Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമല യുവതീ പ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ ഇടപെടാനാവില്ല; സംസ്ഥാന സർക്കാറിനെ പിന്തുണച്ച് ഹൈക്കോടതി; കോടതി വിധി നടപ്പിലാക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാരിനുണ്ടെന്നും കോടതി; അതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിന്റെ വിലയിരുത്തൽ

ശബരിമല യുവതീ പ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ ഇടപെടാനാവില്ല; സംസ്ഥാന സർക്കാറിനെ പിന്തുണച്ച് ഹൈക്കോടതി; കോടതി വിധി നടപ്പിലാക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാരിനുണ്ടെന്നും കോടതി; അതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിന്റെ വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ സംസ്ഥാന സർക്കാറിനെ അനുകൂലിച്ച് ഹൈക്കോടതി. ബരിമല യുവതീ പ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പുനഃപ്പരിശോധനാ ഹർജികൾ നവംബർ 13 ന് പരിഗണിക്കാനിരിക്കെ അതുവരെ ശബരിമലയിലെ യുവതി പ്രവേശനം താത്കാലികമായി തടയണം എന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപ്പര്യ ഹർജികൾ പരിഗണിക്കവേയാണ് കോടതി കോടതി ഈ അഭിപ്രായം വ്യക്തമാക്കിയത്.

അതിനാൽ ഇക്കാര്യത്തിൽ എന്തെങ്കിലും തരത്തിലുള്ള ഇടപെടൽ നടത്താൻ ഹൈക്കോടതിക്ക് കഴിയില്ലെന്നാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. വിഷയത്തിൽ സംസ്ഥാന സർക്കാരിനെ ഡിവിഷൻ ബെഞ്ച് പിന്തുണച്ചു. സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാരിനുണ്ട്. അതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നതെന്നാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിലയിരുത്തിയത്.

ഹർജിക്കാരൻ പ്രധാനമായും മുന്നോട്ടുവെച്ചത് ഒരു നിയമപ്രശ്നമാണ്. ശബരിമലയിൽ 10 നും 50 നും ഇടയിലുള്ള പ്രായത്തിലുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം തടഞ്ഞത് മഹേന്ദ്രൻ എന്നയാളുടെ പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ്. ഇതിൽ ആർത്തവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഗണിച്ചിട്ടില്ലെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചത്. എന്നാൽ ആ വിധി പരാമർശിക്കാതെ മറ്റൊരു വിഷയത്തിലാണ് ശബരിമലയിൽ യുവതി പ്രവേശനത്തിന് സുപ്രീംകോടതി അനുമതി നൽകിയത്.

അതുകൊണ്ട് തന്നെ മഹേന്ദ്രൻ കേസിലെ വിധി ഉന്നയിച്ചുകൊണ്ട് സുപ്രീം കോടതിയിലെ പുനഃപ്പരിശോധന ഹർജികളിൽ തീരുമാനം എടുക്കുന്നതുവരെ യുവതി പ്രവേശനം തടയണമെന്ന ആവശ്യമാണ് ഹർജിക്കാരൻ മുന്നോട്ടുവെച്ചത്. എന്നാൽ വിധി പുറപ്പെടുവിച്ചത് മഹേന്ദ്രൻ കേസിലെ വിധി പരിശോധിച്ചാണോ അല്ലയോയെന്ന് സുപ്രീം കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു.

അതേസമയം ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുമെന്ന നിലപാടുമായി മുന്നോട്ട് പോകുന്ന സർക്കാരിനെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. പ്രതിരോധം തീർക്കാൻ ആർഎസ്എസ് എത്തുന്നതിലൂടെ സംഭവിക്കുക. മുതിർന്ന സംഘപ്രചാരകന്മാരെ ആർഎസ്എസ് ഇതിനു വേണ്ടി നിയോഗിച്ചു ഒരു മുഴം മുമ്പേയാണ് പരിവാർ നീക്കം. സുപ്രീംകോടതി വിധി നടപ്പാക്കുമെന്നും സന്നിധാനത്ത് സംഘപരിവാറുകാരെ താവളമടിക്കാൻ അനുവദിക്കില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പരാജയപ്പെടുത്താൻ മുഴുവൻ ശക്തിയുമെടുത്ത് പോരാടാനാണ് ആർഎസ്എസ് തീരുമാനം.

സംഘർഷിത മേഖലകളിൽ പ്രവർത്തിക്കുന്ന ആർഎസ്എസ് നേതാക്കളും പ്രവർത്തകരുമായി സന്നിധാനത്തേക്ക് എത്തുക. കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നീ വടക്കൻ ജില്ലകളിലെ സംഘർഷബാധിത പ്രദേശങ്ങളിൽ പ്രവർത്തിച്ച് പരിചയമുള്ള കേഡർമാരെ നവംബർ 5ന് ആട്ടചിത്തിരയ്ക്ക് നടതുറക്കുമ്പോൾ സന്നിധാനത്തെത്തിക്കാനാണ് തീരുമാനം. കണ്ണൂർ ജില്ലയിൽ നിന്നുള്ള ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്കാണ് പ്രതിരോധത്തിന്റെ ചുമതല. കണ്ണൂരിൽ സിപിഎമ്മിനോട് നേരിച്ച് പോരാടുന്ന നേതാവാണ് തില്ലങ്കേരി.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും പ്രവർത്തകരെ ഏകോപിപ്പിക്കാൻ സന്നിധാനത്തുണ്ടാകും. കാസർകോട് സുരേന്ദ്രൻ നടത്തിയ തീവ്രപ്രസംഗം ഒരു സൂചനയായിരുന്നു. പ്രവർത്തകരോട് കൂട്ടത്തോടെ സ്ഥലത്തേക്കെത്താനാണ് അദ്ദേഹം നിർദ്ദേശിച്ചത്. ഇതെല്ലാം യുവതികൾ സന്നിധാനത്തെത്തിയാൽ സംഘർഷഭരിതമാകുമെന്നതിന്റെ പ്രത്യക്ഷ സൂചനയായി കാണക്കാക്കുന്നു. ആറന്മുള സമരനായകൻ കൃഷ്ണൻ കുട്ടി, ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല, വനവാസി വിഭാഗത്തിന്റെ നേതാവ് ആചാര്യ കുഞ്ഞോൻ എന്നിവരാണ് സമരം നയിക്കുക. കർഷകരെയും ദളിത് വിഭാഗത്തെയും സമരത്തിലേക്ക് എത്തിക്കുക എന്നതാണ് കൃഷ്ണൻ കുട്ടിയുടെ ചുമതല. ഇങ്ങനെ കൃത്യമായി ചുമതലകൾ ഓരോർത്തർക്കായി വീതിച്ചു നൽകിയിട്ടുണ്ട് സർക്കാർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP