Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പണമില്ലാത്ത എടിഎമ്മിൽ ഇടപാട് നടത്തിയ ഉപഭോക്താവിൽ നിന്ന് പിഴിഞ്ഞത് 10000രൂപ; സ്റ്റേറ്റ് ബാങ്കിനെതിരെ ഉപഭോക്തൃ തർക്കപരിഹാര കോടതിയുടെ വിധി; കോടതി ചിലവുൾപ്പടെ ഒരു ലക്ഷം രൂപ നൽകാൻ നിർദ്ദേശം; 30ദിവസത്തിനകം കൈമാറിയില്ലെങ്കിൽ എട്ടുശതമാനം പലിശ നൽകണമെന്നും അന്ത്യശാസനം

പണമില്ലാത്ത എടിഎമ്മിൽ ഇടപാട് നടത്തിയ ഉപഭോക്താവിൽ നിന്ന് പിഴിഞ്ഞത് 10000രൂപ; സ്റ്റേറ്റ് ബാങ്കിനെതിരെ ഉപഭോക്തൃ തർക്കപരിഹാര കോടതിയുടെ വിധി; കോടതി ചിലവുൾപ്പടെ ഒരു ലക്ഷം രൂപ നൽകാൻ നിർദ്ദേശം; 30ദിവസത്തിനകം കൈമാറിയില്ലെങ്കിൽ എട്ടുശതമാനം പലിശ നൽകണമെന്നും അന്ത്യശാസനം

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: പണമില്ലാത്ത എടിഎമ്മിൽ ഇടപാട് നടത്തിയ ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് 10,000 രൂപ പിടിച്ചെടുത്ത സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ കോടതിവിധി.2017 ജനുവരി 26 ന് എടിഎം കാർഡ് ഉപയോഗിച്ച് ഹൈദരാബാദിലെ ഒരു എസ്‌ബിഐ എടിഎമ്മിൽ ഉദാരു സർവോത്തമ റെഡ്ഡി 10, 000 രൂപ പിൻവലിക്കാൻ ശ്രമിച്ചതാണ് കേസിനാസ്പദമായ സംഭവം. സാങ്കേതിക കാരണങ്ങളാൽ യന്ത്രത്തിൽ നിന്ന് പണം ലഭ്യമായില്ല. എന്നാൽ ഇരുപത് ദിവസങ്ങൾക്കു ശേഷം ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് 10, 000 രൂപ അപ്രത്യക്ഷമാവുകയായിരുന്നു.

ഉദാരു സർവോത്തമ റെഡ്ഡി എന്ന പരാതിക്കാരന് കോടതിച്ചെലവടക്കം ഒരു ലക്ഷം രൂപ നൽകാനാണ് ഹൈദരാബാദ് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി എസ്‌ബിഐയോട് നിർദ്ദേശിച്ചിരിക്കുന്നത്. മുപ്പത് ദിവസത്തിനകം തുക കൈമാറണമെന്നും സമയപരിധി പാലിച്ചില്ലെങ്കിൽ എട്ടു ശതമാനം പലിശ നൽകണമെന്നും കോടതി വ്യക്തമാക്കി.

പിൻവലിക്കാത്ത പണം അക്കൗണ്ടിൽ നിന്ന് നഷ്ടമായെന്ന പരാതിയുമായി എസ്‌ബിഐയെ സമീപിച്ചപ്പോൾ എടിഎം ഇടപാട് വിജയകരമായിരുന്നതിനാലാണ് പണം നഷ്ടമായതെന്ന വിചിത്രവാദമാണ് ബ്രാഞ്ച് മാനേജറും റീജ്യണൽ ഓഫീസിൽ ജനറൽ മാനേജറും റെഡ്ഡിക്കു മുമ്പാകെ വച്ചത്. പരാതിയുണ്ടെങ്കിൽ ബാങ്കിങ് ഓംബുഡ്സ്മാനെ സമീപിക്കാം എന്നും ഇവർ പറഞ്ഞു. ഓംബുഡ്സ്മാൻ തന്റെ പരാതി കാര്യമായെടുത്തില്ലെന്നും അന്വേഷണം നടത്താതെ അവസാനിപ്പിച്ചെന്നും റെഡ്ഡി ഉപഭോക്തൃ കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു.

റെഡ്ഡിയുടെ പരാതിയിൽ കഴമ്പില്ലെന്നും ജനുവരി 26ലെ ഇടപാടിൽ തന്നെ ഇയാൾക്ക് പണം ലഭിച്ചിരുന്നു എന്നുമാണ് എസ്‌ബിഐ ഉപഭോക്തൃ കോടതിയിൽ മറുപടി നൽകിയത്. തങ്ങളുടെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്ന് അവകാശപ്പെട്ട എസ്‌ബിഐ, റെഡ്ഡി തങ്ങൾക്ക് പരാതി നൽകിയിരുന്നുവെന്ന കാര്യം സമ്മതിക്കുകയും ചെയ്തു. സാങ്കേതിക പിഴവുകൾ സംഭവിച്ചതിനാലാണ് ഇടപാടിന്റെ വിവരങ്ങൾ അക്കൗണ്ടിൽ രേഖപ്പെടുത്തുന്നത് വൈകിയതെന്നും എസ്‌ബിഐ വാദിച്ചു. റെഡ്ഡിയുടെ പരാതി ഉപഭോക്തൃ കോടതി കൈകാര്യം ചെയ്യേണ്ടതല്ലെന്നും സിവിൽ കോടതിയിലേക്ക് കേസ് മാറ്റണമെന്നും എസ്‌ബിഐ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

പ്രഥമദൃഷ്ട്യായും തെളിവുകൾ സഹിതവും എസ്‌ബിഐ വീഴ്ച വരുത്തിയെന്നും ഇത് പരാതിക്കാരന് മാനിസകമായ ബുദ്ധിമുട്ടിന് കാരണമായെന്നും കോടതി നിരീക്ഷിച്ചു. ഇടപാട് നടത്തിയപ്പോൾ തന്നെ പരാതിക്കാരന് പണം ലഭിച്ചുവെന്ന വാദം സ്ഥാപിക്കാൻ എസ്‌ബിഐക്ക് കഴിഞ്ഞില്ല. എടിഎമ്മിലെ സിസിടിവി ഫുട്ടേജ് ലഭ്യമാക്കുന്നതിലും അവർ പരാജയപ്പെട്ടു. ഇക്കാരണത്താൽ എസ് ബിഐ 90, 000 രൂപ നഷ്ടപരിഹാരമായും 10, 000 രൂപ കോടതിച്ചെലവായും നൽകണമെന്ന് കോടതി വിധിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP