Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്ത് വർഷത്തിലധികം ജയിലിൽ കിടന്ന 209 തടവുകാർക്ക് ഇളവു നൽകിയ 2011 ലെ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; നടപടി ഇളവ് ലഭിച്ചവരിൽ പലരും പത്ത് വർഷം ശിക്ഷ അനുഭവിച്ചിട്ടില്ലെന്ന് വ്യക്തമായതിനെ തുടർന്ന്; ഹൈക്കോടതി ഉത്തരവ് തിരിച്ചടിയേറ്റത് ടിപിയുടെ ഘാതകർക്ക് ശിക്ഷാ ഇളവ് നൽകി പുറത്തിറക്കാനുള്ള പിണറായി സർക്കാറിന്റെ ശ്രമങ്ങൾക്ക് കൂടി

പത്ത് വർഷത്തിലധികം ജയിലിൽ കിടന്ന 209 തടവുകാർക്ക് ഇളവു നൽകിയ 2011 ലെ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; നടപടി ഇളവ് ലഭിച്ചവരിൽ പലരും പത്ത് വർഷം ശിക്ഷ അനുഭവിച്ചിട്ടില്ലെന്ന് വ്യക്തമായതിനെ തുടർന്ന്; ഹൈക്കോടതി ഉത്തരവ് തിരിച്ചടിയേറ്റത് ടിപിയുടെ ഘാതകർക്ക് ശിക്ഷാ ഇളവ് നൽകി പുറത്തിറക്കാനുള്ള പിണറായി സർക്കാറിന്റെ ശ്രമങ്ങൾക്ക് കൂടി

കൊച്ചി: പത്ത് വർഷത്തിൽ അധികം ജയിലിൽ കിടന്ന 209 തടവുകാർക്ക് ഇളവ് അനുവദിച്ച 2011 ലെ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ശിക്ഷാകാലാവധി പ്രകാരം പത്ത് വർഷമെങ്കിലും ജയിലിൽ കഴിഞ്ഞവർക്ക് മാത്രമാണ് ഇളവ് അനുവദിക്കാമായിരുന്നത്. എന്നാൽ, ഇതെല്ലാം മറികടന്ന് തടവുകാരെ മോചിപ്പിച്ചതിനെ തുടർന്നാണ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. പുറത്തു വിട്ടവരുടെ ലിസ്റ്റ് ഗവർണറും സർക്കാരും ആറുമാസത്തിനകം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി ഫുൾ ബെഞ്ച് ഉത്തരവിട്ടു.

മഹാത്മാഗാന്ധിയുടെ150-മാത് ജന്മവാർഷികത്തോട് അനുബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ തീരുമാനപ്രകാരമാണ് സംസ്ഥാന ജയിൽ വകുപ്പ് 209 ജയിൽതടവുകാരെ വിട്ടയക്കാൻ തീരുമാനിച്ചത്. അന്ന് തന്നെ വിട്ടയക്കുന്നവരെ സംബന്ധിച്ച് വിവാദമുയർന്നിരുന്നു. കൊലപാതകക്കേസുകളിൽ ഇരയുടെ ഇരകളുടെ ബന്ധുക്കൾ നൽകിയ ഹർജിയും കോടതി സ്വമേധയാ എടുത്ത ഹർജിയും പരിഗണിച്ചാണ് ഇപ്പോൾ ഹൈക്കോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്.

ഇളവ് ലഭിച്ചവരിൽ പലരും പത്ത് വർഷം ശിക്ഷ അനുഭവിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 14 വർഷം ശിക്ഷ വിധിച്ചവരിൽ ശിക്ഷ പൂർത്തിയാക്കിയത് വെറും അഞ്ച് പേരായിരുന്നു. പത്ത് വർഷം ശിക്ഷ പൂർത്തിയാക്കിയത് 100 പേരാണ്. ഇങ്ങനെ 105 പേർ മാത്രമാണ് 10 വർഷം ശിക്ഷ പൂർത്തിയാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെയാണ് ഉത്തരവ് പുനഃപരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. പരിശോധനക്ക് ശേഷം യോഗ്യതയില്ലെങ്കിൽ ശിഷ്ട ശിക്ഷാ കാലയളവ് പൂർത്തിയാക്കേണ്ടി വരും.

പുനപരിശോധിക്കുമ്പോൾ ഇളവ് ലഭിച്ച് ജയിലിൽ നിന്ന് പുറത്തു ഇറങ്ങിയവരുടെ നിലവിലെ ജീവിത രീതികളും, സ്വഭാവവും കണക്കിൽ എടുത്ത് ആവശ്യമെങ്കിൽ വീണ്ടും ജയിലിലേക്ക് മടക്കി അയക്കണമെന്നാണ് ഹൈക്കോടതി വിധിയിലുള്ളത്. പുറത്തിറങ്ങിയവരിൽ 45 പേർ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നുള്ളവരാണ്.

ചീമേനി തുറന്ന ജയിലിൽ നിന്ന് 28 പേർ, വനിതാ ജയിലിൽ നിന്ന് ഒരാൾ, നെട്ടുകാൽത്തേരി ജയിലിൽ നിന്ന് 111 പേർ, പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് 28 പേർ എന്നിങ്ങനെയാണ് സർക്കാർ തീരുമാനപ്രകാരം ഇളവ് ലഭിച്ച് പുറത്ത് പോയത്. ആറ് മാസത്തെ കാലയളവുകൊണ്ട് ലിസ്റ്റിലുള്ളവരുടെ ജീവിത രീതി പരിശോധിച്ച് ആവശ്യമെങ്കിൽ ജയിലിലേക്ക് മടങ്ങേണ്ടി വരും.

നേരത്തെ രാഷ്ട്രീയ തടവുകാരുടെ പേര് വന്ന ലിസ്റ്റ് ഗവർണർ മടക്കി അയച്ചിരുന്നു. ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ അടക്കമുള്ളവരെ ജയിലിൽ നിന്നും തുറന്നുവിടാനുള്ള നീക്കം പിണറായി സര്ക്കാർ കുറച്ചു കാലമായി തന്നെ നടത്തുന്നുണ്ട്. ഈശ്രമങ്ങൾക്കേറ്റ തിരിച്ചടി കൂടിയാണ് ഇപ്പോഴത്തെ കോടതി ഉത്തരവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP