Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയിലറകളിൽ വർഷങ്ങളായി നരകയാതന അനുഭവിക്കുന്നവർക്ക് ശിക്ഷയിളവിനായുള്ള മാനദണ്ഡമുണ്ടാക്കാൻ സുപ്രീം കോടതി; തീരുമാനം 20 വർഷമായി ജയിലിൽ കഴിയുന്ന യുപി സ്വദേശിയുടെ കേസ് പരിഗണിക്കവേ; ഏതൊക്കെ അവസരത്തിൽ ഗവർണർക്ക് ശിക്ഷയിളവ് നൽകാമെന്ന കാര്യത്തിലും വ്യക്തമായ മാർഗരേഖയുണ്ടാക്കും

ജയിലറകളിൽ വർഷങ്ങളായി നരകയാതന അനുഭവിക്കുന്നവർക്ക് ശിക്ഷയിളവിനായുള്ള മാനദണ്ഡമുണ്ടാക്കാൻ സുപ്രീം കോടതി; തീരുമാനം 20 വർഷമായി ജയിലിൽ കഴിയുന്ന യുപി സ്വദേശിയുടെ കേസ് പരിഗണിക്കവേ; ഏതൊക്കെ അവസരത്തിൽ ഗവർണർക്ക് ശിക്ഷയിളവ് നൽകാമെന്ന കാര്യത്തിലും വ്യക്തമായ മാർഗരേഖയുണ്ടാക്കും

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ജയിലറകളിൽ വർഷങ്ങളോളം ജീവിതം ഹോമിക്കപ്പെട്ടവർക്ക് ശിക്ഷയിൽ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡം സൃഷ്ടിക്കാനുള്ള നീക്കവുമായി സുപ്രീം കോടതി. ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 20 വർഷമായി ജയിലിൽ കഴിയുന്ന യുപി സ്വദേശി ഭഗീരഥിന്റെ കേസ് പരിഗണിക്കവേയാണ് വിഷയത്തിൽ നടപടികൾ മുന്നോട്ട് നീക്കാനുള്ള കോടതിയുടെ ശ്രമം. കൊലക്കേസിൽ അകപ്പെട്ടാണ് ഭഗീരഥ് ഗസ്സിയാബാദ് ജയിലിലാകുന്നത്.

ശിക്ഷയിൽ ഇളവ് നൽകണമെന്ന് ചൂണ്ടിക്കാട്ടി യുപി ഗവർണർ മുൻപാകെ ഭഗീരഥ് സമർപ്പിച്ച ഹർജി തള്ളിപ്പോയിരുന്നു. ഇതിനു പിന്നാലെയാണ് ഹർജിയിൽ അമികസ് ക്യൂറിയായി അഡ്വ.കാളീശ്വരം രാജിനെ സുപ്രീം കോടതി നിയമിച്ചത്. ഇതു സംബന്ധിച്ച് അപേക്ഷയും മറ്റ് രേഖകളും തയ്യാറാക്കി പതിനഞ്ച് ദിവസത്തിനകം അമിക്കസ് ക്യൂറി സുപ്രീം കോടതിയിൽ സമർപ്പിക്കണം.

ഭരണഘടനയുടെ 161-ാം അനുച്ഛേദപ്രകാരം ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ദീർഘകാലമായി ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കാൻ ഗവർണർക്ക് അധികാരമുണ്ട്. എന്നാൽ, ഏതെല്ലാം സാഹചര്യങ്ങളിൽ ശിക്ഷയിളവ് അനുവദിക്കാമെന്ന് വ്യക്തതയില്ല. ഇതിനു വ്യക്തമായ മാർഗരേഖയുണ്ടാക്കുന്ന കാര്യമാണ് പരിഗണനയിൽ. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പതിറ്റാണ്ടുകളായി ജയിലിൽ കഴിയേണ്ടിവരുന്നവരുണ്ട്.

രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളൻ, മുരുകൻ, ശാന്തൻ, ജയകുമാർ, രവി, റോബർട്ട് പയസ്, നളിനി എന്നിവർ 27 വർഷമായി തടവിലാണ്. ഇവരെ മോചിപ്പിക്കാൻ തമിഴ്‌നാട് സർക്കാർ കഴിഞ്ഞ സെപ്റ്റംബറിൽ ശുപാർശ ചെയ്‌തെങ്കിലും ഗവർണർ ബൻവാരിലാൽ പുരോഹിത് തീരുമാനമെടുത്തിട്ടില്ല. മുൻ പ്രധാനമന്ത്രിയെ കൊന്ന കേസിലെ പ്രതികളെ മോചിപ്പിക്കാൻ പാടില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. പേരറിവാളന്റെ ഹർജിയിൽ ഗവർണർക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP