Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മത്സരിക്കാതെ അടങ്ങില്ല സരിത! വയനാട്ടിലെയും എറണാകുളത്തെയും പത്രികകൾ തള്ളിയതിനെതിരെ ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകി; കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ച; സരിതയ്ക്ക് വേണ്ടി ഹാജരാകുന്നത് അഡ്വ.ആളൂർ; സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത് ഗുരുതര വീഴ്ചയെന്ന് അപ്പീലിൽ

മത്സരിക്കാതെ അടങ്ങില്ല സരിത! വയനാട്ടിലെയും എറണാകുളത്തെയും പത്രികകൾ തള്ളിയതിനെതിരെ ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകി; കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ച; സരിതയ്ക്ക് വേണ്ടി ഹാജരാകുന്നത് അഡ്വ.ആളൂർ; സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത് ഗുരുതര വീഴ്ചയെന്ന് അപ്പീലിൽ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: വയനാട് ഹൈബി ഈഡനെതിരെയും വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെയും നൽകിയ പത്രികകൾ റിട്ടേണിങ് ഓഫീസർ തള്ളിയതിനെതിരെ സരിത.എസ്.നായർ ഹൈക്കോടതി ഡിവിഷൻ ബഞ്ചില് അപ്പീൽ നൽകി. സിംഗിൾ ബഞ്ചിൽ നൽകിയ അപ്പീൽ തള്ളിയിരുന്നു.നാളെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചു കേസ് പരിഗണിക്കുന്നത്. സരിതക്കുവേണ്ടി ഹാജരാകുന്നത് അഡ്വ. ആളൂർ ആണ്.

ദേശീയ ശ്രദ്ധ ആകർഷിക്കപ്പെട്ട വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ജനവിധി തേടുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയുടെ നോമിനേഷൻ റിട്ടേണിങ് ഓഫീസർ തള്ളിയത് ഗുരുതര വീഴ്ചയാണെന്നു ജനാധിപത്യം എന്ന വൃക്ഷത്തിൽ കത്തി വയ്ക്കുന്നതിന് തുല്യമാണെന്നും ഹർജിയിൽ പറയുന്നു. ഒരു വ്യക്തിയുടെ മത്സരിക്കാനുള്ള അവകാശത്തെ ആണ് നോമിനേഷൻ തള്ളിയ നടപടികൊണ്ടു സൂചിപ്പിക്കുന്നത് എന്നും വാദിച്ച് സരിത സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും അതനുവദിച്ചില്ല. ഹർജിക്കാരിക്ക് തിരഞ്ഞെടുപ്പ് നടപടികൾക്ക് ശേഷം ഹർജി നൽകി ആവശ്യമായ നിവൃത്തികൾ തേടാമെന്ന് പറഞ്ഞ സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് സരിത നായർ അഡ്വ. ആളൂർ മുഖാന്തരം ഡിവിഷണൽ ബെഞ്ചിനെ സമീപിച്ചത്.

സരിതയുടെ ഹർജികൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബഞ്ച് രണ്ട് ഹർജികളും തള്ളിയത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതിയുണ്ടെങ്കിൽ ഇലക്ഷൻ ഹർജിയാണ് നൽകേണ്ടിയിരുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഇലക്ഷൻ ഹർജി സമർപ്പിച്ചാൽ ഇത്തവണ മത്സരിക്കാൻ അവസരം ലഭിക്കില്ലെന്നായിരുന്നു സരിതയുടെ വാദം. ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്, എറണാകുളം ലോക്സഭ മണ്ഡലങ്ങളിലാണ് സരിത എസ്. നായർ പത്രിക സമർപ്പിച്ചിരുന്നത്. എന്നാൽ രണ്ടുകേസുകളിൽ സരിത ശിക്ഷിക്കപ്പെട്ടിരുന്നതും ഈ ശിക്ഷ റദ്ദാക്കാത്തതും ചൂണ്ടിക്കാട്ടിയാണ് നാമനിർദേശ പത്രിക തള്ളിയത്.

മൂന്നുവർഷം തടവിന് ശിക്ഷിക്കപ്പെട്ടാൽ ജനപ്രാതിനിധ്യ നിയമമനുസരിച്ച് മത്സരിക്കാനാകില്ല. സോളാർ ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിൽ സരിത ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷ റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാൻ സമയം അനുവദിച്ചെങ്കിലും അത് ഹാജരാക്കാൻ കഴിയാത്തതിനാലാണ് പത്രിക തള്ളാൻ തീരുമാനിച്ചത്. ''ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനല്ല താൻ മത്സരത്തിന് ഒരുങ്ങുന്നത്,'' എന്നാണ് സ്ഥാനാത്ഥിത്വത്തെക്കുറിച്ച് സരിത പ്രതികരിച്ചത്. ''സംസ്ഥാനത്ത് കോൺഗ്രസ് പ്രചാരണം നടത്തുന്നത് എന്നെ തട്ടിപ്പുകാരിയാക്കിയിട്ടാണ്. എന്താണ് ഫാക്ട്‌സ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കുണ്ട്. അതിന് വേണ്ടിയാണ് സ്ഥാനാർത്ഥിയാകുന്നത്. എനിക്ക് ജയിക്കണമെന്നില്ല. അതിനുള്ള പക്വത എനിക്കായിട്ടില്ല,'' സരിത പറഞ്ഞു.നേരത്തേ എറണാകുളത്ത് മത്സരിക്കാൻ വേണ്ടി പത്രിക സമർപ്പിക്കാനെത്തിയപ്പോൾ, ജയിക്കാൻ വേണ്ടിയല്ല താൻ മത്സരിക്കുന്നതെന്നും, ജനങ്ങളെ ബോധ്യപ്പെടുത്താനാണെന്നും സരിത പ്രതികരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP