Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനിൽ അംബാനിയോട് കോടതി നേരിട്ട് ഹാജരാക്കാനുള്ള സുപ്രീംകോടതി ഉത്തരവ് കോടതി ജീവനക്കാർ ഹാജരാക്കേണ്ടതില്ല എന്നാക്കി തിരുത്തി വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു; എറിക്‌സൺ നൽകിയ കോടതി അലക്ഷ്യ ഹർജിയിലെ സുപ്രീംകോടതി വിധി തിരുത്തിയ രണ്ട് ജീവനക്കാരെ ഞൊടിയിടയിൽ പിരിച്ചു വിട്ട് ചീഫ് ജസ്റ്റീസ്; കൃത്രിമത്തിന് കൂട്ടു നിന്ന അഭിഭാഷകർക്കെതിരെ ആന്വേഷണം തുടങ്ങി

അനിൽ അംബാനിയോട് കോടതി നേരിട്ട് ഹാജരാക്കാനുള്ള സുപ്രീംകോടതി ഉത്തരവ് കോടതി ജീവനക്കാർ ഹാജരാക്കേണ്ടതില്ല എന്നാക്കി തിരുത്തി വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു; എറിക്‌സൺ നൽകിയ കോടതി അലക്ഷ്യ ഹർജിയിലെ സുപ്രീംകോടതി വിധി തിരുത്തിയ രണ്ട് ജീവനക്കാരെ ഞൊടിയിടയിൽ പിരിച്ചു വിട്ട് ചീഫ് ജസ്റ്റീസ്; കൃത്രിമത്തിന് കൂട്ടു നിന്ന അഭിഭാഷകർക്കെതിരെ ആന്വേഷണം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അനിൽ അംബാനിയും ആയി ബന്ധപ്പെട്ട ജുഡീഷ്യൽ ഉത്തരവിൽ മാറ്റം വരുത്തിയതിന് രണ്ട് ജീവനക്കാരെ സുപ്രീം കോടതി പിരിച്ചു വിട്ടു. കോർട്ട് മാസ്റ്റർ മാനവ് ശർമ്മ, അസിസ്റ്റന്റ് രജിസ്ട്രർ തപൻ കുമാർ ചക്രബർത്തി എന്നിവരെ ആണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പിരിച്ചു വിട്ടത്. അനിൽ അംബാനിയുടെ റിലൈൻസ് കമ്യുണിക്കേഷൻസിന് എതിരെ എറിക്സൺ ഇന്ത്യ നൽകിയ കോടതി അലക്ഷ്യ ഹർജിയിലെ ഉത്തരവിൽ മാറ്റം വരുത്തിയതിന് ആണ് നടപടി.

കോടതി അലക്ഷ്യ ഹർജിയിൽ ജസ്റ്റിസ് മാരായ റോഹിങ്ടൻ നരിമാൻ, വിനീത് ശരൺ എന്നിവർ അടങ്ങിയ ബെഞ്ച് ജനുവരി 7 ന് പുറപ്പടിവിച്ച വിധിയിൽ അനിൽ അംബാനിയോട് നേരിട്ട് കോടതിയിൽ ഹാജർ അകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ സുപ്രീം കോടതി അന്ന് വൈകിട്ട് വെബ് സയിറ്റിൽ അപ്ലോഡ് ചെയ്ത ഉത്തരവിൽ കോടതിയിൽ നേരിട്ട് ഹാജർ ആകുന്നതിൽ നിന്ന് അനിൽ അംബാനിക്ക് ഇളവ് നൽകിയതായി പരാമർശിച്ചിരുന്നു. ജഡ്ജിമാരുടെ അറിവ് ഇല്ലാതെ ആണ് സുപ്രീം കോടതി വെബ് സൈറ്റിൽ അംബാനിക്ക് ആശ്വാസം ആകുന്ന ഉത്തരവ് അപ്ലോഡ് ചെയ്തത് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ഭരണഘടനയുടെ 311 അനുച്ഛേദം വ്യവസ്ഥ ചെയ്യുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് ചീഫ് ജസ്റ്റിസ് ഗോഗോയ് പിരിച്ച് വിടൽ ഉത്തരവിൽ ഇന്നലെ രാത്രി ഒപ്പ് വച്ചത്. സുപ്രീം കോടതി ചട്ടം 11 (13) പ്രകാരം അച്ചടക്ക നടപടിയുടെ ഭാഗം ആയി ജീവനക്കാരെ പിരിച്ച് വിടാൻ ചീഫ് ജസ്റ്റിസിന് അധികാരം ഉണ്ട്. ഉത്തരവിൽ തിരിമറി നടത്തിയ വിഷയത്തിൽ ചില അഭിഭാഷകർക്ക് എതിരെയും അന്വേഷണം നടക്കുന്നുണ്ട് വക്കീലന്മാരാണ് കൃത്രിമം നടത്തിച്ചതെന്നാണ് ഉയരുന്ന ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP