Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂടിക്കാഴ്ചയ്ക്കുള്ള ഒരു കോടിയും എണീറ്റുനിൽക്കാൻ ചോദിച്ച 22 ലക്ഷവും ഡിസ്‌കൗണ്ട് നൽകുമെന്ന് രാം ജഠ്മലാനി; കെജരീവാളിന്റെ ലീഗൽ ബിൽ വ്യക്തമാക്കുന്നത് സുപ്രീം കോടതി അഭിഭാഷകരുടെ തീവെട്ടിക്കൊള്ള; ഒന്നു കാണാൻ ഒരുകോടിയിലധികം വാങ്ങുന്ന ഒട്ടേറെ അഭിഭാഷകർ; സാധാരണക്കാർക്ക് സുപ്രീം കോടതി സ്വപ്‌നം കാണാൻ കഴിയാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കിയ വിവാദം

കൂടിക്കാഴ്ചയ്ക്കുള്ള ഒരു കോടിയും എണീറ്റുനിൽക്കാൻ ചോദിച്ച 22 ലക്ഷവും ഡിസ്‌കൗണ്ട് നൽകുമെന്ന് രാം ജഠ്മലാനി; കെജരീവാളിന്റെ ലീഗൽ ബിൽ വ്യക്തമാക്കുന്നത് സുപ്രീം കോടതി അഭിഭാഷകരുടെ തീവെട്ടിക്കൊള്ള; ഒന്നു കാണാൻ ഒരുകോടിയിലധികം വാങ്ങുന്ന ഒട്ടേറെ അഭിഭാഷകർ; സാധാരണക്കാർക്ക് സുപ്രീം കോടതി സ്വപ്‌നം കാണാൻ കഴിയാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കിയ വിവാദം

ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഹാജരായ ഹരീഷ് സാൽവെയ്ക്ക് ഒരു സിറ്റിങ്ങിന് നൽകേണ്ടത് 30 ലക്ഷം രൂപയാണെന്ന് അടുത്തിടെ റിപ്പോര്ട്ടുകളുണ്ടായിരുന്നു.

സാൽവെയും സംഘത്തിനുമായി ഒരു നേരത്തെ ഭക്ഷണത്തിനും ലക്ഷങ്ങൾ വേണ്ടിവരുമെന്നും കഥകൾ പിറന്നു. ഇതിന് പിന്നിലെ വാസ്തവമെന്തായാലും സുപ്രീം കോടതിയിലെ വമ്പൻ അഭിഭാഷക്ർ അവരുടെ നിയമപാടവത്തിന് പകരമായി ചോദിക്കുന്നത് കേട്ടുകേൾവിയില്ലാത്ത ഫീസാണെന്നതാണ് യാഥാർഥ്യം.

ആ യാഥാർഥ്യത്തെ ഒരിക്കൽക്കൂടി വെളിപ്പെടുത്തുകയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരീവാളിനുവേണ്ടി ഹാജരായ രാം ജഠ്മലാനി സമർപ്പിച്ച ലീഗൽ ബിൽ സൂചിപ്പിക്കുന്നത്. രാം ജഠ്മലാനിയെ കണ്ട് നിയമോപദേശം തേടുന്നതിന് ഒരു കോടിയിലേറെയാണ് ഫീസ്. ഓരോ തവണ വാദത്തിന് വിളിക്കുമ്പോഴും കോടതി മുറിയിൽ എഴുന്നേറ്റ് നിന്ന് കക്ഷിയെ പ്രതിനിധാനം ചെയ്യുന്നതിന് 22 ലക്ഷം രൂപയും! 11 തവണ കേസിൽ കെജരീവാളിനുവേണ്ടി ഹാജരായ രാം ജഠ്മലാനിക്ക് 3.42 കോടി രൂപയാണ് ഡൽഹി സർക്കാർ നൽകാനുള്ളത്.

ഭീമമായ ഈ വക്കീൽഫീസ് സർക്കാർ ഖജനാവിൽനിന്ന് അടയ്ക്കുന്ന് വിവാദമായതോടെയാണ് വക്കീൽ ഫീസ് സംബന്ധിച്ച തീവെട്ടിക്കൊള്ള പുറത്തുവരുന്നത്. കെജരീവാളിനുവേണ്ടി വാദിച്ചതിന്റെ ഫീസ് താനൊഴിവാക്കാമെന്ന് രാം ജഠ്മലാനി പ്രഖ്യാപിച്ചിട്ടുണ്ട്.

റീട്ടെയ്‌നർ ഫീയിനത്തിലാണ് ഒരു കോടി രൂപ. ഹാജരാകുന്നതിനുള്ള 22 ലക്ഷവും. ഇതിന് പുറമെ, കോൺഫറൻസ് ഫീസെന്ന നിലയ്ക്ക് വേറെയും തുക ഈടാക്കാറുണ്ട്. കോടതിയിൽ ഹാജരാകുന്നതിന് നൽകേണ്ട അത്ര തന്നെ തുകയാണ് കോൺഫറൻസ് ഫീസും. ഇതൊഴിവാക്കാമെന്നാണ് രാം ജഠ്മലാനിയുടെ അഭിപ്രായം.

ഓരോ കേസിന്റെ പ്രാധാന്യവും അതിലുൾപ്പെട്ട കക്ഷിയുടെ കീശയുടെ വലിപ്പവും നോക്കിയാണ് ഫീസ് നിശ്ചയിക്കാറുള്ളതെന്ന് രാം ജഠ്മലാനി പറയുന്നു. പണം നൽകാനുള്ള കക്ഷികളുടെ ശേഷിയും നിർണായകമാണ്. കെജരീവാളിന് പണം നൽകാൻ ശേഷിയില്ലെങ്കിലും കേസ് താൻ വാദിക്കുമെന്ന് ജഠ്മലാനി പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫീസ് വാങ്ങുന്ന അഭിഭാഷകരിലൊരാളാണ് 93-കാരനായ ജഠ്മലാനി.

സുപ്രീം കോടതിക്ക് പുറമെ, ഡൽഹി ഹൈക്കോടതിയിൽ ഹാജരാകുന്നതിന് വ്യത്യസ്ത നിരക്കാണ് ഇവർ ഈടാക്കുന്നത്. ജഠ്മലാനിയാണ് അതിലേറ്റവും മുന്നിൽ. 25 ലക്ഷം വരെ അദ്ദേഹം ഈടാക്കുന്നതായി 2015-ലെ കണക്ക വെളിപ്പെടുത്തുന്നു. ഫാലി നരിമാൻ, കെ.കെ.വേണുഗോപാൽ, ഗോപാൽ സുബ്രഹ്മണ്യം, പി.ചിദംബരം, ഹരീഷ് സാൽവെ, എ.എം.സിങ്വി, സി.എ.സുന്ദരം, സൽമാൻ ഖുർഷിദ്, പരാഗ് ത്രിപാഠി, കെ.ടി.എസ്. തുളസി, കപിൽ സിബൽ, ശാന്തി ഭൂഷൺ, ദുഷ്യന്ത് ദാവെ തുടങ്ങിയവരാണ് വമ്പൻ തുക ഈടാക്കുന്ന മറ്റ് അഭിഭാഷകരിൽ ചിലർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP