Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉപരാഷ്ട്രപതി വരുന്നതിന് തൊട്ട് മുമ്പ് വടം കെട്ടിത്തിരിച്ച വഴിയലേക്ക് കടക്കാൻ ശ്രമിച്ച മജിസ്‌ട്രേട്ടിനെ തടഞ്ഞു; ആളറിഞ്ഞപ്പോൾ കടത്തി വിട്ടിട്ടും കരുണ കാണിക്കാതെ ന്യായാധിപൻ; നിയമം പാലിച്ച പൊലീസുകാരനെ കോടതിയിൽ വിളിച്ചു വരുത്തി മജിസ്‌ട്രേട്ടിന്റെ പ്രതികാരം

ഉപരാഷ്ട്രപതി വരുന്നതിന് തൊട്ട് മുമ്പ് വടം കെട്ടിത്തിരിച്ച വഴിയലേക്ക് കടക്കാൻ ശ്രമിച്ച മജിസ്‌ട്രേട്ടിനെ തടഞ്ഞു; ആളറിഞ്ഞപ്പോൾ കടത്തി വിട്ടിട്ടും കരുണ കാണിക്കാതെ ന്യായാധിപൻ; നിയമം പാലിച്ച പൊലീസുകാരനെ കോടതിയിൽ വിളിച്ചു വരുത്തി മജിസ്‌ട്രേട്ടിന്റെ പ്രതികാരം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജോലിയിൽ പിഴവുണ്ടാകാതിരിക്കാൻ ശ്രമിച്ച പൊലീസുകാരന് കോടതിയുടെ ശിക്ഷ! ഉപരാഷ്ട്രപതി കടന്നുപോകുന്നതിനു മുന്നോടിയായി റോഡ് ബ്ലോക്ക് ചെയ്തപ്പോൾ മജിസ്‌ട്രേട്ടിനെ കടത്തിവിട്ടില്ലെന്നതിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥനെ രണ്ടു മണിക്കൂർ കോടതിയിലെ ഓഫിസ് മുറിയിലിരുത്തി.

രാവിലെ 11.45നാണ് സംഭവം. മറൈൻ ഡ്രൈവിലെ താജ് ഗേറ്റ്‌വേ ഹോട്ടലിൽ ഉപരാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടി നടക്കുന്നതിനാൽ സമീപത്തെ പാർക്ക് അവന്യൂ റോഡിൽ ഗതാഗത നിയന്ത്രണമുണ്ടായിരുന്നു. രാഷ്ട്രപതിയുടെ വരവറിയിച്ചു പൊലീസിന്റെ വാണിങ് പൈലറ്റ് വാഹനം പോയതിനു പിന്നാലെ കോടതി കവാടത്തിനു മുൻപിൽ വടം കെട്ടി. ഈ സമയം പാർക്ക് അവന്യൂ റോഡിലൂടെ നടന്നെത്തിയ മജിസ്‌ട്രേട്ട് വടംമാറ്റാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹവിൽദാറോട് ആവശ്യപ്പെട്ടു. മജിസ്‌ട്രേട്ട് ആണെന്നു മനസ്സിലാക്കാതെ, വിവിഐപി പോകുന്നതുവരെ വടം മാറ്റാൻ കഴിയില്ലെന്ന് ഇദ്ദേഹം അറിയിച്ചു.

കനത്ത സുരക്ഷാ ക്രമീകരണമാണ് ഉപരാഷ്ട്രപതിക്കായി ഒരുക്കിയത്. ഉപരാഷ്ട്രപതിയുടെ വിമാനം കൊച്ചിയിൽ ഇറങ്ങുന്നതിന് തൊട്ട് മുമ്പ് ആളില്ലാ വിമാനം തകർന്ന് വീണതും ഇതിന് കാരണമായി. അതുകൊണ്ടാണ് വടം കെട്ടലും മറ്റും പൊലീസിന് നടത്തേണ്ടി വന്നത്. ഒരു തരത്തിലുള്ള സുരക്ഷാ വീഴ്ചയും ഉണ്ടാകരുതെന്ന മുന്നറിയിപ്പും പൊലീസിന് നൽകിയിരുന്നു. അതുകൊണ്ടാണ് വടം കെട്ടി ആളുകളെ തടഞ്ഞത്. എന്നാൽ ജഡ്ജിയാണെന്ന് അറിഞ്ഞപ്പോൾ പൊലീസുകാരൻ വടം കെട്ടുകയും ചെയ്തു.

കോടതി വളപ്പിൽനിന്നെത്തിയ ഒരു ജീവനക്കാരൻ, മജിസ്‌ട്രേട്ടാണെന്നു പറഞ്ഞതോടെ, വടം അയച്ച് കടത്തിവിടുകയും വീണ്ടും വടം കെട്ടുകയും ചെയ്തു. കെഎപി ഒന്നാം ബറ്റാലിയനിലെ ഹവിൽദാർക്കാണ് ഈ അനുഭവമുണ്ടായത്. രണ്ടു മണിക്കൂറിനുശേഷം വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കോടതിയിലെത്തിയതോടെയാണ് ഇദ്ദേഹത്തെ വിട്ടയച്ചത്. തൊട്ടുപിന്നാലെ ഹവിൽദാറെ കോടതിയിലേക്ക് ആളെവിട്ടു വിളിപ്പിച്ചു.

മജിസ്‌ട്രേട്ട് കോടതി മുറിയിൽനിന്നു തിരിച്ചെത്തുന്നതുവരെ ശിരസ്തദാറുടെ മുറിയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ എത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തി. ഇതോടെയാണ് ഹവിൽദാറെ വിട്ടയച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP