Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗവർണറാക്കിയതിന് എതിരായ ഹർജി പരിഗണിക്കും മുമ്പ് പി സദാശിവം ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്‌ച്ച നടത്തി; പെരുമാറ്റച്ചട്ട ലംഘനമെന്ന് ആരോപണം; വിവാദമുണ്ടാക്കുന്നത് കേരളാ ഹൗസിലെ വിവരാവകാശ രേഖ

ഗവർണറാക്കിയതിന് എതിരായ ഹർജി പരിഗണിക്കും മുമ്പ് പി സദാശിവം ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്‌ച്ച നടത്തി; പെരുമാറ്റച്ചട്ട ലംഘനമെന്ന് ആരോപണം; വിവാദമുണ്ടാക്കുന്നത് കേരളാ ഹൗസിലെ വിവരാവകാശ രേഖ

ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് പി സദാശിവത്തെ കേരള ഗവർണറാക്കുന്നതിനെതിരായ ഹർജി പരിഗണിക്കും മുമ്പ് ചീഫ് ജസ്റ്റിസ് എച്ച് എൽ ദത്തുവും സദാശിവവുമായി നടത്തിയ കൂടിക്കാഴ്ച വിവാദമാകുന്നു. ജഡ്ജിമാർക്കുള്ള പെരുമാറ്റച്ചട്ടം ലംഘിച്ചാണ് സദാശിവവും നിലവിലെ ചീഫ് ജസ്റ്റിസ് എച്ച്.എൽ. ദത്തുവും കൂടിക്കാഴ്ച നടത്തിയതെന്നാണ് ആക്ഷേപം.

ഡൽഹി കേരളാ ഹൗസിൽ നിന്നുള്ള വിവരാവകാശമാണ് ഗവർണ്ണറെ വിവാദത്തിലാക്കിയതെന്നതും ശ്രദ്ധേയമാണ്. കേരളാ ഗവർണ്ണറായ ശേഷം ഒക്ടോബർ ആദ്യവാരത്തിലാണ് സദാശിവം ഔദ്യോഗിക സന്ദർശനത്തിന് ഡൽഹിയിലെത്തിയത്. അന്ന് പ്രോട്ടോകോൾ തെറ്റിച്ച് ഗവർണ്ണറെ സ്വീകരിക്കാൻ റസിഡന്റ് കമ്മീഷണർ വിമാനത്താവളത്തിലെത്തിയില്ല. ഇതിനെ തുടർന്ന് റസിഡന്റ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഗവർണ്ണർ ശാസിക്കുകയും ചെയ്തു. സംസ്ഥാന സർക്കാരിനേയും രാജ്ഭവൻ അതൃപ്തി അറിയിച്ചു. ഇതിന്റെ അടുത്ത ദിവസം നടന്ന ഡൽഹിയിലെ കൂടിക്കാഴ്ചയുടെ വിവരങ്ങളാണ് ഡൽഹി കേരളാ ഹൗസിലെ വിവരാവകാശ രേഖയിലൂടെ പുറത്തായത്.

സദാശിവത്തിന്റെ യാത്രവിശദാംശങ്ങളാണ് വിവരാവകാശത്തിലൂടെ ആവശ്യപ്പെട്ടത്. സോളിസിറ്റർസ് ഇന്ത്യാ ലോ ഓഫീസിലെ സുഭാഷ് ചന്ദ്രനാണ് വിവരാവകാശത്തിന് അപേക്ഷിച്ചത്. ഗവർണ്ണറുടെ യാത്ര വിശദാംശങ്ങളാണ് ചോദിച്ചത്. എന്നാൽ ഗവർണ്ണറുടെ ഔദ്യോഗിക പരിപാടികളുടെ വിവരങ്ങളൊന്നുമില്ലെന്നും കാർ യാത്രാ രേഖകൾ മാത്രമേ ഉള്ളൂവെന്നും വ്യക്തമാക്കി മറുപടി നൽകി. ഒക്ടോബർ മൂന്നിന് സദാശിവം പോയത് എവിടെയെന്ന് സൂചിപ്പിക്കുന്ന കാറിന്റെ രജിസ്റ്ററും നൽകി. ചീഫ് ജസ്റ്റീസിന്റെ വീട്ടിൽ സദാശിവം പോയെന്ന് വ്യക്തമാക്കുന്നതാണ് ഈ രേഖ.

ഒക്ടോബർ മൂന്നിനായിരുന്നു മുൻ ചീഫ് ജസ്റ്റിസ് പി സദാശിവം എച്ച് എൽ ദത്തുവുമായി കൂടിക്കാഴ്ച നടത്തിയത്. ചീഫ് ജസ്റ്റിസിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കേരള ഗവർണറായി മുൻ ചീഫ് ജസ്റ്റിസിനെ നിയോഗിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി എച്ച്.എൽ. ദത്തു അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നതിനു രണ്ടു ദിവസം മുമ്പാണ് വിവാദ കൂടിക്കാഴ്ച നടന്നത്. ഒക്ടോബർ അഞ്ചിന് ഗവർണറാക്കുന്നതിനെതിരായ ഹർജി തള്ളുകയും ചെയ്തിരുന്നു.

കേസിൽ സ്വാധീനിക്കാനായിരുന്നു ദത്തുവിനെ കാണാൻ സദാശിവം എത്തിയതെന്നാണ് ആക്ഷേപം. ഇതിനെതിരെ രാഷ്ട്രപതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ വ്യക്തമാക്കി. സുഹൃത്തുക്കളുടെ കേസ് തങ്ങളുടെ ബഞ്ചിൽ വന്നാൽ അത് കേൾക്കാതെ മാറി നിൽക്കണമെന്നാണ് പെരുമാറ്റച്ചട്ടം പറയുന്നത്. എന്നാൽ ഇതു ലംഘിച്ചാണ് ചീഫ് ജസ്റ്റിസ് ദത്തു അദ്ദേഹത്തിന്റെ വസതിയിൽ കേസിൽ വിധി പറയുന്നതിനു രണ്ടു ദിവസം മുമ്പ് സദാശിവത്തെ കണ്ടത്. സംശായസ്പദമായ കൂടിക്കാഴ്ചയ്‌ക്കെതിരെ രാഷ്ട്രപതിക്ക് പരാതി നൽകുമെന്ന് പരാതിക്കാരൻ പറഞ്ഞു.

പി സദാശിവം കേരളാ ഗവർണ്ണറായതിനെതിരെ മുൻ ചീഫ് ജസ്റ്റിസ് ആർഎം ലോധ എതിരഭാപ്രായമാണ് നടത്തിയത്. ഇതെല്ലാം പരിഗണിച്ചാൻ ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. സദാശിവം ഗവർണ്ണറായതിനോട് തനിക്ക് താൽപര്യമില്ലെന്നും ജഡ്ജിമാർ വിരമിച്ചശേഷം ഭരണഘടനാ നടപടികൾ ഏറ്റെടുക്കരുതെന്നുമായിരുന്നു ലോധയുടെ അഭിപ്രായം. എന്നാൽ ലോധയുടെ പിൻഗാമിയായി ചീഫ് ജസ്റ്റീസ് പദവിയിലെത്തിയ ദത്തു ഇതൊന്നും പരിഗണിച്ചില്ല. ഏകപക്ഷീയമായ ഉത്തരവ് സദാശിവത്തിന് അനുകൂലമായി പുറപ്പെടുവിച്ചു. ഇതിന് പിന്നിൽ വ്യക്തിതാൽപ്പര്യമുണ്ടെന്നാണ് പരാതിക്കാരുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP