Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുഹൃത്തിന്റെ മകനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത് പൊതുപരിപാടിയിൽ പ്രഭാഷകനായി എത്തിയതോടെ; പിതാവ് പരാതി നൽകിയതോടെ ഒളിവിൽ പോയ പുരോഹിതൻ ശ്രമിച്ചത് മുൻകൂർ ജാമ്യത്തിനും; വഴികളെല്ലാം അടഞ്ഞതോടെ കോടതിയിൽ കീഴടങ്ങിയ ഇബ്രാഹീം കുട്ടി മുസ്ലിയാരെ റിമാൻഡ് ചെയ്തു

സുഹൃത്തിന്റെ മകനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത് പൊതുപരിപാടിയിൽ പ്രഭാഷകനായി എത്തിയതോടെ; പിതാവ് പരാതി നൽകിയതോടെ ഒളിവിൽ പോയ പുരോഹിതൻ ശ്രമിച്ചത് മുൻകൂർ ജാമ്യത്തിനും; വഴികളെല്ലാം അടഞ്ഞതോടെ കോടതിയിൽ കീഴടങ്ങിയ ഇബ്രാഹീം കുട്ടി മുസ്ലിയാരെ റിമാൻഡ് ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

ഹരിപ്പാട്: പന്ത്രണ്ടുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അനാഥാലയം നടത്തിപ്പുകാരനായ പുരോഹിതനെ ആലപ്പുഴ പോക്‌സോ കോടതി റിമാൻഡ് ചെയ്തു. കൊടുങ്ങല്ലൂർ സ്വദേശിയും കൊടുങ്ങല്ലൂർ ജാമിയ അസീസിയ അനാഥാലയം നടത്തിപ്പുകാരനുമായ ഇബ്രാഹീം കുട്ടി മുസ്ലിയാരെയാണ് (63) റിമാൻഡ് ചെയ്തത്. ഇയാളെ അലപ്പുഴ സബ് ജയിലിലേക്ക് മാറ്റി. ബാലന്റെ പിതാവിന്റെ പരാതിയെ തുടർന്ന് ഒളിവിലായിരുന്ന ഇയാൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു.

ഹരിപ്പാട് ഡാണാപ്പടിയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ ജൂലൈ 25ന് എത്തിയ പ്രതി സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 12 വയസുള്ള മകനെ ഇയാൾ പീഡിപ്പിച്ചതായി കാണിച്ച് പിതാവ് ആലപ്പുഴ ചൈയിൽഡ് ലൈനിൽ പരാതി നൽകിയിരുന്നു. കുട്ടിയുടെ മൊഴി എടുക്കുകയും കൗൺസിലിങ് നടത്തുകയും ചെയ്തിതിരുന്നു.

തുടർന്ന് ഹരിപ്പാട് പൊലീസിൽ പരാതി നൽകുകയും മജിസ്‌ട്രേറ്റ് കോടതി മൊഴി എടുക്കുകയും ചെയ്തു. ഇതിനിടെ പ്രതി ജില്ല കോടതി, ഹൈക്കോടതി എന്നിവിടങ്ങളിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മാസങ്ങളായി ഇയാൾ ഒളിവിലായിരുന്നു. പൊലീസ് അന്വേഷണം നടത്തിവരികെയാണ് ഇയാൾ കീഴടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP