Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദേശീയ-സംസ്ഥാന പാതയോരത്ത് മദ്യശാലകൾ പാടില്ലെന്ന വിധി മദ്യനിരോധനമല്ല; വിധിയുടെ ലക്ഷ്യം റോഡ് അപകടങ്ങൾ ഒഴിവാക്കൽ; സംസ്ഥാനങ്ങൾക്കു വരുമാന നഷ്ടമുണ്ടാകുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും വിശദീകരിച്ച് സുപ്രീംകോടതി

ദേശീയ-സംസ്ഥാന പാതയോരത്ത് മദ്യശാലകൾ പാടില്ലെന്ന വിധി മദ്യനിരോധനമല്ല; വിധിയുടെ ലക്ഷ്യം റോഡ് അപകടങ്ങൾ ഒഴിവാക്കൽ; സംസ്ഥാനങ്ങൾക്കു വരുമാന നഷ്ടമുണ്ടാകുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും വിശദീകരിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: പാതയോരത്തെ മദ്യവിൽപന സംബന്ധിച്ച് കൂടുതൽ വിശദീകരണവുമായി സുപ്രീംകോടതി. ദേശീയ - സംസ്ഥാന പാതകളുടെ 500 മീറ്റർ പരിധിക്കുള്ളിൽ മദ്യവിൽപന പാടില്ലെന്ന് സുപ്രീം കോടതി ആവർത്തിച്ചു. അതേസമയം വിധിയിലൂടെ ഉദ്ദേശിച്ചത് മദ്യനിരോധനമല്ലെന്നും കോടതി വ്യക്തമാക്കി.

റോഡപകടങ്ങൾ ഒഴിവാക്കാനാണ് ദേശീയ പാതയോരത്തെ മദ്യവിൽപന കേന്ദ്രങ്ങൾ നിരോധിച്ചത്. അപകടങ്ങളിൽ മരിച്ചവരേക്കുറിച്ച് ആരും പറയുന്നില്ല. ദേശീയപാതയോരത്തെ മദ്യവിൽപ്പന നിരോധിച്ച വിധിയെ ചോദ്യം ചെയ്തവരിൽ കൂടുതലും സ്വകാര്യ വ്യക്തികളാണെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതി വിധി സംസ്ഥാനങ്ങളുടെ വരുമാനത്തെ ബാധിക്കുമായിരുന്നുവെങ്കിൽ അവർ ഹർജിയുമായി എത്തുമായിരുന്നു.

എന്നാൽ സംസ്ഥാന പാത ഏതെന്ന് തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതിയുണ്ട്. ഈ അധികാരം അവർക്ക് വിനിയോഗിക്കാമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സുപ്രീം കോടതി വിധിക്കെതിരെ കേരളത്തിൽ നിന്ന് ബിവറേജസ് കോർപ്പറേഷനും ഹർജി നൽകിയിട്ടുണ്ട്.

കേരളത്തിൽ ദേശീയ പാതയോരത്ത് 170 ബിവറേജസ് ഔട്ട്‌ലെറ്റുകളാണ് ഉള്ളതെന്നും വിധി വന്നതിന് ശേഷം അവ മാറ്റി സ്ഥാപിക്കുന്നത് ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് നടപ്പിലാക്കാനായില്ലെന്നും ബിവറേജസ് കോർപ്പറേഷൻ കോടതിയെ അറിയിച്ചു. അതിനാൽ നിലവിലുള്ള മദ്യവിൽപന കേന്ദ്രങ്ങൾ തുടരാൻ വിധിയിൽ ഭേദഗതി വരുത്തണമെന്നാണ് ബിവറേജസ് കോർപ്പറേഷൻ ആവശ്യപ്പെടുന്നത്. കേസിൽ വാദം നാളെയും തുടരും.

ഏപ്രിൽ ഒന്നുമുതൽ ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ 500 മീറ്റർ പരിധിക്കുള്ളിൽ മദ്യവിൽപ്പന കേന്ദ്രങ്ങൾ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. വിധി നടപ്പിലാക്കാൻ ഏതാനും ദിവസങ്ങൾ കൂടി മാത്രം ശേഷിക്കെയാണ് അടിയന്തരമായി ഹർജി പരിഗണിക്കണമെന്നാവശ്യപ്പെട്ട് മദ്യവ്യവസായികളും സംസ്ഥാനങ്ങളും സുപ്രീംകോടതിയെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP