Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാണ്ടി ഉമ്മനും സോളാർ കേസിലെ പ്രതിയുമായി അവിഹിത ബന്ധം; ദൃശ്യങ്ങൾ അടങ്ങിയ സിഡി തിരുവഞ്ചൂരിന്റെ കൈയിൽ; സിഡി കാട്ടി തിരുവഞ്ചൂർ മുഖ്യമന്ത്രിയെ ബ്ലാക്‌മെയിൽ ചെയ്തു; മകനെ ചേർത്തു സോളാർ കമ്പനി ഉണ്ടാക്കാൻ ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു: രാഷ്ട്രീയ കേരളത്തിൽ കൊടുങ്കാറ്റു തീർത്തു മൂന്നാം ദിവസം സരിതയുടെ വെളിപ്പെടുത്തൽ

ചാണ്ടി ഉമ്മനും സോളാർ കേസിലെ പ്രതിയുമായി അവിഹിത ബന്ധം; ദൃശ്യങ്ങൾ അടങ്ങിയ സിഡി തിരുവഞ്ചൂരിന്റെ കൈയിൽ; സിഡി കാട്ടി തിരുവഞ്ചൂർ മുഖ്യമന്ത്രിയെ ബ്ലാക്‌മെയിൽ ചെയ്തു; മകനെ ചേർത്തു സോളാർ കമ്പനി ഉണ്ടാക്കാൻ ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു: രാഷ്ട്രീയ കേരളത്തിൽ കൊടുങ്കാറ്റു തീർത്തു മൂന്നാം ദിവസം സരിതയുടെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെതിരെ സരിത എസ് നായർ. ചാണ്ടി ഉമ്മനെ ചേർത്ത് കമ്പനി രൂപീകരിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്ന് സരിത സോളാർ കമ്മീഷൻ മുമ്പാകെ മൊഴിനൽകി.

കമ്പനി കാര്യം ചർച്ച ചെയ്യാൻ രണ്ട് തവണ ചാണ്ടി ഉമ്മനെ കണ്ടു. നിരവധി തവണ ഫോണിൽ വിളിച്ചുവെന്നും സരിത പറഞ്ഞു. സോളാർ പാനൽ ഇറക്കുമതി ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നും സരിത സോളാർ കമ്മീഷൻ മുമ്പാകെ വെളിപ്പെടുത്തി. അമേരിക്കൻ കമ്പനിയായ സോളാർ ഫ്‌ളെയിംസ് വഴി പാനലുകൾ ഇറക്കുമതി ചെയ്യാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ചാണ്ടി ഉമ്മനുമായി ബന്ധമുള്ളതു മറ്റൊരു സ്ത്രീക്ക്

ചാണ്ടി ഉമ്മനുമായി ബന്ധമുള്ള സ്ത്രീ താനല്ലെന്നും സരിത പറഞ്ഞു. താനുമായി അവിഹിതമുണ്ടെന്ന വിധത്തിലാണ് പ്രചരണങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ അത് ശരിയല്ല. കേസിൽ പ്രതിയായ മറ്റൊരു സ്ത്രീയുമായാണ് ചാണ്ടി ഉമ്മന് ബന്ധമുള്ളത്. അതേക്കുറിച്ച് കൂടുതൽ പറയാൻ ഇല്ലെന്നും സരിത പറഞ്ഞു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനുമായുള്ള സിഡി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കൈവശമാണ് ഉള്ളതെന്നും സരിത സോളാർകമ്മീഷൻ മുമ്പാകെ മൊഴി നൽകി. മൊഴി നൽകിയ ശേഷം പുറത്തിറങ്ങിയ സരിതയയോടു ശാലു മേനോനാണോ ചാണ്ടി ഉമ്മനുമായി ബന്ധമുള്ളതെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ശാലു മേനോന്റെ പേരു ഞാൻ പറഞ്ഞില്ലല്ലോ എന്നാണു സരിത മറുപടി പറഞ്ഞത്.

ന്യൂഡൽഹിയിൽ കുരുവിളയുടെ ഫോണാണ് ചാണ്ടി ഉമ്മനും ഉപയോഗിച്ചത്. മുഖ്യമന്ത്രിയെ സമ്മർദ്ദത്തിലാക്കുവാൻ തിരുവഞ്ചൂർ ചാണ്ടി ഉമ്മന്റെ ദൃശ്യങ്ങളടങ്ങിയ സിഡിയാണ് ഉപയോഗിച്ചത്. മുഖ്യമന്ത്രിയെ ബ്ലാക് മെയിൽ ചെയ്താണ് തിരുവഞ്ചൂർ മന്ത്രിസ്ഥാനം ഉറപ്പിച്ച് നിർത്തുന്നതെന്നും സരിത ആരോപിച്ചു. സാമ്പത്തിക അഴിമതി മറയ്ക്കാനാണ് ലൈംഗിക ആരോപണങ്ങൾ ഉന്നയിക്കുന്നത്. തനിക്ക് നിരവധി മന്ത്രിമാരുമായി ബന്ധമുണ്ടെന്ന വിധത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതേക്കുറിച്ച് സ്വമേധയാ പ്രതികരിക്കാൻ തയ്യാറല്ലെന്നും സരിത പറഞ്ഞു. ചാണ്ടി ഉമ്മനുമായി തനിക്ക് ബിസിനസ് ബന്ധം മാത്രം. കമ്പനിക്ക് സഹായം നൽകിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം വസ്തുതാവിരുദ്ധമാണെന്നും സരിത പറഞ്ഞു.

അനർട്ടിൽ നിന്നുള്ള കുടിശിക നേടിത്തരാൻ സഹായിച്ചതു മുഖ്യമന്ത്രിയും ആര്യാടനും

നർട്ടിൽ നിന്നുള്ള കുടിശിക നേടിതരാൻ മുഖ്യമന്ത്രിയും ആര്യാടനും സഹായിച്ചു. 35 ലക്ഷം രൂപയുടെ കുടിശികയാണ് അനർട്ട് വരുത്തിയിരുന്നത്. ഇതിന്റെ രേഖകൾ അനർട്ടിലുണ്ടാവുമെന്നും സരിത അനർട്ടിന്റെ പരിപാടിയിൽ സോളാർ കമ്പനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. സുരാന കമ്പനി വഴി കുറഞ്ഞ ടെണ്ടർ നേടി തന്നത് ആര്യാടൻ മുഹമ്മദാണ്. ഇന്നത്തെ തന്റെ മൊഴിയെടുപ്പ് അവസാനിപ്പിക്കണമെന്ന് സരിത കമ്മീഷനോട് ആവശ്യപ്പെട്ടു.

നേരത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ എല്ലാ കള്ളത്തരങ്ങളും പുറത്തുകൊണ്ടുവരുമെന്ന് സരിത എസ് നായർ പറഞ്ഞിരുന്നു. സോളാർ കമ്മീഷനിൽ മൂന്നാം ദിവസവും മൊഴി നൽകാൻ എത്തിയപ്പോൾ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സരിത. സോളാറുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങളും അടുക്കിലും ചിട്ടയിലുമാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും സരിത പറഞ്ഞു. അടുപ്പമുള്ളവരോട് കാര്യങ്ങൾ ചർച്ച ചെയ്യുന്നത് ആരും സ്വാധീനിച്ചതുകൊണ്ടല്ലെന്നും സരിത പറഞ്ഞു. മുഖ്യമന്ത്രി നൽകിയ മൊഴിയിൽ ഓരോ വാക്കും കള്ളമാണ്. അത് തെളിവ് സഹിതം കമ്മീഷനെ ബോധ്യപ്പെടുത്തുകയാണ് ഇപ്പോൾ താൻ ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ കമ്മീഷന് മൊഴി നൽകിയ ശേഷം വ്യക്തമാക്കാമെന്നും അവർ പറഞ്ഞു.

അതേസമയം സോളാർ കമ്മീഷന് മുന്നിൽ കൂടുതൽ തെളിവുകളും രേഖകളും നൽകില്ലെന്നാണ് സരിത വ്യക്തമാക്കിയത്. ശ്രീധരൻ നായരുമായി മുഖ്യമന്ത്രി സംസാരിക്കുന്നതിന്റെ ഉൾപ്പടെയുള്ളതിന് വീഡിയോ തെളിവുകൾ ഉണ്ടെന്ന് സരിത കഴിഞ്ഞ ദിവസം സരിത വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ ആരോപണങ്ങളിൽ അണുകിട വ്യതിചലിക്കില്ലെന്ന സൂചനയാണ് ഇന്നും സരിത നൽകുന്നത്.

ടീം സോളാറിന്റെ സാധ്യത മുന്നിൽ കണ്ട് മറ്റൊരു കമ്പനി തുടങ്ങാൻ മുഖ്യമന്ത്രിയും കൂട്ടരും ശ്രമിച്ചുവെന്നൊരു ആരോപണവും സരിത ഉയർത്തുന്നുണ്ട്. ഇതിന്റെ രേഖകൾ ചില വകുപ്പുകളിലുണ്ട്. അത് പിടിച്ചെടുക്കണമെന്ന് സരിത കമ്മീഷനോട് അഭ്യർത്ഥിച്ചു. ഈ സമാന്തര കമ്പനിയിൽ, മുഖ്യമന്ത്രിയുടെ മകൻ ചാണ്ടി ഉമ്മനും ബന്ധമുണ്ടെന്നും സരിത പറയും. കൂടാതെ മുഖ്യമന്ത്രിയും ശ്രീധരൻ നായരും തമ്മിൽ ചർച്ച നടത്തുന്നതിന്റെ തെളിവുകൾ സരിതയുടെ കൈവശമുണ്ടെന്നും സൂചനയുണ്ട്. ശ്രീധരൻ നായരെയും സരിതയെയും ഒരുമിച്ച് കണ്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി സോളാർ കമ്മീഷന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിരുന്നത്.

പിന്നിൽ ഐ ഗ്രൂപ്പുകാരല്ല

സോളാർ കേസിൽ എ ഗ്രൂപ്പുകാരുടെ പേരു പുറത്തുവന്നതിനു പിന്നിൽ ഐ ഗ്രൂപ്പുകാരല്ലെന്നും സരിത പറഞ്ഞു. ഐ ഗ്രൂപ്പ് നേതാക്കളാണോ സരിതയുടെ പിന്നിലെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു സരിത.

കമ്യൂണിസ്റ്റുകാർ എന്നും തന്റെ ശത്രുക്കൾ

സിപിഎം നേതാക്കൾ തന്റെ ശത്രുക്കളാണെന്നും സരിത പറഞ്ഞു. കമ്യൂണിസ്റ്റുകാരാരും തന്നെ സഹായിച്ചിട്ടില്ല. അവർ എന്നും തന്നെ ശത്രുവായിട്ടേ കണ്ടിട്ടുള്ളൂവെന്നും സരിത പറഞ്ഞു.

മൂന്നു സിനിമയിൽ കരാറൊപ്പിട്ടു

യിലിൽ നിന്ന് ഇറങ്ങിയശേഷം തന്നെ സഹായിക്കാൻ ആരും ശ്രമിച്ചിട്ടില്ല. എന്റെ കാര്യങ്ങൾ ഞാൻ തന്നെയാണു നോക്കിയത്. മൂന്നു സിനിമകളിൽ കരാർ ഒപ്പിട്ടിട്ടുണ്ട്. ഉടൻതന്നെ അതിന്റെ ചിത്രീകരണം തുടങ്ങുമെന്നും സരിത പറഞ്ഞു.

കമ്മീഷനു മുന്നിൽ പൊട്ടിക്കരഞ്ഞു സരിത

മൊഴി നൽകിയപ്പോൾ സരിത സോളാർ കമ്മീഷനു മുന്നിൽ പൊട്ടിക്കരഞ്ഞു. വിശ്വസിച്ചവർ വഞ്ചിച്ചെന്നും ഇനിയും പ്രതീക്ഷകൾ ഇല്ലാത്തതിനാൽ എല്ലാ സത്യവും കമ്മിഷൻ മുൻപാകെ തുറന്നു പറയുകയാണെന്നും പറഞ്ഞാണു സരിത മൊഴി നൽകുന്നതിനിടെ പല തവണ വിതുമ്പിയത്. മുഖ്യമന്ത്രിയടക്കമുള്ള ഉന്നതർ വാങ്ങിയ കോഴപ്പണം തിരിച്ചു നൽകാമെന്നും കേസിൽ നിന്നും രക്ഷപ്പെടുത്തുമെന്നും വാക്ക് നൽകിയതുകൊണ്ടാണ് പല തവണ മൊഴി തിരുത്തിയത്. അവസാനം എല്ലാവരും വിശുദ്ധരായപ്പോൾ എനിക്ക് മാത്രം തട്ടിപ്പുകാരിയെന്ന് പേരുകിട്ടി. താൻ രക്ഷിക്കാൻ ശ്രമിച്ചവർപോലും കേട്ടാലറയ്ക്കുന്ന ഭാഷയിൽ അധിക്ഷേപിക്കുന്നതാണ് കണ്ടത്. സോളാർ കമ്മിഷൻ സത്യം പറയാനുള്ള അവസാന അവസരമാണ്. അതുകൊണ്ടാണ് സംഭവിച്ച കാര്യങ്ങളെല്ലാം മൊഴിയായി നൽകുന്നതെന്നുമാണു സരിത ഇന്നലെ കമ്മിഷനോട് പറഞ്ഞത്.

ഉമ്മൻ ചാണ്ടിയ്‌ക്കെതിരായ അന്വേഷണത്തിന് സംസ്ഥാന ഏജൻസി മതിയെന്നു പിണറായി

സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങൾ സംസ്ഥാന ഏജൻസി അന്വേഷിച്ചാൽ മതിയെന്നും കേന്ദ്ര ഏജൻസിയുടെ ആവശ്യമില്ലെന്നും സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. കോടതിയുടെ മേൽനോട്ടത്തിലായിരിക്കണം അന്വേഷണമെന്നും പിണറായി അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിക്കെതിരെ ഐ ഗ്രൂപ്പ്

തിനിടെ ഐ ഗ്രൂപ്പ് നേതാക്കൾ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. സോളാർ കേസ് പ്രതി സരിത എസ്.നായർ ജുഡീഷ്യൽ കമ്മീഷന് മുന്നിൽ ഉയർത്തിയ ഗുരുതരമായ ആരോപണങ്ങളുടേയും മുഖ്യമന്ത്രിയെ പ്രതി ചേർക്കാനുള്ള കോടതി ഉത്തരവിന്റേയും പശ്ചാത്തലത്തിലാണ് ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ ഐ ഗ്രൂപ്പിന്റെ ആക്രമണം. ഐ.എൻ.ടി.യുസി സംസ്ഥാന അദ്ധ്യക്ഷൻ ആർ.ചന്ദ്രശേഖരനാണ് ഫേസ് ബുക്കിൽ വിമർശനവുമായി രംഗത്തെത്തിയത്.

ചരിത്രം ചിലപ്പോഴെങ്കിലും ആവർത്തിക്കാറുണ്ട് എന്ന് പറഞ്ഞാണ് ചന്ദ്രശേഖരൻ തുടങ്ങുന്നത്. ''സ്വാതന്ത്ര്യസമരസേനാനിയും കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരികളിലൊരാളുമായിരുന്നു കെ.കരുണാകരൻ. ലീഡറെ ചതിച്ച് അധികാരത്തിൽ നിന്ന് പുറത്താക്കിയവർക്ക് കാലം തിരിച്ചടി നൽകുന്നു. മഹാപാപത്തിനുള്ള ശിക്ഷയ്ക്ക് ജനങ്ങളല്ലല്ലോ ഉത്തരവാദികൾ. ഇനിയെന്ത്?'' പാർട്ടിയോ ജനങ്ങളോ ഇക്കാര്യം തീരുമാനിക്കണമെന്നും ചന്ദ്രശേഖരൻ ഫേസ്‌ബുക്കിൽ കുറിച്ചു.

പൊതുപരിപാടികൾ റദ്ദാക്കി ആര്യാടനും

നത്ത പ്രതിഷേധം സംസ്ഥാനത്ത് ഉയരുന്നതിനിടെ, മന്ത്രി ആര്യാടൻ മുഹമ്മദ് ഇന്നു നടത്തേണ്ടിയിരുന്ന പൊതുപരിപാടികൾ റദ്ദാക്കി. ഇടുക്കിയിൽ സംബന്ധിക്കേണ്ട പരിപാടികളാണ് ആര്യാടൻ റദ്ദാക്കിയത്. മുഖ്യമന്ത്രിക്കും ആര്യാടൻ മുഹമ്മദിനും എതിരായ വിജിലൻസ് ഉത്തരവിലുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ശക്തമായതോടെ നിവൃത്തിയില്ലാതെയാണ് പൊതുപരിപാടികൾ റദ്ദാക്കിയത്. എന്നാൽ, ഇന്ന് എറണാകുളത്ത് തങ്ങേണ്ട ആവശ്യം ഉണ്ടെന്നാണ് പരിപാടികൾ റദ്ദാക്കുന്നതിന് ആര്യാടൻ മുഹമ്മദ് നല്കിയ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP