Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിങ്ങളുടെ രാഷ്ട്രീയം കോടതിക്ക് കേൾക്കേണ്ടതില്ല; ചൗക്കിദാർ ചോർ ഹെ പ്രയോഗത്തിൽ രാഹുൽ ഗാന്ധിക്ക് തിരിച്ചടി; കൊൺഗ്രസ് അധ്യക്ഷന് വിനയായത് റഫാൽ കേസിൽ ചൗക്കിദാർ ചോർ ഹെ എന്ന് സുപ്രീം കോടതിയും കണ്ടെത്തിയെന്ന പരാമർശത്തിൽ; നിരുപാധികം മാപ്പ് പറയണമെന്നും സത്യവാങ്മൂലം സമർപ്പിക്കണമെന്നും സുപ്രീം കോടതി; മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധിയും

നിങ്ങളുടെ രാഷ്ട്രീയം കോടതിക്ക് കേൾക്കേണ്ടതില്ല; ചൗക്കിദാർ ചോർ ഹെ പ്രയോഗത്തിൽ രാഹുൽ ഗാന്ധിക്ക് തിരിച്ചടി; കൊൺഗ്രസ് അധ്യക്ഷന് വിനയായത് റഫാൽ കേസിൽ ചൗക്കിദാർ ചോർ ഹെ എന്ന് സുപ്രീം കോടതിയും കണ്ടെത്തിയെന്ന പരാമർശത്തിൽ; നിരുപാധികം മാപ്പ് പറയണമെന്നും സത്യവാങ്മൂലം സമർപ്പിക്കണമെന്നും സുപ്രീം കോടതി; മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധിയും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ചൗക്കിദാർ ചോർ ഹെ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് തിരിച്ചടി. ചൗക്കിദാർ ചോർ ഹെ എന്ന പരാമർശത്തിൽ മാപ്പ് പറഞ്ഞിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ കേസിൽ സുപ്രീംകോടതിയും 'ചൗകീദാർ ചോർ ഹേ' എന്ന് കണ്ടെത്തിയതായുള്ള പരാമർശത്തിലാണ് രാഹുലിന്റെ മാപ്പ് അഭ്യർത്ഥന. നേരത്തേ സുപ്രീംകോടതിയിൽ രാഹുൽ നൽകിയ സത്യവാങ്മൂലം ഖേദപ്രകടനം മാത്രമാണെന്നും അത് മാപ്പ് പറച്ചിലല്ലെന്നും ബിജെപി വാദിച്ചു.'ചൗകീദാർ ചോർ ഹേ' എന്നത് രാഷ്ട്രീയമുദ്രാവാക്യമാണെന്ന രാഹുലിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല.

നിങ്ങളുടെ രാഷ്ട്രീയം കോടതിക്ക് കേൾക്കേണ്ടതില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ടുള്ള സത്യവാങ്മൂലം തിങ്കളാഴ്ച എഴുതി നൽകാൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വിയോട് നിർദ്ദേശിച്ചു.'ചൗകീദാർ ചോർ ഹേ' എന്ന് താൻ മാസങ്ങളായി പറയുന്ന കാര്യം സുപ്രീംകോടതിയും അംഗീകരിച്ചു എന്നായിരുന്നു ഒരു തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞത്. എന്നാൽ ഇത് കോടതിയലക്ഷ്യം തന്നെയാണെന്നും രാഹുൽ ഗാന്ധി കോടതി നോട്ടീസ് നൽകിയിട്ടും മാപ്പ് പറയുകയല്ല, വെറും ഖേദപ്രകടനം മാത്രമാണ് നടത്തിയതെന്നുമായിരുന്നു ബിജെപി നേതാവ് മീനാക്ഷി ലേഖിക്ക് വേണ്ടി ഹാജരായ അഭിഭാഷക രുചി കോഹ്‌ലി വാദിച്ചു.

സുപ്രീംകോടതി വിധി വായിക്കാതെയാണ് രാഹുൽ ഗാന്ധി 'ചൗകിദാർ ചോർ ഹേ' എന്ന പ്രസ്താവന നടത്തിയതെന്ന വാദം ശരിയല്ലെന്ന് ലേഖിയുടെ അഭിഭാഷക ചൂണ്ടിക്കാട്ടി. റഫാൽ കേസിൽ ചില രേഖകൾ പരിഗണിക്കാമെന്ന വിധി പുറപ്പെടുവിച്ച ദിവസം ഒന്നിലധികം ഇടങ്ങളിൽ രാഹുൽ ഈ പ്രസ്താവന ആവർത്തിച്ചു. ഇത് ബോധപൂർവമാണെന്നും വാദിഭാഗം വാദിച്ചു. നിങ്ങൾ തെറ്റായ പ്രസ്താവന നടത്തി അതിനെ ന്യായീകരിക്കുകയാണോ എന്നായിരുന്നു മനു അഭിഷേക് സിങ്‌വിയോട് കോടതിയുടെ ചോദ്യം.. രാഹുൽ കോടതിയെത്തന്നെ അപമാനിക്കുകയാണെന്നും രാഹുൽ നിരുപാധികം മാപ്പ് പറഞ്ഞേ തീരൂവെന്നും റോത്തഗി ആവശ്യപ്പെട്ടു.

നിരുപാധികം ഖേതം പ്രകടിപ്പിക്കുന്നുവെന്ന് രാഹുലിന് വേണ്ടി ഹാജരായ സിങ്‌വി പറഞ്ഞെങ്കിലും അത് പോര എന്നും മാപ്പ് പറഞ്ഞ് അത് എഴുതി സത്യവാങ്മൂലമായി തിങ്കളാഴ്ച തന്നെ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP