Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അറസ്റ്റിലായി 60 ദിവസത്തിനകം കുറ്റപത്രം നൽകിയില്ല; പിഎസ്‌സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് കേസിൽ നസീമീനും ശിവരഞ്ജിത്തിനും ഉപാധികളോടെ ജാമ്യം

അറസ്റ്റിലായി 60 ദിവസത്തിനകം കുറ്റപത്രം നൽകിയില്ല; പിഎസ്‌സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് കേസിൽ നസീമീനും ശിവരഞ്ജിത്തിനും ഉപാധികളോടെ ജാമ്യം

അഡ്വ.പി.നാഗ് രാജ്

 തിരുവനന്തപുരം: പി എസ് സി നടത്തിയ കേരള ആംഡ് പൊലീസ് നാലാം ബറ്റാലിയൻ പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് കേസിൽ റിമാന്റിൽ കഴിയുന്ന നസീമിനും ശിവരഞ്ജിത്തിനും ജാമ്യം അനുവദിച്ചു. 10 വർഷം വരെ ശിക്ഷിക്കാവുന്ന കുറ്റം ആരോപിക്കുന്ന കേസുകളിൽ പ്രതികളെ അറസ്റ്റ് ചെയ്ത് 60 ദിവസത്തിനകം അന്വേഷണ ഉദ്യാഗസ്ഥൻ കുറ്റപത്രം സമർപ്പിക്കാത്ത പക്ഷം പ്രതികൾക്ക് ജാമ്യത്തിന് അർഹതയുണ്ടന്ന ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 167 (2) (ii) പ്രകാരമാണ് കോടതി ജാമ്യം നൽകിയത്.

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് രണ്ടു പ്രതികളെയും ജാമ്യത്തിൽ വിട്ടയച്ചത്. 25,000 രൂപയുടെ പ്രതികളുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യവും കോടതിയിൽ ബോണ്ടായി ഹാജരാക്കണം. അന്തിമ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് ഹാജരാക്കും വരെ എല്ലാ ശനിയാഴ്ചയും പകൽ 9 നും 11നും ഇടക്കുള്ള സമയം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം. സാക്ഷികളെയോ കേസിന്റെ വസ്തുത അറിയാവുന്നവരെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്. തെളിവുകൾ നശിപ്പിക്കരുത്. പാസ്‌പോർട്ട് ജാമ്യത്തിൽ ഇറങ്ങുന്നതിന്റെ പിറ്റേന്ന് കോടതിയിൽ കെട്ടി വയ്ക്കണം. ജാമ്യവ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിലടക്കുമെന്നും ജാമ്യ ഉത്തരവിൽ സിജെഎം. റ്റി.പി. പ്രഭാഷ് ലാൽ വ്യക്തമാക്കി.

സ്മാർട്ട് വാച്ച് , മൊബൈൽ ഫോൺ എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്. 95 എസ് എം എസ് ഉത്തരങ്ങൾ ഒന്നിലധികം മൊബൈൽ സ്മാർട്ട് ഫോണുകൾ വഴി പരീക്ഷാ കേന്ദ്രത്തിൽ പ്രതികൾക്ക് ലഭിച്ചതായി സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്. പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളായ ശിവരഞ്ജിത് , നസീം , പ്രണവ് , സഫീർ , ഗോകുൽ എന്നിവരെ ചോദ്യം ചെയ്ത് പ്രതികൾ കൃത്യത്തിനുപയോഗിച്ച തൊണ്ടിമുതലായ മൊബൈൽ ഫോണുകൾ , ബ്ലൂ റ്റൂത്ത് വാച്ചുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളടക്കമുള്ളവ വീണ്ടെടുക്കാനായും ഉത്തരം നൽകിയ സ്വകാര്യ കോച്ചിങ് സെന്ററിലെ അദ്ധ്യാപകരടക്കമുള്ള കൂട്ടുപ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനായും ഉത്തരങ്ങളുടെ ഉറവിടങ്ങൾ കണ്ടെത്തുന്നതിനായും മറ്റും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു നൽകിയത്.

എന്നാൽ നാളിതുവരെ നിലവിലുള്ള 5 പ്രതികളല്ലാതെ മറ്റാരെയും ക്രൈം ബ്രാഞ്ച് പ്രതിപ്പട്ടികയിൽ ചേർക്കാനായി അഡീഷണൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടില്ല. നസീമും ശിവരജിത്തും സ്മാർട് വാച്ച് മൂന്നാറിൽ ഒളിവിൽ കഴിയവേ ഉപേക്ഷിച്ചതായാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്. സി ബി ഐ അന്വേഷണത്തെ എതിർത്ത് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് തൊണ്ടിമുതൽ വീണ്ടെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP