Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ശബരിമല യുവതീ പ്രവേശനത്തിലെ റിവ്യൂ ഹർജികൾ ഈ മാസം 22 സുപ്രീംകോടതി പരിഗണിക്കില്ല; ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയിൽ ആയതിനാൽ കേസ് പരിഗണിക്കുന്നത് നീണ്ടു പോകും; പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി

ശബരിമല യുവതീ പ്രവേശനത്തിലെ റിവ്യൂ ഹർജികൾ ഈ മാസം 22 സുപ്രീംകോടതി പരിഗണിക്കില്ല; ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയിൽ ആയതിനാൽ കേസ് പരിഗണിക്കുന്നത് നീണ്ടു പോകും; പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂഹർജികൾ ഈമാസം 22ന് കേൾക്കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയിലായതിനാലാണ് കേസ് പരിഗണിക്കുന്നത് ഇനിയും നീളുന്നത്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതിവിധിക്കെതിരായ പുനഃപരിശോധന ഹർജികൾ 22-ന് പരിഗണിക്കുമെന്നായിരുന്നു നേരത്തെ കോടതി അറിയിച്ചത്. ഹർജികളിലെ നടപടികൾ പൂർണമായും റെക്കോഡ് ചെയ്യണമെന്നും തത്സമയം സംപ്രേഷണം ചെയ്യണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ മാത്യു നെടുമ്പാറ ഹർജി നൽകിയിരുന്നു. ഈ ഹർജികൾ ഇന്ന് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ഈ സമയത്ത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് കേസ് 22-ന് പരിഗണിക്കുന്നത് സംബന്ധിച്ച് സംശയം പ്രകടിപ്പിക്കുകയായിരുന്നു. ജനുവരി 22-ന് കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക വരുമെന്ന് ഉറപ്പുണ്ടോ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദുമൽഹോത്ര മെഡിക്കൽ അവധിയിലാണ്. അതിനാൽ പുനഃപരിശോധന ഹർജികൾ പരിഗണിക്കുന്ന ബെഞ്ച് ഇരിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അറിയിച്ചു. 22-ന് ഹർജികൾ പരിഗണനയ്ക്ക് വരാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 22ന് ഹർജികൾ പരിഗണിക്കുമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. ഇതിൻ പ്രകാരം കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ മാത്യു കുഴൽനാടൻ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം. അൻപത് പുനപരിശോധനാ ഹർജികളാണ് യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിക്ക് മുന്നിലെത്തിയത്. ഹർജികൾ പരിഗണിക്കുന്നത് തത്സമയം സംപ്രേഷണം ചെയ്യണമെന്നും പൂർണമായും റെക്കാഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കമെന്ന മാത്യു കുഴൽ നാടന്റെ ആവശ്യത്തോട് പ്രതികരിക്കവെയാണ് ചീഫ് ജസ്റ്റിസ് കാര്യം വ്യക്തമാക്കിയത്. ഇ

ന്ദു മൽഹോത്ര അവധിയിലായ സ്ഥിതിക്ക് ജനുവരി 22ന് കേസ് പരിഗണിക്കുന്നത് മാറ്റിയേക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ് മാരായ റോഹിങ്ടൻ നരിമാൻ, എ.എം ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവർ ആണ് ബെഞ്ചിലെ അംഗങ്ങൾ. മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സെപ്റ്റംബർ 28ന് ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കാമെന്ന് വിധി പ്രസ്താവിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP