക്കി സേവ്യറും കൂട്ടുകാരൻ സുരേഷ് കാട്ടിക്കൂട്ടിയ ക്രൂരത പെൺകുട്ടികൾ പുറത്ത് പറഞ്ഞത് ജീവനെടുക്കുമെന്ന ഭീഷണിയെ തുടർന്ന്; അയൽക്കാരന്റെ വീട്ടിൽ അഭയം തേടിയ കുട്ടികളെ തിരിച്ചുകൂട്ടാൻ അമ്മയും; ഊന്നുകലിൽ നടന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
മാമന്റെ കൈ എന്റെ തുടകൾക്കിടയിലാണ്; എന്റെ പിൻകഴുത്ത് പൊള്ളി വിയർത്തു; ശ്വാസം അടക്കി അനങ്ങാതെ കിടന്നു; മാമൻ പറഞ്ഞ പോലെ എല്ലാം പെട്ടെന്ന് കഴിഞ്ഞു; പക്ഷേ പിൻ കഴുത്തിലെ ആ പൊള്ളൽ ഇതെഴുതുമ്പോളും വന്നു; അന്തരിച്ച കവി അയ്യപ്പനും മീ ടൂവിൽ കുടുങ്ങി; പത്താം വയസ്സിലെ പീഡനം തുറന്നു പറയുന്നത് മറ്റൊരു കവിയുടെ യുവതിയായ മകൾ
കവനന്റിൽ ഒന്നുമില്ല; രാജ്യവും രാജാധികാരവും കടക്കെണിയിലായപ്പോൾ തിരുവിതാംകൂറിന് അടിയറവ് വച്ചവരാണ് പന്തളം രാജവംശം; ഇതോടെ ശബരിമല ക്ഷേത്രത്തിലെ നടവരവും നഷ്ടമായി; തിരു-കൊച്ചിയും കേരളവും രൂപപ്പെട്ടപ്പോൾ അത് ദേവസ്വം സ്വത്തുമായി; ശബരിമലയിൽ അവകാശമുള്ളത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് മാത്രം; തന്ത്രിയും പരികർമ്മികളും ശ്രമിച്ചത് സുപ്രീംകോടതി വിധി അട്ടിമറിക്കാൻ; സുകുമാരൻ നായർക്കും ഒളിയമ്പ്; ശബരിമലയിൽ നിലപാട് കടുപ്പിക്കാൻ മുഖ്യമന്ത്രി; ചിത്തിര നടതുറക്കൽ നിർണ്ണായകമാകും
എല്ലാവരും കൊണ്ടാടുമ്പോഴും എനിക്ക് അയാളോട് ഒരു ബഹുമാനവും തോന്നിയിട്ടില്ല; പ്രസവത്തിന് ശേഷം കോളേജിൽ പോയ എന്നോട് ക്ലാസിലെത്തി പറഞ്ഞത് കേട്ടാൽ അറയ്ക്കുന്ന ലൈംഗികത; മുല വലിച്ച് കുടിക്കണമെന്നും മതിവരുവോളം ഭോഗിക്കണമെന്നും കവി അയ്യപ്പൻ പറഞ്ഞുവെന്ന് കോളേജ് അദ്ധ്യാപികയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; കവി അയ്യപ്പനെതിരെ മറ്റൊരു മീ ടൂ ആരോപണം കൂടി
ആൾബലത്തിലും സ്വാധീനത്തിലും വമ്പൻ; ലെബനീസ് പ്രധാനമന്ത്രിയെ വരെ തടവിലാക്കി അടികൊടുത്ത ധൈര്യശാലി; ഖത്തറിനെ ഒതുക്കാൻ സോഷ്യൽ മീഡിയയിലൂടെ ചൂടൻ പ്രചാരണം; വാഷിങ്ടൺ പോസ്റ്റ് ലേഖകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം നടപ്പാക്കിയത് സ്‌കൈപ്പ് കോളിലൂടെ; ആ നായിന്റെ തല എനിക്ക് കൊണ്ടുത്തരൂയെന്ന് അലറി വിളിച്ച് ഉഗ്രശാസന; ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ നടന്ന ഓപ്പറേഷന്റെ മാസ്റ്റർ ബ്രെയിൻ സൗദ് അൽ ഖഹ്താനി
ശബരിമല വിവാദം തമിഴ് നാടിന് തുണയാകുമോ? മഹാലിംഗപുരം അയ്യപ്പക്ഷേത്രം ശബരിമല മാതൃകയിൽ വികസിപ്പിക്കാൻ ആലോചന; അയ്യപ്പ ചൈതന്യം പ്രതിഷ്ഠയിലേക്ക് ആവാഹിക്കാൻ താഴമൺ തന്ത്രിമാരെ ക്ഷണിച്ചേക്കും; നടക്കുന്നത് പശ്ചിമഘട്ട മലനിരയിൽ ആചാരാനുസൃതമായി ശബരിമലയെ പുനരാവിഷ്‌കരിക്കാനുള്ള നീക്കം; പദ്ധതി യാഥാർത്ഥ്യമായാൽ കേരളത്തിനുണ്ടാകാൻ പോകുന്ന റവന്യൂ നഷ്ടം പതിനയ്യായിരം കോടിയിലേറെ
കള്ളന്റെ മകനെന്ന കൂട്ടുകാരുടെ വിളി നെഞ്ചിൽ തറച്ചപ്പോൾ സ്‌കൂളിൽ പോക്ക് വേണ്ടെന്ന് വച്ച മകൻ; യഥാർത്ഥ കള്ളനെ കണ്ടെത്തി നൽകി മകന്റെ കണ്ണൂനീർ തുടച്ച് ഉപ്പയുടെ സാഹസിക ഇടപെടൽ; കള്ളനെന്ന് പറഞ്ഞ് ജയിലിടച്ചവർ തന്നെ സത്യം തിരിച്ചറിഞ്ഞ് മാപ്പ് ചോദിച്ചു; നിരപരാധിയായ താജുദ്ദീന്റെ മകൻ തലയെടുപ്പോടെ വീണ്ടും സ്‌കൂളിലേക്ക്
അമ്മയുടെ ബയലോ പ്രകാരം എന്നെ പുറത്താക്കാൻ ജനറൽ ബോഡിയിൽ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന ഉത്തമ ബോധ്യം എനിക്കുണ്ട്; എന്നെ കരുതി അമ്മ എന്ന സംഘടന തകർക്കപ്പെടാതിരിക്കാൻ വേണ്ടി എന്റെ ജേഷ്ഠസഹോദരനായ മോഹൻലാലുമായി വിശദമായ ചർച്ചകൾക്ക് ശേഷമാണു രാജികത്ത് നൽകിയത്; രാജികത്ത് സ്വീകരിച്ചാൽ അത് രാജിയാണ്, പുറത്താക്കലല്ല: വനിതാ കൂട്ടായ്മയ്ക്ക് മറുപടിയുമായി ദിലീപ്; രാജിക്കത്തിൽ നിറയുന്നത് ജനറൽ ബോഡിയിലെ ഭൂരിപക്ഷം തനിക്കൊപ്പമെന്ന വാദം
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
ബിനീഷ് കോടിയേരി ചങ്ക് സഹോദരൻ! ഗണപതി കോവിൽ വരെ സ്വന്തം റിസ്‌കിലെത്തിയാൽ എല്ലാം ശരിയാക്കമെന്ന് ഉറപ്പ് നൽകിയത് കളക്ടർ നൂഹുവും ഐജി മനോജ് എബ്രഹാമും; പൊലീസ് പറഞ്ഞിടം വരെ പെൺകുട്ടിയെന്ന് ആരും തിരിച്ചറിയാതെ എത്തി; ഐജി ശ്രീജിത്തും നല്ല രീതിയിൽ പിന്തുണ നൽകി; നടപ്പന്തൽ വരെ എത്തിയത് എങ്ങനെ എന്ന് രഹ്നാ ഫാത്തിമ വിശദീകരിക്കുന്ന ഓഡിയോ പുറത്ത്; പൊലീസിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാൻ പരിവാറുകാർ; ശബരിമല വിവാദം പുതിയ തലത്തിലേക്ക്
സന്നിധാനത്ത് എത്തി അയ്യപ്പന് മുമ്പിൽ തൊഴു കൈയോടെ പൊട്ടിക്കരഞ്ഞ് ഐജി ശ്രീജിത്ത്; കണ്ണുകൾ നിറഞ്ഞ് അയ്യപ്പന് മുന്നിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രാർത്ഥിക്കുന്ന ചിത്രങ്ങൾ ചർച്ചയാക്കി വിശ്വാസികൾ; ഐപിഎസുകാരന്റെ മുഖത്ത് നിറയുന്നത് ചെയ്ത തെറ്റിന്റെ പശ്ചാത്തപമെന്ന് വിലയിരുത്തി ഭക്തർ; രഹ്നാ ഫാത്തിമയെ നടപ്പന്തൽ വരെ എത്തിച്ചതിൽ വിശ്വാസിയായ ശ്രീജിത്ത് ധർമ്മ ശാസ്താവിന് മുമ്പിൽ മാപ്പിരുന്നതോ? സോപാനത്തെ ശ്രീജിത്തിന്റെ പ്രാർത്ഥനാ ഫോട്ടോ വൈറലാകുമ്പോൾ
സിദ്ദിഖിന്റേത് അച്ചടക്കലംഘനം; ലളിതച്ചേച്ചിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല; സംഘടനയിലെ ഗുണ്ടായിസം അനുവദിക്കാൻ പറ്റില്ലെന്നും എല്ലാവരുടെയും ചരിത്രം അറിയാമെന്നും ജഗദീഷ്; സിദ്ദിഖ് പറഞ്ഞത് സംഘടനാ നിലപാടല്ലെന്ന് ബാബുരാജും; എഎംഎംഎ ഭാരവാഹികൾ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദസന്ദേശം പുറത്ത്; പത്രസമ്മേളനം വിളിച്ചത് ദിലീപ് സിനിമയുടെ സെറ്റിൽ വെച്ച്; താരസംഘടനയിൽ വൻ പൊട്ടിത്തെറി; നടക്കുന്നത് മോഹൻലാൽ അനുകൂലികളും ദിലീപ് അനുയായികളും തമ്മിലുള്ള വടംവലി
ദൂബായിലെ പിണറായിയുടെ കുറ്റം പറച്ചിൽ മോദിക്ക് കൊണ്ടു; ശബരിമലയിൽ നേട്ടമുണ്ടാക്കാനുള്ള നീക്കത്തിന് പച്ചക്കൊടി കാട്ടി പ്രധാനമന്ത്രി; നിയമസഭ പ്രമേയം പാസാക്കിയാൽ കേന്ദ്ര ഇടപെടുമെന്ന പിള്ളയുടെ പ്രസ്താവന അമിത് ഷായുടെ നിർദ്ദേശ പ്രകാരം; ശബരിമല യുവതീ പ്രവേശനത്തിൽ പരിവാർ പ്രസ്ഥാനങ്ങൾ പ്രതിഷേധം കടുപ്പിക്കും; മണ്ഡലകാലത്ത് ഭക്തർക്ക് പിന്തുണ അറിയിക്കാൻ അമിത് ഷാ കേരളത്തിലെത്തും; ശബരിമലയിൽ രാഷ്ട്രീയ യുദ്ധം തുടരും
ദുരനുഭവങ്ങൾ ഒളിയും മറയുമില്ലാതെ പേരുകൾ സഹിതം വെളിപ്പെടുത്തി യോഗത്തിനെത്തിയ നടിമാർ; മുതിർന്ന നടന്മാർ വരെ പ്രതിക്കൂട്ടിൽ; എല്ലാം വീഡിയോയിൽ പതിഞ്ഞതിനാൽ എന്ത് ചെയ്യണമെന്ന് അറിയാതെ അമ്മ; മലയാള സിനിമയെ വെട്ടിലാക്കാൻ കൂടുതൽ മീടു ആരോപണങ്ങൾ; താരസംഘടനയുടെ വനിതാ സെൽ യോഗം സംഘടനയ്ക്കുണ്ടാക്കുന്നത് വലിയ തലവേദന; ഇടവേള ബാബുവിന്റെ ബുദ്ധി തിരിഞ്ഞു കുത്തുമ്പോൾ
ഓപ്പറേഷൻ രഹ്നാ ഫാത്തിമ ഓപ്പറേറ്റ് ചെയ്തത് എംവി ജയരാജൻ നേരിട്ടെന്ന് റിപ്പോർട്ടുകൾ; ഏതെങ്കിലും ഒരു വനിതയെ സന്നിധാനത്ത് എത്തിക്കാൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ നിർദ്ദേശം ശിരസ്സാ വഹിച്ച ഐജി ശ്രീജിത്ത് പിടിച്ചത് പുലിവാൽ; സന്നിധാനം വരെ ചുംബന സമര നായികയ്ക്ക് എസ്‌കോർട്ട് പോയ ഐജി നടപ്പന്തലിൽ എത്തിയപ്പോൾ ഭയന്ന് പോയെന്ന് സാക്ഷികൾ; ഭക്തരുടെ മുമ്പിൽ പരാജയപ്പെട്ടതോടെ മന്ത്രിയെ വിളിച്ച് പറ്റില്ലെന്ന് പറഞ്ഞതോടെ സന്നിധാനത്തെ യുവതീ പ്രവേശനം അസാധ്യമായി
കറുപ്പുടുത്ത് കെട്ടുംകെട്ടി ശബരിമലയിലേക്ക് പോകാനെത്തിയത് യുക്തിവാദി! കേരള യുക്തിവാദി സംഘം പുറത്താക്കിയ നേതാവിന് സ്വന്തമായി ആശയ പ്രചരണത്തിന് ഓൺലൈൻ പത്രവും; കോളേജ് അദ്ധ്യാപകന്റെ ഭാര്യയ്‌ക്കൊപ്പം കെട്ടുമുറുക്കിയത് അഭിഭാഷക കുടുംബം; യാത്രതിരിച്ചത് തന്റെ പ്രതിഷേധം കോടതിവിധി നടപ്പാക്കാതിരിക്കുന്നതിനും ലിംഗ സ്വാതന്ത്ര്യം തടയുന്നതിലെന്നും ഫെയ്‌സ് ബുക്കിൽ കുറിച്ച്; എന്തുവന്നാലും മലചവിട്ടുമെന്ന് പറയുന്ന ചേർത്തലക്കാരി ലിബിയുടെ കഥ ഇങ്ങനെ
ശബരിമലയ്ക്ക് കെ എസ് ആർ ടി സി ബസിൽ പുറപ്പെട്ട ജേണലിസം വിദ്യാർത്ഥികളെ പ്രതിഷേധക്കാർ നിലയ്ക്കലിൽ വച്ച് തടഞ്ഞു; പെണ്ണുങ്ങളെ കേറ്റുകയില്ലെന്ന് ആക്രോശിച്ച് കൊണ്ട് നിരവധി സ്ത്രീകൾ ഇരച്ച് കയറി വിദ്യാർത്ഥികളെ ഇറക്കി വിട്ടു; ചെറുത്ത് നിന്ന പെൺകുട്ടികളുമായി വാക്കേറ്റം; പമ്പക്ക് പുറപ്പെട്ട മുഴുവൻ കെ എസ് ആർ ടി സി ബസുകളും തടഞ്ഞ് പരിശോധിക്കുന്നു; പ്രതിഷേധത്തിനിടെ ആത്മഹത്യാ ശ്രമവും; നിലയ്ക്കലിലേക്ക് ആളുകളുടെ ഒഴുക്ക്; ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിലയ്ക്കൽ സംഘർഷ ഭരിതമാകുന്നു
ശ്രമിച്ചത് അതീവ രഹസ്യമായി കിസ് ഓഫ് ലൗ സമരനായികയെ പതിനെട്ടാംപടി ചവിട്ടിക്കാൻ; എല്ലാം മറച്ചുവച്ച് ഏഷ്യാനെറ്റും മറ്റ് ചാനലുകളും; തെലുങ്ക് മാധ്യമ പ്രവർത്തകയെ മറയാക്കി ആക്ടിവിസ്റ്റിനെ സന്നിധാനത്ത് എത്തിക്കാനുള്ള നീക്കം പൊളിച്ചത് മറുനാടന്റെ വാർത്ത; തീക്കൊള്ളി കൊണ്ട് തലചൊറിയുന്നുവെന്ന് സർക്കാരിന് മനസ്സിലായത് ഭക്തരുടെ ചെറുത്ത് നിൽപ്പിന്റെ ശക്തി മനസ്സിലായതോടെ; നിസ്സഹായാവസ്ഥ അറിയിച്ച് ഐജി ശ്രീജിത്തും; രഹ്നാ ഫാത്തിമയേയും കവിതയേയും തിരിച്ചയക്കുന്നത് ഭക്തരുടെ ശരണം വിളി പ്രതിഷേധം
എല്ലാ വഴികളും അടഞ്ഞാൽ ശബരിമല നട അനിശ്ചിത കാലത്തേക്ക് അടയ്ക്കാൻ ആലോചിച്ച് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും; ആചാരങ്ങളുടെ കാര്യത്തിൽ പരമാധികാരി തന്ത്രി കുടുംബം ആയതിനാൽ സുപ്രീംകോടതിക്ക് പോലും ഒന്നും ചെയ്യാനാവില്ല; ഒരുതവണ യുവതീ പ്രവേശനം ഉണ്ടായാൽ ഉടൻ പുണ്യാഹത്തിന്റെ പേരിൽ നട അടക്കും; ഇക്കുറി മാലയിട്ട എല്ലാവർക്കും അയ്യപ്പ ദർശനം ലഭിച്ചേക്കില്ല
ഉറക്കമില്ലാതെ ബാലു കരഞ്ഞുകൊണ്ടിരുന്ന ആ ചതിയിലെ വില്ലന് ഈ അപകടവുമായി എന്തെങ്കിലും ബന്ധമുണ്ടോ? വടക്കുംനാഥനെ കണ്ട ശേഷം താമസിക്കാനായി തൃശൂരിൽ മുറി ബുക്ക് ചെയ്തിട്ടും ഉറക്കമിളച്ച് തിരുവനന്തപുരത്തേക്ക് മടങ്ങാൻ പ്രേരണ നൽകിയത് എന്ത്? വിദേശത്തെ സ്റ്റേജ് ഷോകൾ വഴിയും സംഗീത പരിപാടികൾ വഴിയും സമ്പാദിച്ച സ്വത്തുക്കൾ ഒക്കെ ആരുടെ പേരിൽ? ബാലഭാസ്‌കറിന്റെ മരണത്തിൽ ചില സംശയങ്ങൾ ഒക്കെയുണ്ടെന്ന് ബന്ധുക്കൾ അടുപ്പക്കാരോട് പറഞ്ഞതായി റിപ്പോർട്ട്
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
ശരണം വിളിയിൽ പ്രകമ്പനം കൊണ്ട് പന്തളം; വട്ടമിട്ടു പറന്ന് കൃഷ്ണപ്പരുന്ത്; അയ്യപ്പനാമം ജപിച്ച് മുസ്ലിങ്ങളും ക്രിസ്ത്യാനികളും: പിന്തുണയേകി പിസിജോർജും ദേവനും തിരുവാഭരണ വാഹകരും പേട്ട സംഘങ്ങളും; മൂവായിരം പേരെ പ്രതീക്ഷിച്ചിടത്ത് വന്നത് അരലക്ഷത്തിലധികം പേർ; അയ്യപ്പന്റെ ജന്മനാട്ടിലെ ഭക്തജന പ്രതിഷേധം കണ്ട് അമ്പരന്ന് രാഷ്ട്രീയക്കാർ; വിശ്വാസികളുടെ താക്കീതെന്ന് ഉദ്‌ഘോഷിച്ച് നാമജപഘോഷയാത്ര
വേദിയെ ഇളക്കി മറിച്ച ആ കൂട്ടുകെട്ട് ഇനി ഇല്ല; അനുജനെ പോലെ ഉലകം ചുറ്റാൻ എപ്പോഴും കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട ബാലയ്ക്ക് വിടനൽകാൻ ശിവമണി എത്തി; വർഷങ്ങൾ നീണ്ട കൂട്ടുകെട്ട് തകർത്ത് ബാല പോയപ്പോൾ അന്ത്യ ചുംബനം നൽകാൻ ശിവമണി എത്തിയത് നെഞ്ചുതകരുന്ന വേദനയോടെ: സ്റ്റീഫൻ ദേവസിയുടെ തോളിൽ ചാരി നിന്ന് വയലിനില്ലാത്ത ബാലയെ കണ്ട് കണ്ണ് തുടച്ച് ശിവമണി
ബിനീഷ് കോടിയേരി ചങ്ക് സഹോദരൻ! ഗണപതി കോവിൽ വരെ സ്വന്തം റിസ്‌കിലെത്തിയാൽ എല്ലാം ശരിയാക്കമെന്ന് ഉറപ്പ് നൽകിയത് കളക്ടർ നൂഹുവും ഐജി മനോജ് എബ്രഹാമും; പൊലീസ് പറഞ്ഞിടം വരെ പെൺകുട്ടിയെന്ന് ആരും തിരിച്ചറിയാതെ എത്തി; ഐജി ശ്രീജിത്തും നല്ല രീതിയിൽ പിന്തുണ നൽകി; നടപ്പന്തൽ വരെ എത്തിയത് എങ്ങനെ എന്ന് രഹ്നാ ഫാത്തിമ വിശദീകരിക്കുന്ന ഓഡിയോ പുറത്ത്; പൊലീസിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാൻ പരിവാറുകാർ; ശബരിമല വിവാദം പുതിയ തലത്തിലേക്ക്
ഫ്രാങ്കോ മുളയ്ക്കലിന്റെ കൈവെള്ളയിൽ മൂന്ന് കറുത്തപാടുകൾ ഉണ്ട്; വിരലുകൾ കൈവെള്ളയിലേക്ക് ചേരുന്ന ഭാഗത്തായുള്ള ഈ പാടുകളാണ് സ്ത്രീപീഡന കേസിൽ ബിഷപ്പിനെ അഴിക്കുള്ളിലാക്കിയത്..! പ്രമുഖ ജ്യോതിഷ പണ്ഡിതന്റെ വിധി അച്ചട്ടായെന്ന് പി സി ജോർജ്ജ്; എന്നെ വളർത്തി വലുതാക്കി ബിഷപ്പാക്കിയ ദൈവം ജയിലിലുമാക്കി, ഇനിയെന്തെന്ന് ദൈവം തീരുമാനിക്കട്ടെയെന്ന് ബിഷപ്പും; ജയിലിൽ എത്തി മെത്രാന്റെ കൈ മുത്തിയ ശേഷം ബലാത്സംഗ കേസ് പ്രതിയെ യേശുവിനോട് ഉപമിച്ചും പിസി ജോർജ്ജ്
കേരളത്തിലേതടക്കം 4230 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി ആർബിഐ; കച്ചവടം പൂട്ടുന്നവരിൽ കൊശമറ്റവും കുറ്റൂക്കാരനും പോപ്പുലറും അടക്കം 58 കേരള സ്ഥാപനങ്ങളും; പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരിയ കോടീശ്വരന്മാരായ വെള്ളക്കോളർ ബ്ലേഡ് കമ്പനി മുതലാളിമാർക്ക് നിനച്ചിരിക്കാതെ പണി കിട്ടിയതിങ്ങനെ; പ്രതിസന്ധിയിലാകുന്നത് മുണ്ടുമുറുക്കിയുടുത്ത് പണം നിക്ഷേപിച്ച അരപ്പട്ടിണിക്കാർ