Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബാങ്കിൽ ഈടുവച്ച ആധാരം എടുത്തു വീണ്ടും ഈടുവച്ച് കടമെടുത്തു; സെക്രട്ടറി പരാതിപ്പെട്ടപ്പോൾ ഡിസിസി അംഗമായ സഹകരണബാങ്ക് പ്രസിഡന്റ് റിമാൻഡിൽ

ബാങ്കിൽ ഈടുവച്ച ആധാരം എടുത്തു വീണ്ടും ഈടുവച്ച് കടമെടുത്തു; സെക്രട്ടറി പരാതിപ്പെട്ടപ്പോൾ ഡിസിസി അംഗമായ സഹകരണബാങ്ക് പ്രസിഡന്റ് റിമാൻഡിൽ

ഒല്ലൂർ: ബാങ്കിൽ ഈടുവച്ച ആധാരമെടുത്ത് വീണ്ടും പണയംവച്ച് പണം കടമെടുത്ത സഹകരണബാങ്ക് പ്രസിഡന്റ് റിമാൻഡിൽ. തട്ടിപ്പു തിരിച്ചറിഞ്ഞ് സെക്രട്ടറി പരാതിപ്പെട്ടപ്പോൾ സഹകരണബാങ്ക് പ്രസിഡന്റ് കുടുങ്ങിയത്. പുത്തൂർ സഹകരണ ബാങ്ക് പ്രസിഡന്റായ ഡിസിസി അംഗം സുരേഷ് കാക്കനാടാണ് തട്ടിപ്പിനെത്തുടർന്ന് പിടിയിലായത്.

തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മൂന്നാം നമ്പർ കോടതിയാണ് സുരേഷിനെ ജനുവരി ഒമ്പതുവരെ റിമാൻഡ് ചെയ്ത് ജില്ലാ ജയിലിലടച്ചത്. വെള്ളിയാഴ്ചയാണ് ഒല്ലൂർ സിഐ യു ഉമേഷ്, എസ്‌ഐ രാജേഷ്, സീനിയർ സിപിഒ ജോസ് എന്നിവർ ചേർന്ന് സുരേഷിനെ റെയിൽവെ സ്റ്റേഷനിൽനിന്ന് പിടികൂടിയത്.

വായ്പയെടുക്കാൻ ബാങ്കിൽ ഈട് വച്ച ആധാരം മറ്റൊരു സ്ഥലത്ത് പണയപ്പെടുത്തിയാണ് ഇയാൾ 50 ലക്ഷം തട്ടിച്ചത്. ബാങ്ക് സെക്രട്ടറി ആനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. തുടർന്ന് സുരേഷ് ഒളിവിൽപോയി. തമിഴ്‌നാട്ടിലും ചില സുഹൃത്തുകളുടെ സംരക്ഷണയിലും ഒളിവിൽ കഴിഞ്ഞ ഇയാൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. എന്നാൽ, ജാമ്യം ലഭിച്ചില്ല.

സുരേഷിനെ സംരക്ഷിക്കാൻ പുത്തൂരിലെ ചില കോൺഗ്രസ് നേതാക്കളും ഡിസിസി പ്രസിഡന്റും ശ്രമിച്ചതായാണ് റിപ്പോർട്ടുകൾ. സുരേഷ് കോടതിയിൽ ഹാജരാകാനെത്തുന്നതിന് മുമ്പുതന്നെ മന്ത്രിയും ഡിസിസി ഭാരവാഹിയും കോടതി പരിസരത്തും എത്തിയിരുന്നു. ആലപ്പാട് സ്വദേശി രാഘവനും നടത്തറ സ്വദേശി ഫിലോമിനയുമാണ് സുരേഷിനെതിരെ പരാതി നൽകിയിരുന്നത്.

കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ സുരേഷിനെ മെഡിക്കൽ പരിശോധന നടത്തി. കൂടുതൽ അന്വേഷണത്തിന് സുരേഷിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നു പൊലീസ് കോടതിയിൽ അപേക്ഷ നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP