Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെതൽവാദിനെ അറസ്റ്റ് ചെയ്യാനുള്ള മോഹം തൽക്കാലം നടക്കില്ല; മുൻകൂർ ജാമ്യാപേക്ഷ വിശാല ബഞ്ചിന് വിട്ട് സിംഗിൾ ബഞ്ച് ഉത്തരവ്; ഗുജറാത്ത് പൊലീസിന് തിരിച്ചടി

സെതൽവാദിനെ അറസ്റ്റ് ചെയ്യാനുള്ള മോഹം തൽക്കാലം നടക്കില്ല; മുൻകൂർ ജാമ്യാപേക്ഷ വിശാല ബഞ്ചിന് വിട്ട് സിംഗിൾ ബഞ്ച് ഉത്തരവ്; ഗുജറാത്ത് പൊലീസിന് തിരിച്ചടി

ന്യൂഡൽഹി: സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി വിപുലമായ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു. കേസിൽ തീർപ്പുണ്ടാകുന്നത് വരെ ടീസ്റ്റയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് തുടരുമെന്നും ജസ്‌റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചു.

അഭിപ്രായ സ്വാതന്ത്ര്യം, നിയന്ത്രിത അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങി സെതൽവാദ് മുൻകൂർ ജാമ്യാപേക്ഷയിൽ ഉയർത്തുന്ന ഭരണഘടനാ വിഷയങ്ങളാണ് വിപുലമായ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടത്. ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് വേണ്ടി സ്വീകരിച്ച സംഭാവനകളിൽ തിരിമറി നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഗുജറാത്ത് പൊലീസ് ടീസ്റ്റയ്‌ക്കെതിരെ കേസെടുത്തിരുന്നു. ഗുജറാത്ത് ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ടീസ്റ്റ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ടീസ്റ്റയെ അറസ്റ്റ് ചെയ്യേണ്ട കാര്യമെന്താണെന്ന് സർക്കാരിനോട് ചോദിച്ചു നല്ല ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ടീസ്റ്റയേയും ഭർത്താവിനേയും തട്ടിപ്പുകാരായി ചിത്രീകരിക്കരുതെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു.

ഗുജറാത്ത് വംശഹത്യ സ്മാരകം നിർമ്മിക്കുന്നതിനായി സമാഹരിച്ച 9.78 കോടി രൂപയിൽ മൂന്നര കോടി രൂപ സ്വകാര്യ ആവശ്യത്തിന് വേണ്ടി വിനിയോഗിച്ചുവെന്ന കേസിലാണ് ഗുജറാത്ത് പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഗുജറാത്ത് കലാപത്തിൽ ഇരകൾക്ക് വേണ്ടി നിലപാടെടുത്തതിന് തന്നെ പൊലീസ് വേട്ടയാടുകയാണെന്നും, പൊലീസ് നടപടി അഭിപ്രായ സ്വാതന്ത്ര്യ ലംഘനമാണെന്നുമായിരുന്നു മുൻകൂർ ജാമ്യാപേക്ഷയിൽ തീസ്ത ചൂണ്ടിക്കാട്ടിയത്. കേസിൽ വിപുലമായ ബെഞ്ചിന്റെ തീരുമാനം വരുന്നത് വരെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള തീരുമാനം സെതൽവാദിന് ആശ്വാസമായി.

2002 ഫെബ്രുവരിയിൽ ഗുൽബർഗ് സൊസൈറ്റിയിൽ അക്രമത്തിന് ഇരയായവരുടെ വീട് പുനർനിർമ്മിക്കാനെന്ന പേരിൽ വിദേശത്തും സ്വദേശത്തുമുള്ള സംഘടനകളിൽ നിന്നും നടത്തിയ പിരിവാണ് വിവാദത്തിന് കാരണം. സംഭവത്തിൽ ടീസ്റ്റ സെതൽവാദ്, ഭർത്താവ് ജാവേദ് ആനന്ദ്, കലാപത്തിൽൽ കൊല്ലപ്പെട്ട എംപി ഇഹ്‌സാൻ ജഫ്രിയുടെ മകൻ തൻവീർ, ഗുൽബർഗ് സൊസൈറ്റിയുടെ സെക്രട്ടറി ഫിറോസ് ഗുൽസാർ, സൊസൈറ്റി ചെയർമാൻ സലിം ശാന്തി എന്നിവർക്കെതിരെയാണ് കേസെടുത്തത്.

തങ്ങൾക്കെതിരായ ആരോപണങ്ങൾ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഗുജറാത്തിനു പുറത്തുള്ള ഏതെങ്കിലും സ്വതന്ത്ര അന്വേഷണ ഏജൻസി അന്വേഷിക്കണമെന്നാണ് ടീസ്റ്റയുടെ ആവശ്യം. ഗുജറാത്ത് പൊലീസിന്റെ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നു വ്യക്തമാക്കുന്ന, 2014 ജൂൺ മുതൽ ഞങ്ങൾ വിതരണം ചെയ്ത, 15,00 പേജുള്ള ഡോക്യുമെന്ററി തെളിവ് ഹൈക്കോടതി പരിഗണിച്ചില്ലെന്നാണ് ആക്ഷേപം. 'സുതാര്യവും നീതിപൂർവ്വവുമായ അന്വേഷണത്തോട് തങ്ങൾ സഹകരിക്കും. തങ്ങൾ ശേഖരിച്ച തെളിവുകൾ പ്രതിസ്ഥാനത്തു നിർത്തുന്ന ഗുജറാത്തിലെ ക്രൈംബ്രാഞ്ച് തന്നെയാണ് അന്വേഷണം നടത്തുന്നതെന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി. അത്തരമൊരു അന്വേഷണം നിഷ്പക്ഷമാകുമോ?' ടീസ്റ്റ ചോദിക്കുന്നു.

'സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഗുജറാത്തിനു പുറത്തുള്ള ഒരു ഏജൻസി സ്വതന്ത്രമായ അന്വേഷണം നടത്തണം. ഞങ്ങൾക്കെതിരെയുള്ള ഓരോ ആരോപണങ്ങൾക്കും ഞങ്ങൾ ഉത്തരം നൽകും, ഈ ഡോക്യുമെന്ററി തെളിവുകളിലൂടെ. ഞങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല. നിയമപരമായാണ് ഞങ്ങൾ പ്രവർത്തിച്ചതെന്നാണ് ടിസ്റ്റയുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP