Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൈവെട്ട് കേസിലെ പ്രതിക്ക് അഭിമന്യു കൊലപാതകത്തിൽ പങ്ക്; 13ാം പ്രതിയായിരുന്ന മനാഫിനാണ് എസ്എഫ്‌ഐ പ്രവർത്തകന്റെ കൊലയിൽ പങ്കുള്ളതെന്ന് സർക്കാർ ഹൈക്കോടതിയിൽ; പ്രതികളെ രക്ഷപെടുത്താൻ സഹായിച്ചത് ഷെമീർ എന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ; കൊലയാളികൾക്കായുള്ള പൊലീസിന്റെ തിരച്ചിൽ പീഡനമാക്കി ചിത്രീകരിച്ചുള്ള ഹർജി തള്ളി ഹൈക്കോടതി; അന്വേഷണം തുടരട്ടെയെന്നും കോടതി

കൈവെട്ട് കേസിലെ പ്രതിക്ക് അഭിമന്യു കൊലപാതകത്തിൽ പങ്ക്; 13ാം പ്രതിയായിരുന്ന മനാഫിനാണ് എസ്എഫ്‌ഐ പ്രവർത്തകന്റെ കൊലയിൽ പങ്കുള്ളതെന്ന് സർക്കാർ ഹൈക്കോടതിയിൽ; പ്രതികളെ രക്ഷപെടുത്താൻ സഹായിച്ചത് ഷെമീർ എന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ; കൊലയാളികൾക്കായുള്ള പൊലീസിന്റെ തിരച്ചിൽ പീഡനമാക്കി ചിത്രീകരിച്ചുള്ള ഹർജി തള്ളി ഹൈക്കോടതി; അന്വേഷണം തുടരട്ടെയെന്നും കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മഹാരാജാസിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ തൊടുപുഴ ന്യൂമാൻ കോളേജിലെ ജോസഫ് മാഷിന്റെ കൈവെട്ടിയ കേസിലെ പ്രതിക്ക് പങ്കെന്ന് സർക്കാർ. കൈവെട്ട് കേസിലെ പതിമൂന്നാം പ്രതി മനാഫിനാണ് അഭിമന്യുവിന്റെ കൊലപാതകത്തിൽ പങ്കുള്ളതെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ജോസഫ് മാഷിന്റെ കൈവെട്ടിയതുമായി ബന്ധപ്പെട്ട് മനാഫിനെ നേരത്തെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ അഭിമന്യുവിന്റെ കൊലപാതകത്തിൽ മനാഫിന് പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. മനാഫ് ഇപ്പോൾ ഒളിവിലാണ്.

അഭിമന്യുവിന്റെ കൊലയാളികളെ ഒളിപ്പിച്ചവരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ ഷെമീർ എന്നയാളാണെന്നും കോടതിയിൽ സർക്കാർ അറിയിച്ചു. അതേസമയം, അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് പീഡിപ്പിക്കുന്നുവെന്ന് പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി. അന്വേഷണം തുടരട്ടേയെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഭിമന്യുവിനെ ആക്രമിക്കുംമുമ്പ് തീവ്രവാദിസംഘം തങ്ങിയ എറണാകുളം നോർത്തിലെ വീട് കൈവെട്ടുകേസിലെ പ്രതി നിയാസാണ് ഏർപ്പെടുത്തിക്കൊടുത്തതെന്നു വിവരം നേരത്തെ പുറത്തുവന്നിരുന്നു.

അതേസമയം കൈവെട്ടു കേസിലെ പ്രതികൾക്കും അഭിമന്യു കൊലപാതകത്തിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെ കേസ് എൻഐഎ അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട് . കൈവെട്ട് കേസിൽ പോപ്പുലർ ഫ്രണ്ടുകാരായ ആറുപ്രതികൾ ഇപ്പോഴും ഒളിവിലാണ്. ശിക്ഷിക്കപ്പെട്ട 37 പ്രതികളിൽ രണ്ടുപേർമാത്രമാണ് ജയിലിലുള്ളത്. ബാക്കിയുള്ളവർ പുറത്തുണ്ട്. ഇവരിൽ ആരെങ്കിലും ഏതെങ്കിലുംതരത്തിൽ ബന്ധപ്പെട്ടിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നതെന്ന് എൻഐഎ വൃത്തങ്ങൾ പറഞ്ഞു. കൈവെട്ടുകേസിന് എട്ടുവർഷം പൂർത്തിയാകുന്ന വേളയിലാണ് അഭിമന്യുവിന്റെ കൊലപാതകം.

2010 ജൂലൈ നാലിനാണ് മൂവാറ്റുപുഴയിൽവച്ച് പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടി പോപ്പുലർ ഫ്രണ്ടുകാർ താലിബാൻ മോഡൽ 'ശിക്ഷ' നടപ്പാക്കിയത്. കേരള പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും എൻഐഎ വൃത്തങ്ങൾ പറഞ്ഞു. അതേസമയം അഭിമന്യുവിന്റെ കൊലപാതകികൾ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചോ, അതിനോടനുബന്ധിച്ച സ്ഥാപനങ്ങളിലോ ഒളിവിൽ കഴിയുന്നതായി രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്.

സാധാരണ കാമ്പസ് കൊലപാതകം എന്ന നിലയിൽ പൊലീസ് ആദ്യ മണിക്കൂറുകളിൽ, കേസ് മുന്നോട്ട് നീക്കിയതാണ്, പ്രതികൾക്ക് രക്ഷപ്പെടാനുള്ള മാർഗ്ഗമൊരുക്കിയതെന്ന ആക്ഷേപവും ശക്തമാണ്. കോതമംഗലം, കോട്ടയം, പെരുമ്പാവൂർ, പാല, ഈരാറ്റുപേട്ട, കണ്ണൂർ എന്നിവടങ്ങളിലെ എസ്.ഡിപി.ഐ കേന്ദ്രങ്ങൾ, പൊലീസ് നിരീക്ഷണത്തിലാണ്. ഇതിനിടെ പ്രധാന പ്രതിയും എസ്.ഡി.പി.ഐ നടുവത്തൂർ ബ്രാഞ്ച് സെക്രട്ടറിയുമായ മുഹമ്മദിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

കോളേജിലെത്തിയ 15 അംഗ സംഘം രണ്ട് തവണയായിയാണ് അക്രമം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പുലർച്ചെ 12.30 ഓടെ എസ്.എഫ.ഐ പ്രവർത്തകനായ രാഹൂലിനെ മുഖത്തടിച്ചു. പിന്നീട് രണ്ടാം വർഷ ചരിത്ര വിദ്യാർത്ഥിയായ മറ്റൊരു രാഹൂലിനെ ഇടിക്കട്ട കൊണ്ട് ഇടിച്ചു. പിന്നാലെ അർജുനെ ഏതോ ആയുധം ഉപയോഗിച്ച് കൊല്ലാനായി കുത്തിയെന്നും, അഭിമന്യുവിനെ കൊലപ്പെടുത്തിയെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ഒരാളൊഴികെ മറ്റെല്ലാവരും ക്യാമ്പസിന് പുറത്ത് നിന്നുള്ളവരാന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തടിച്ച് പൊക്കം കുറഞ്ഞ മുഹമ്മദാണ് അഭമന്യുവിനെ കുത്തിയതെന്നും സാക്ഷിമൊഴിയിൽ വ്യക്തമാക്കുന്നു.

ഇയാളെ മുഹമ്മദ് എന്ന് മറ്റുള്ളവർ വിളിക്കുന്നത് കേട്ടുവെന്നാണ് മൊഴി. ഗൂഢാലോചന, സംഘം ചേർന്ന് അക്രമിക്കൽ, കൊലപാതകം, മാരകായുധങ്ങൾ സൂക്ഷിക്കുക തുടങ്ങിയ ഏഴോളം വകുപ്പുകളാണ് പ്രതികൾക്കെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത്. ഇതുവരെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയവരാരും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരല്ലെന്നാണ് വിവരം. കേസിൽ നേരിട്ടു പങ്കെടുത്തവരിൽ ഒരാളാണ് അറസ്റ്റിലായിട്ടുള്ളത്. ആലുവ സ്വദേശി ആദിലാണ് കേസിൽ അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും കൊലയാളി സംഘത്തിൽ പെട്ട മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP