Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗർഭം അലസിപ്പിക്കൽ നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് മൂന്ന് സ്ത്രീകൾ സുപ്രീംകോടതിയിൽ; കേന്ദ്രസർക്കാരിനോട് നിലപാട് അറിയിക്കാൻ നിർദ്ദേശം; ഗർഭം ധരിക്കണോ വേണ്ടേയെന്ന് തീരുമാനിക്കാൻ സ്ത്രീകൾക്ക് മൗലിക അവകാശമുണ്ടെന്നും; വ്യക്തിപരമായ സ്വാതന്ത്ര്യത്തെയും നിശ്ചയദാർഢ്യത്തെയും ബാധിക്കുന്ന പ്രശ്‌നമാണെന്നും സ്ത്രീകൾ

ഗർഭം അലസിപ്പിക്കൽ നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് മൂന്ന് സ്ത്രീകൾ സുപ്രീംകോടതിയിൽ; കേന്ദ്രസർക്കാരിനോട് നിലപാട് അറിയിക്കാൻ നിർദ്ദേശം; ഗർഭം ധരിക്കണോ വേണ്ടേയെന്ന് തീരുമാനിക്കാൻ സ്ത്രീകൾക്ക് മൗലിക അവകാശമുണ്ടെന്നും; വ്യക്തിപരമായ സ്വാതന്ത്ര്യത്തെയും  നിശ്ചയദാർഢ്യത്തെയും ബാധിക്കുന്ന പ്രശ്‌നമാണെന്നും സ്ത്രീകൾ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഗർഭം അലസിപ്പിക്കൽ നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ട് മൂന്ന് സ്ത്രീകൾ സുപ്രീം കോടതിയെ സമീപിച്ചു. ഈ ഹർജികളിൽ കേന്ദ്രസർക്കാരിനോട് രാജ്യത്തെ പരമോന്നത നീതിപീഠം നിലപാടറിയിക്കണമെന്ന് ആവശ്യപ്പെട്ടു.സുരക്ഷിതമായി ഗർഭം അലസിപ്പിക്കുന്നതിനും, പ്രത്യുൽപ്പാദനത്തെ കുറിച്ച് തീരുമാനിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെയും മറ്റ് വിഷയങ്ങളെയും ഉയർത്തിക്കാട്ടിയാണ് ഹർജികൾ സമർപ്പിച്ചിട്ടുള്ളത്. രാജ്യത്തെ മുഴുവൻ സ്ത്രീകളെയും ബാധിക്കുന്ന വിഷയമാണിതെന്ന് ഹർജികൾ സമർപ്പിച്ച സ്ത്രീകൾ പറയുന്നു.

ഗർഭം ധരിക്കണോ വേണ്ടേയെന്ന് തീരുമാനിക്കാൻ സ്ത്രീകൾക്ക് മൗലികമായ അവകാശമുണ്ടെന്ന് ഹർജികളിൽ സ്ത്രീകൾ വാദിക്കുന്നു. ഇത് സ്ത്രീകളുടെ ആത്മാഭിമാനത്തെയും സ്വകാര്യതയെയും വ്യക്തിപരമായ സ്വാതന്ത്ര്യത്തെയും വ്യക്തിയുടെ നിശ്ചയദാർഢ്യത്തെയും ബാധിക്കുന്ന പ്രശ്‌നമാണെന്നും ഹർജികളിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഉത്തമ വിശ്വാസത്തോടുകൂടി ഗർഭിണിയായ സ്ത്രീയുടെ ജീവൻ രക്ഷിക്കുവാൻ വേണ്ടിയല്ലാതെ സ്വേച്ഛയാ ഗർഭം അലസിപ്പിക്കുന്ന ഒരാൾക്കും മൂന്നു വർഷത്തോളം ആകാവുന്ന വെറും തടവിനോ കഠിന തടവിനോ ശിക്ഷിക്കപ്പെടാവുന്നതും അതിനുപുറമെ അയാൾക്ക് പിഴ ശിക്ഷയും നൽകപ്പെടാവുന്നതാണ്.ആ സ്ത്രീ ജീവനുള്ള ഗർഭസ്ഥ ശിശുവിനോടു കൂടിയവളാണെങ്കിൽ തടവുശിക്ഷ ഏഴു വർഷത്തോളം ആകാവുന്നതും അതിനു പുറമെ പിഴ ശിക്ഷ കൂടി ഉണ്ടാകാവുന്നതുമാണ്. തന്റെ ഗർഭം സ്വയം അലസിപ്പിക്കുന്ന സ്ത്രീയും ഇപ്രകാരമുള്ള ശിക്ഷയ്ക്ക് അർഹനായിരിക്കുന്നതാണ്. ഇക്കാര്യം വ്യവസ്ഥ ചെയ്തിട്ടുള്ളത് 321 വകുപ്പിലാണ്.

മേൽപ്പറഞ്ഞ പ്രകാരം ഗർഭം അലസിപ്പിക്കുന്നത് സ്ത്രീയുടെ സമ്മതം കൂടാതെയാണെങ്കിൽ അതു ചെയ്യുന്ന ഏതൊരാളും ജീവപര്യന്തം തടവുശിക്ഷയ്ക്കോ പത്തുവർഷം വരെ വെറുംതടവിനോ കഠിനതടവിനോ ശിക്ഷിക്കപ്പെടാവുന്നതും അതിനുപുറമെ പിഴശിക്ഷയും ഉണ്ടാകും എന്ന് 313 വകുപ്പിൽ പറയുന്നു.ഗർഭം അലസിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി സ്ത്രീയുടെ മരണം സംഭവിക്കുന്ന ഏതെങ്കിലും പ്രവർത്തി ചെയ്യുന്ന ഏതൊരാളും പത്തുവർഷം വരെയാകാവുന്ന വെറുംതടവിനോ കഠിനതടവിനോ ശിക്ഷിക്കപ്പെടുന്നവയാണ് .

പ്രസ്തുത പ്രവർത്തി സത്രീയുടെ സമ്മതം കൂടാതെയാണെങ്കിലും മേൽപ്പറഞ്ഞ ശിക്ഷ ലഭിക്കാം. താൻ ചെയ്യുന്ന പ്രവൃത്തി മരണത്തിനിടയാക്കിയേക്കാമെന്ന് പ്രവൃത്തി ചെയ്യുന്ന ആളിന് അറിയില്ലെങ്കിൽ പോലും ആ പ്രവൃത്തി കുറ്റകരവും ശിക്ഷാർഹവുമായിരിക്കും. 314 വകുപ്പിലാണ് മേൽപ്പറഞ്ഞ കുറ്റകൃത്യങ്ങൾ ഉൾക്കൊള്ളിക്കപ്പെട്ടിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP