Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ തടയണ്ട! പമ്പ വരെ സ്വകാര്യവാഹനങ്ങൾക്ക് പോകാമെന്ന് ഹൈക്കോടതി; മാസപൂജ സമയത്ത് നിലയ്ക്കലിൽ നിന്ന് വാഹനങ്ങൾ കടത്തിവിടാൻ നിർദ്ദേശം; നടപടി പമ്പയിലേക്കുള്ള വാഹനങ്ങൾ തടയാൻ സർക്കാരിനാകില്ലെന്നും നിയന്ത്രിക്കാൻ മാത്രമാണ് അവകാശമുള്ളതെന്നും അഭിഭാഷക കമ്മീഷൻ റിപ്പോർട്ട് പരിഗണിച്ച്

സർക്കാർ തടയണ്ട! പമ്പ വരെ സ്വകാര്യവാഹനങ്ങൾക്ക് പോകാമെന്ന് ഹൈക്കോടതി; മാസപൂജ സമയത്ത് നിലയ്ക്കലിൽ നിന്ന് വാഹനങ്ങൾ കടത്തിവിടാൻ നിർദ്ദേശം; നടപടി പമ്പയിലേക്കുള്ള വാഹനങ്ങൾ തടയാൻ സർക്കാരിനാകില്ലെന്നും നിയന്ത്രിക്കാൻ മാത്രമാണ് അവകാശമുള്ളതെന്നും അഭിഭാഷക കമ്മീഷൻ റിപ്പോർട്ട് പരിഗണിച്ച്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മാസപൂജ സമയത്ത് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തി വിടാൻ ഹൈക്കോടതി നിർദ്ദേശം നൽകി. നിലവിൽ നിലയ്ക്കലിൽ ഇറങ്ങിയശേഷം കെഎസ്ആർടിസി ബസിലാണ് തീർത്ഥാടകർ പമ്പയിലേക്ക് പോകുന്നത്.പ്രൈവറ്റ് സ്റ്റേജ് ക്യാരിയേഴ്‌സ് ഒഴികെ എല്ലാ വാഹനങ്ങളും പമ്പയിലേക്ക് കടത്തിവിടണമെന്നാണ് ദേവസ്വം ബെഞ്ചിന്റെ നിർദ്ദേശം.

എന്നാൽ ബേസ് ക്യാംപ് നിലയ്ക്കലിൽ ആയതിനാൽ തീർത്ഥാടകരെ പമ്പയിൽ ഇറക്കിയശേഷം സ്വാകാര്യ വാഹനങ്ങൾ തിരികെ നിലയ്ക്കലിലെത്തി പാർക്ക് ചെയ്യണം.പമ്പയിലേക്ക്‌പോകുന്ന വാഹനങ്ങൾ തടയാൻ സർക്കാരിന് ആകില്ലെന്നും നിയന്ത്രിക്കാൻ മാത്രമാണ് അവകാശമുള്ളതെന്നും അഭിഭാഷക കമ്മീഷന്റെ റിപ്പോർട്ട് പരിഗണിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞു.

കഴിഞ്ഞ മണ്ഡലകാലത്താണ് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടുന്നത് നിർത്തിയത്. നിലയ്ക്കലിൽ വിശാലമായ പാർക്കിങ് സംവിധാനവും ഒരുക്കി. പ്രളയാനന്തരം പമ്പയിൽ സൗകര്യങ്ങൾ പരിമിതമായതിനാലായിരുന്നു സർക്കാർ നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP