Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ ജ്യുഡീഷ്യൽ നിയമന കമ്മീഷനെ സുപ്രീംകോടതി റദ്ദാക്കി; ജഡ്ജിമാരുടെ നിയമനത്തിൽ രാഷ്ട്രീയ ഇടപെടൽ വേണ്ട; കമ്മീഷൻ ഭരണഘടനാ വിരുദ്ധം; കൊളീജിയം സംവിധാനം തുടരും; വീഴ്ചകൾ പരിഹരിക്കാനും നിർദ്ദേശം

ദേശീയ ജ്യുഡീഷ്യൽ നിയമന കമ്മീഷനെ സുപ്രീംകോടതി റദ്ദാക്കി; ജഡ്ജിമാരുടെ നിയമനത്തിൽ രാഷ്ട്രീയ ഇടപെടൽ വേണ്ട; കമ്മീഷൻ ഭരണഘടനാ വിരുദ്ധം; കൊളീജിയം സംവിധാനം തുടരും; വീഴ്ചകൾ പരിഹരിക്കാനും നിർദ്ദേശം

ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം സംവിധാനം മതിയെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച്. ഇതിനായി ദേശീയ ജ്യുഡീഷ്യൽ നിയമന കമ്മീഷനെ നിയമിച്ച നടപടി സുപ്രീംകോടതി റദ്ദാക്കി. ഇതിനുള്ള ഭരണഘടനാ ഭേദഗതിയാണ് റദ്ദാക്കുന്നത്. ഇത് കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടിയാണ്.

കേന്ദ്ര സർക്കാർ രൂപീകരിച്ച സർക്കാർ നടപടി ഭരണഘടനാവിരുദ്ധമെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണു നടപടി. ജഡ്ജിമാരുടെ നിയമനത്തിൽ കൊളീജിയം സംവിധാനം തുടരും. നിയമന കമ്മിഷൻ രൂപീകരിച്ച ഭരണഘടനാ ഭേദഗതിയും ഇതോടെ റദ്ദായി. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനത്തിനു പകരമായാണ് പുതിയ സംവിധാനമുണ്ടാക്കി ഭരണഘടനാ ഭേദഗതിയും നിയമവും പാസാക്കിയത്. നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്‌മെന്റ്‌സ് കമ്മിഷൻ (എൻജഎസെി) എന്ന പേരിലാണ് സംവിധാനം നിലവിൽ വന്നത്.

ഇതു സംബന്ധിച്ച ചട്ടം, കമ്മിഷനു ഭരണഘടനാ പദവി നൽകുന്ന 99ാം ഭദേഗതി എന്നിവയുമായി ബന്ധപ്പട്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എൻജെഎസിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നതിന് രണ്ടു ദിവസം മുൻപാണ് പുതിയ വിജ്ഞാപനം വന്നത്. കൊളീജിയം രീതി മാറ്റി ജഡ്ജിമാരുടെ നിയമനത്തിനായി കേന്ദ്ര സർക്കാർ നിയമഭേദഗതിയിലൂടെയാണ് ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ രൂപവത്കരിച്ചത്. എന്നാൽ ഇത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അത് റദ്ദാക്കി പഴയ കൊളീജിയം രീതി സുപ്രീംകോടതി പുനഃസ്ഥാപിച്ചത്. സുപ്രീംകോടതി ഉത്തരവ് കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടിയായി. ജഡ്ജിമാരെ നിയമിക്കുന്നതിൽ സർക്കാരിന്റെ പങ്കാളിത്തം കൂടി ഉറപ്പാക്കുന്നതിനാണ് കേന്ദ്ര നിയമമന്ത്രിയെ കൂടി അംഗമാക്കി ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷന് സർക്കാർ രൂപം നൽകിയത്.

ജസ്റ്റിസ് ജെ.എസ് കഹാർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്. കൊളീജിയം രീതി പുനഃസ്ഥാപിച്ചങ്കിലും അതിലും നവീകരണം ആവശ്യമാണെന്ന് ഡിവിഷൻ ബഞ്ച് അഭിപ്രായപ്പെട്ടു. നവീകരണത്തിനായി പ്രത്യേക സമിതി വേണമെന്നും കോടതി നിർദ്ദേശിച്ചു. ഏത് തരത്തിലുള്ള നവീകരണമാണ് വേണ്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. വരും ദിനങ്ങളിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തും. അതിനിടെ വിധിക്കെതിരെ സുപ്രീംകോടതിയുടെ ഏഴംഗ ബഞ്ചിൽ കേന്ദ്ര സർക്കാർ അപ്പീൽ നൽകാൻ സാധ്യയുണ്ട്.

ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷനുണ്ടാക്കിയത് ഭരണഘടനാ തത്വങ്ങൾ ലംഘിക്കുന്ന നടപടിയാണെന്ന് ഭരണഘടനാ ബഞ്ച് വിലയിരുത്തി. ഭരണഘടനാപരമായ അധികാരങ്ങളെ ചോദ്യം ചെയ്യുന്ന നടപടിയാണ് സർക്കാരിന്റേതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. ഭരണഘടനയുടെ 124 ാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ടാണ് നരേന്ദ്ര മോദി സർക്കാർ ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ രൂപവത്കരിച്ചത്. ഇതിനെതിരെ പ്രതിപക്ഷവും ചില നിയമവിദഗ്ധരും രംഗത്തെത്തിയിരുന്നു. ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്ത് നേരത്തെ ഹർജികൾ സമർപ്പിച്ചിരുന്നെങ്കിലും അത് കോടതി തള്ളിക്കളയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP