Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ത്രീധന-ഗാർഹിക പീഡനക്കേസിൽ കുടുങ്ങിയ രാധേ മായ്ക്ക് ആശ്വാസമായി കോടതി വിധി; വിവാദ ആൾദൈവത്തിനു രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത് മുംബൈ ഹൈക്കോടതി

സ്ത്രീധന-ഗാർഹിക പീഡനക്കേസിൽ കുടുങ്ങിയ രാധേ മായ്ക്ക് ആശ്വാസമായി കോടതി വിധി; വിവാദ ആൾദൈവത്തിനു രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത് മുംബൈ ഹൈക്കോടതി

മുംബൈ: വിവാദ ആൾദൈവം രാധേ മായ്ക്ക് മുംബൈ ഹൈക്കോടതി രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. സ്ത്രീധന, ഗാർഹിക പീഡനക്കേസിൽ അന്വേഷണം നേരിടുന്ന രാധാ മായ്ക്ക് ഇടക്കാല ജാമ്യം ആശ്വാസമായി.

എല്ലാ ബുധനാഴ്ചയും രാധേ മാ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്യലിൽ രാധേ മായുടെ വിശദീകരണം തൃപ്തികരമായിരുന്നില്ല. ഇതോടെ ഇവർ വെള്ളിയാഴ്ച അറസ്റ്റിലാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം മുംബൈ സെഷൻസ് കോടതി രാധേ മായ്ക്ക് ഇടക്കാല ജാമ്യം നിഷേധിച്ചിരുന്നു. ഇതോടെയാണ് ഇവരുടെ അഭിഭാഷകർ ഹൈക്കോടതിയെ സമീപിച്ചത്.

ഈ മാസം അഞ്ചിനു നികി ഗുപ്തയെന്ന യുവതിയാണ് ആൾദൈവത്തിനെതിരെ പരാതി നൽകിയത്. സ്ത്രീധനം ആവശ്യപ്പെട്ടു പീഡിപ്പിക്കാൻ ഭർത്താവിനേയും കുടുംബത്തേയും പ്രേരിപ്പിച്ചുവെന്നാണ് കേസ്.

മുംബൈ സ്വദേശിനിയിൽ നിന്നും സ്ത്രീധനം വാങ്ങാൻ ഭർതൃവീട്ടുകാരെ നിർബന്ധിച്ചെന്ന പേരിലാണ് ഇവർക്കെതിരെ കേസ്. മുപ്പത്തിരണ്ടുകാരിയായ യുവതിയുടെ ഭർത്താവിനോടും വീട്ടുകാരോടും ഏഴ് ലക്ഷം രൂപയും സ്വർണാഭരണങ്ങളും ആവശ്യപ്പെടാൻ രാധേ മാ പ്രേരിപ്പിച്ചു എന്നാണ് കേസ്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം രാധേ മാ നിഷേധിച്ചിരുന്നു. ഇവയെല്ലാം വെറും കെട്ടുകഥകൾ മാത്രമാണെന്നും അവർ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പ്രതികരിച്ചു.

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (15.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല: എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP