Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചിദംബരത്തിന് താൽക്കാലികാശ്വാസം; തിങ്കളാഴ്ച വരെ എൻഫോഴ്‌സ്‌മെന്റിന് അറസ്റ്റ് ചെയ്യാനാവില്ല; കേസിൽ ഇടക്കാലജാമ്യം അനുവദിച്ച് സുപ്രീംകോടതി; മുൻധനമന്ത്രി സിബിഐ കസ്റ്റഡിയിൽ തുടരും

ചിദംബരത്തിന് താൽക്കാലികാശ്വാസം; തിങ്കളാഴ്ച വരെ എൻഫോഴ്‌സ്‌മെന്റിന് അറസ്റ്റ് ചെയ്യാനാവില്ല; കേസിൽ ഇടക്കാലജാമ്യം അനുവദിച്ച് സുപ്രീംകോടതി; മുൻധനമന്ത്രി സിബിഐ കസ്റ്റഡിയിൽ തുടരും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ, പി.ചിദംബരത്തിന് താൽക്കാലികാശ്വാസം. എൻഫോഴ്‌മെന്റിന്റെ അറസ്റ്റിൽ നിന്നാണ് താൽക്കാലിക സംരക്ഷണം സുപ്രീം കോടതി അനുവദിച്ചത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ കോടതി തിങ്കളാഴ്ച വരെ ഇടക്കാലജാമ്യം അനുവദിച്ചു. തിങ്കളാഴ്ച വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയിൽ വാങ്ങാനോ ഇ.ഡിക്ക് കഴിയില്ല. അതേസമയം ചിദംബരം സിബിഐയുടെ കസ്റ്റഡിയിൽ തുടരും. സി.ബിഐക്കെതിരെ നൽകിയ ഹർജിയും ഇ.ഡിക്കേസിൽ മുൻകൂർ ജാമ്യം തേടിയുള്ള ഹർജിയും ഒരുമിച്ച് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഈ കേസിൽ അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചിട്ടില്ല. രണ്ട് മുൻകൂർ ജാമ്യാപേക്ഷകളാണ് ചിദംബരം കോടതിയിൽ സമർപ്പിച്ചിരുന്നത്. ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു

ഐഎൻഎക്‌സ് മീഡിയ കേസിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ചിദംബരത്തിന്റെ ഹർജി അറസ്റ്റ് നടന്നതിനാൽ ഇനി നിലനിൽക്കില്ല. ജസ്റ്റീസ് ആർ ഭാനുമതി, ജസ്റ്റീസ് എ.എസ് ബൊപ്പണ്ണ എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് തിങ്കളാഴ്ച കേസ് കേൾക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP