Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രാഹുൽ ഈശ്വർ വീണ്ടും അഴിക്കുള്ളിൽ! ഹൈന്ദവ ആക്ടിവിസ്റ്റിനെ 14 ദിവസത്തേക്ക് റിമാൻ് ചെയ്തു; അറസ്റ്റിലായത് ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന്; നടപടി തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടേത്; ജാമ്യ വ്യവസ്ഥകൾ പാലിക്കുന്നതിൽ രാഹുൽ വീഴ്ച വരുത്തിയെന്ന് പൊലിസ് കോടതിയിൽ റിപ്പോർട്ട് നൽകി; പൊലിസ് വ്യക്തി വിരോധം തീർക്കുന്നുവെന്ന് രാഹുൽ

രാഹുൽ ഈശ്വർ വീണ്ടും അഴിക്കുള്ളിൽ! ഹൈന്ദവ ആക്ടിവിസ്റ്റിനെ 14 ദിവസത്തേക്ക് റിമാൻ് ചെയ്തു; അറസ്റ്റിലായത് ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന്; നടപടി തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടേത്; ജാമ്യ വ്യവസ്ഥകൾ പാലിക്കുന്നതിൽ രാഹുൽ വീഴ്ച വരുത്തിയെന്ന് പൊലിസ് കോടതിയിൽ റിപ്പോർട്ട് നൽകി; പൊലിസ് വ്യക്തി വിരോധം തീർക്കുന്നുവെന്ന് രാഹുൽ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് അറസ്റ്റിലായ രാഹുൽ ഈശ്വറിനെ റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ്. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിനെ റിമാന്റ് ചെയ്തത്. പാലക്കാട് റെസ്റ്റ് ഹൗസിൽ നിന്നാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് കോടതി രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കിയിരുന്നു.ശബരിമല പ്രക്ഷോഭവവുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വർ അറസ്റ്റിലായിരുന്നു. പിന്നീട് കോടതി ജാമ്യം അനുദിച്ചു. ഈ ജാമ്യമാണ് റാന്നി കോടതി റദ്ദാക്കുന്നത്.

ശബരിമലയിലും നിലയ്ക്കലിലും നടന്ന സംഘർഷങ്ങളുടെ പേരിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കർശനമായ വ്യവസ്ഥകളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യ വ്യവസ്ഥകൾ പാലിക്കുന്നതിൽ രാഹുൽ വീഴ്ച വരുത്തിയതോടെയാണ് ജാമ്യം റദ്ദാക്കണമെന്ന് പൊലിസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.

എന്നാൽ പൊലിസ് വ്യക്തി വിരോധം തീർക്കുകയാണെന്നും ഏതാനും മണിക്കൂറുകൾ മാത്രമാണ് സ്റ്റേഷനിലെത്തി ഒപ്പിടാൻ വൈകിയതെന്നും രാഹുൽ നേരത്തെ പ്രതികരിച്ചിരുന്നു.എന്നാൽ ഒരു ദിവസം വൈകിയാണ് ഒപ്പിടാൻ രാഹുൽ എത്തിയതെന്നാണ് പൊലീസ് ഭാഷ്യം. ശബരിമലയിൽ സംഘർഷത്തിന് ആഹ്വാനം നടത്തിയ കേസിലാണ് രാഹുൽ ഈശ്വറിന് ജാമ്യം റദ്ദാക്കുന്നത് പമ്പ പൊലീസ് സ്റ്റേഷനിൽ ഒപ്പിടണമെന്ന നിർദ്ദേശം പാലിക്കാതിരുന്നതിനെ തുടർന്നാണ് റിപ്പോർട്ട്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പമ്പ നിലക്കൽ എന്നിവിടങ്ങളിൽ ഉണ്ടായ അക്രമസംഭവങ്ങളുടെ പേരിലാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.

ജാമ്യം കിട്ടാതെ കേരളത്തിലേക്ക് ഇല്ലെന്ന് രാഹുൽ ഈശ്വർ നേരത്തെ പ്രതികരിച്ചിരുന്നു. ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുൽ ഈശ്വർ വിശദമാക്കിയിരുന്നു. അതുവരെ കർണാടക ശബരിമല എന്നറിയപ്പെടുന്ന ബംഗളുരുവിലെ അനന്തഗിരി അയ്യപ്പ ക്ഷേത്രത്തിൽ കഴിയുമെന്നായിരുന്നു രാഹുൽ ഈശ്വർ അറിയിച്ചത്.

നേരത്തെ കലാപത്തിന് ആഹ്വാനം നൽകിയതിന് രാഹുൽ ഈശ്വറിനെതിരെ എറണാകുളം പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശി പ്രമോദ് നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. 'രക്തം ചിന്തിപ്പോലും ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയാൻ ഒരു പ്ലാൻ ബി ഉണ്ടായിരുന്നു' എന്നായിരുന്നു രാഹുൽ ഈശ്വറിന്റെ പരാമർശം. എന്നാൽ സ്റ്റേഷനിലെത്തി ഒപ്പിടാൻ ഏതാനും മണിക്കൂറുകൾ വൈകിയതിനെ തുടർന്നാണ് പൊലീസുകാരുടെ റിപ്പോർട്ട് എന്ന് രാഹുൽ പറഞ്ഞു. പൊലിസ് വ്യക്തി വിരോധം തീർക്കുകയാണെന്നും രാഹുൽ ആരോപിച്ചിരുന്നു.

9 ജാമ്യ വ്യവസ്ഥകളാണ് ഉണ്ടായിരുന്നത്. ഇതിൽ പ്രധാനപ്പെട്ടതായിരുന്നു സ്റ്റേഷനിൽ ഒപ്പിടൽ. ഡൽഹിയിൽ പോയിട്ട് എത്താൻ വൈകിയതിന് കാരണം വിമാനം താമസിച്ചതായിരുന്നു. ശബരിമലയിലെ സംഘർഷത്തിൽ തിരുവനന്തപുരത്തെ ഫ്‌ളാറ്റിൽ നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിന് ശേഷമാണ് രാഹുലിനെ പൊലീസ് റിമാൻഡ് ചെയ്തു.

ശബരിമലയിൽ യുവതി പ്രവേശമുണ്ടായാൽ രക്തം വീഴ്‌ത്തി അശുദ്ധമാക്കാൻ തയാറായി 20 പേർ നിന്നിരുന്നെന്ന് രാഹുൽ വെളിപ്പെടുത്തിയിരുന്നു. കയ്യിൽ സ്വയം മുറിവേൽപിച്ച് രക്തം വീഴ്‌ത്താനായിരുന്നു പദ്ധതി. മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് രാഹുൽ ഈശ്വർ ഈ വെളിപ്പെടുത്തൽ നടത്തിയത്. ഇതാണ് കേസിന് ആധാരമായ പ്രകോപനം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP