Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിഎസ്‌സി ടെസ്റ്റ് എഴുതി കെഎസ്ആർടിസിയിൽ നിയമനം ഉറപ്പാക്കിയവർക്ക് കടുത്ത നിരാശ; ജീവനക്കാരെ കുറക്കാൻ ശ്രമിക്കുന്ന സമയത്ത് പുതിയ നിയമനം സാധിക്കില്ലെന്ന കെഎസ്ആർടിസിയുടെ വാദം അംഗീകരിക്കാത്ത സിംഗിൾ ബഞ്ച് വിധി റദ്ദാക്കി ഹൈക്കോടതി; റാങ്ക് ലിസ്റ്റിൽ ഉള്ളവരെ മറ്റു കോർപ്പറേഷനിലേക്ക് പരിഗണിക്കാൻ പിഎസ് സി തയ്യാറാവണമെന്നും കോടതി

പിഎസ്‌സി ടെസ്റ്റ് എഴുതി കെഎസ്ആർടിസിയിൽ നിയമനം ഉറപ്പാക്കിയവർക്ക് കടുത്ത നിരാശ; ജീവനക്കാരെ കുറക്കാൻ ശ്രമിക്കുന്ന സമയത്ത് പുതിയ നിയമനം സാധിക്കില്ലെന്ന കെഎസ്ആർടിസിയുടെ വാദം അംഗീകരിക്കാത്ത സിംഗിൾ ബഞ്ച് വിധി റദ്ദാക്കി ഹൈക്കോടതി; റാങ്ക് ലിസ്റ്റിൽ ഉള്ളവരെ മറ്റു കോർപ്പറേഷനിലേക്ക് പരിഗണിക്കാൻ പിഎസ് സി തയ്യാറാവണമെന്നും കോടതി

കൊച്ചി: പിഎസ് സി പരീക്ഷ എഴുതി കെഎസ്ആർടിസിയിൽ നിയമനം ഉറപ്പാക്കിയവർക്കെല്ലാം കടുത്ത നിരാശ. പുതിയ നിയമനം സാധിക്കില്ലെന്ന കെഎസ്ആർടിസിയുടെ വാദം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചതാണ് നിയമനം കാത്തു നിന്ന ഉദ്യോഗാർത്ഥികളെ എല്ലാം കടുത്ത നിരാശയിലാക്കിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരെ കുറക്കാൻ ശ്രമിക്കുന്ന ഈ സമയത്ത് പുതിയ നിയമനം സാധിക്കില്ലെന്ന കെഎസ്ആർടിസിയുടെ വാദം അംഗീകരിച്ചു കൊണ്ട് ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകണമെന്ന സിംഗിൾ ബഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതാണ് ഉദ്യോഗാർത്ഥികളെ ആശങ്കയിലും കടുത്ത നിരാശയിലും ആക്കിയിരിക്കുന്നത്.

ഇതോടെ നിയമനം കാത്തുകഴിയുന്ന അനേകം ഉദ്യോഗാർത്ഥികൾ ഇനി എന്ത് എന്ന് അറിയാത്ത അവസ്ഥയിലാണ്. കെഎസ്ആർടിസിയിൽ ജൂനിയർ അസിസ്റ്റന്റ്/ ഗ്രേഡ്2 അസിസ്റ്റന്റുമാരുടെ 209 നോൺ ജോയിനിങ് ഡ്യൂട്ടി ഒഴിവുകളിൽ യോഗ്യത നേടിയവരാണ്് ഹൈക്കോടതി വിധിയോടെ പെരുവഴിയിലായത്. ഈ തസ്തികകളിൽ പിഎസ്‌സി നിയമനം നടത്തണമെന്ന സിംഗിൾ ജഡ്ജിയുടെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കുക ആയിരുന്നു. കെഎസ്ആർടിസിയുടെ അപ്പീൽ അനുവദിച്ചാണു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. 

അതേസമയം, പിഎസ്‌സി റാങ്ക് ലിസ്റ്റിന്റെ കാലാവധി ഈ മാസം കഴിയുന്നതിനാൽ ഹർജി നൽകിയവരെ മറ്റു കോർപറേഷനുകളിൽ വരുന്ന ഒഴിവുകളിൽ പരിഗണിക്കാൻ പിഎസ്‌സിയോടു നിർദ്ദേശിച്ചിട്ടുണ്ട്. സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ അനുപാതം ദേശീയ ശരാശരിയിൽ എത്തിക്കുന്നതുൾപ്പെടെയുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണു കെഎസ്ആർടിസി അപ്പീൽ നൽകിയത്.

ഹർജി നൽകിയവരെ മറ്റു കോർപറേഷനുകളിൽ വരുന്ന ഒഴിവുകളിൽ പരിഗണിക്കാൻ പിഎസ്‌സിയോടു കോടതി നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ പിഎസ് സി വ്യക്തത വരുത്തിയിട്ടില്ല. അതേസമയം ലിസ്റ്റിന്റെ കാലാവധി ഈ മാസം കഴിയുന്നതിനാൽ അടിയന്തിരമായി പിഎസ് സി ഇതിൽ ഇടപെടും എന്ന് തന്നെയാണ് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷ.

അതേസമയം കെഎസ്ആർടിസി വൻ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. നിിലവിലുള്ള തൊഴിലാളികൾക്ക് തന്നെ ശമ്പളം കൊടുക്കാൻ പണമില്ലാത്ത അവസ്ഥയിലാണ് കെഎസ്ആർടിസി. ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളവും പെൻഷനും ഒന്നും കൊടുക്കാൻ സാധിക്കുന്നില്ല.

അതിനാൽ സർവ്വീസുകൾ വെട്ടിക്കുറച്ചും മറ്റും കെഎസ്ആർടിസിയുടെ ചെലവ് ചുരുക്കാനുള്ള നീക്കത്തിലാണ് കോർപ്പറേഷൻ. ചെലവിന് അനുസരിച്ച് വരുമാനം കണ്ടെത്താൻ ഇനിയും കെഎസ്ആർടിസിക്ക് കഴിഞ്ഞിട്ടില്ല. അതേസമയം ലാഭം കിട്ടിയില്ലെങ്കിലും നഷ്ടത്തിലേക്ക് പോകാതെ സ്ഥാപനത്തെ പിടിച്ചു നിർത്താനുള്ള ശ്രമത്തിലാണ് കെഎസ്ആർടിസി എംഡി ടോമിൻ ജെ തച്ചങ്കരി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP