Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശിക്ഷാ ഇളവ് നൽകണമെന്ന സൽമാന്റെ അപേക്ഷ കോടതി കേട്ടില്ല; കൃഷ്ണ മൃഗത്തെ വേട്ടയാടിയ സൽമാൻ ഖാനെ അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ച് ജോധ്പൂർ കോടതി: താരത്തിന് ഇന്ന് തന്നെ ജാമ്യം ലഭിക്കുമെങ്കിലും താമസിയാതെ അഴിക്കുള്ളിലാകും

ശിക്ഷാ ഇളവ് നൽകണമെന്ന സൽമാന്റെ അപേക്ഷ കോടതി കേട്ടില്ല; കൃഷ്ണ മൃഗത്തെ വേട്ടയാടിയ സൽമാൻ ഖാനെ അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ച് ജോധ്പൂർ കോടതി: താരത്തിന് ഇന്ന് തന്നെ ജാമ്യം ലഭിക്കുമെങ്കിലും താമസിയാതെ അഴിക്കുള്ളിലാകും

ജോധ്പൂർ: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാന് അഞ്ച് വർഷം തടവിന് ശിക്ഷിച്ച് കോടതി. ജോധ്പൂർ കോടതിയുടേതാണ് വിധി. ശിക്ഷാ ഇളവ് നൽകണമെന്ന സൽമാന്റെ അപേക്ഷ തള്ളിക്കൊണ്ടാണ് കോടതി  അഞ്ച് വർഷം തടവിന് വിധിച്ചത്.

സിനിമാ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിലാണ് സൽമാന് ജോധ്പൂർ കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് പ്രതികളും ബോളിവുഡ് താരങ്ങളുമായ സെയ്ഫ് അലിഖാൻ, സോണാലി ബിന്ദ്രെ, തബു എന്നിവരെ വെറുതെ വിട്ടു. വിധി കേൾക്കാൻ സൽമാൻ ഖാനും മറ്റ് താരങ്ങളും കോടതിയിൽ എത്തിയിരുന്നു.

വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു മാനുകളെ വെടിവച്ചു കൊന്നതിന് രജിസ്റ്റർ ചെയ്ത കേസിൽ മാർച്ച് 28ന് വാദം പൂർത്തിയായിരുന്നു. 1998 സെപ്റ്റംബർ 26ന് ഹം സാഥ് സാഥ് ഹെ' എന്ന ഹിന്ദി സിനിമയുടെ ചിത്രീകരണത്തിനിടെ ജോധ്പൂരിന് സമീപമുള്ള കങ്കാണി ഗ്രാമത്തിൽ രണ്ട് കൃഷ്ണമൃഗങ്ങളെ സൽമാനും സുഹൃത്തുക്കളും ചേർന്ന് വെടിവച്ചു കൊന്നെന്നാണ് കേസ്.

1998 ഒക്ടോബർ രണ്ടിന് രാജസ്ഥാനിലെ ജോധ്പുർ കങ്കണി ഗ്രാമത്തിൽ രണ്ട് കൃഷ്ണമൃഗങ്ങളെ ആയുധമുപയോഗിച്ച് സൽമാൻ വേട്ടയാടിയെന്നാണ് കേസ്. കഴിഞ്ഞ സെപ്റ്റംബർ 13-നാണ് ഈ കേസിൽ വാദം തുടങ്ങിയത്. 'ഹം സാഥ് സാഥ് ഹെ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നായാട്ട് നടന്നത്.

വംശനാശഭീഷണിയുള്ള ചിങ്കാരമാനുകളെ വേട്ടയാടിയതുമായി ബന്ധപ്പെട്ട രണ്ടുകേസുകളിൽ ബോളിവുഡ് സൽമാൻഖാനെ രണ്ടു വർഷം മുമ്പ് കുറ്റവിമുക്തനാക്കിയിരുന്നു രാജസ്ഥാനിലെ ജോധ്പുരിൽ 1998-ലായിരുന്നു ആ കേസിനുകാരണമായ സംഭവം നടന്നത്.കേസുമായി ബന്ധപ്പെട്ട് 2007-ൽ ഒരാഴ്ച സൽമാൻ ജയിൽവാസം അനുഭവിച്ചിരുന്നു. കേസിൽ 20 വർഷങ്ങൾക്ക് ശേഷമാണ് നിർണായക വിധി വരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP