Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റഫാലിലെ 'ചൗക്കിദാർ ചോർ ഹെ' പരാമർശം: രാഹുലിന് കോടതിയലക്ഷ്യ നോട്ടിസ്; തിങ്കളാഴ്ചയ്ക്കു മുൻപ് രാഹുൽ മറുപടി നൽകണം; ബിജെപി നേതാവ് മീനാക്ഷി ലേഖിയുടെ ഹർജി 22ന് പരിഗണിക്കും

റഫാലിലെ 'ചൗക്കിദാർ ചോർ ഹെ' പരാമർശം: രാഹുലിന് കോടതിയലക്ഷ്യ നോട്ടിസ്; തിങ്കളാഴ്ചയ്ക്കു മുൻപ് രാഹുൽ മറുപടി നൽകണം; ബിജെപി നേതാവ് മീനാക്ഷി ലേഖിയുടെ ഹർജി 22ന് പരിഗണിക്കും

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കോടതിയലക്ഷ്യത്തിന് നോട്ടിസ്. റാഫേൽ ഇടപാടിൽ അഴിമതി സുപ്രീം കോടതി കണ്ടെത്തി എന്ന പരാമർശം നടത്തിയതിനെ കുറിച്ച് രാഹുൽ ഗാന്ധിയുടെ വിശദീകരണം സുപ്രീം കോടതി തേടി. ഈമാസം 22 നകം വിശദീകരണം നൽകണം റാഫേൽ ഇടപാടിൽ അഴിമതി നടന്നിട്ടുണ്ട് എന്ന് പറഞ്ഞിട്ടില്ല എന്ന് കോടതി വ്യക്തമാക്കി. മൂന്ന് രേഖകൾ പുനഃപരിശോധന ഹർജികൾക്ക് ഒപ്പം പരിഗണിക്കണമോ എന്ന് മാത്രം ആണ് കോടതി പരിശോധിച്ചതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വ്യക്തമാക്കി.

. കാവൽക്കാരൻ കള്ളനാണെന്ന (ചൗക്കിദാർ ചോർ ഹെ) രാഹുലിന്റെ പരാമർശത്തിന് എതിരെയാണ് ഹർജി. ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹർജി നൽകിയിരിക്കുന്നത്.

റഫാലിൽ ഹർജിക്കാർ സമർപ്പിച്ച രഹസ്യ രേഖകൾ പുനഃപരിശോധനാ ഹർജികൾക്കൊപ്പം പരിഗണിക്കുമെന്നു കഴിഞ്ഞദിവസം സുപ്രീം കോടതി വിധിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതി നടത്തിയെന്ന കാര്യം സുപ്രീം കോടതി ശരിവച്ചതായി രാഹുൽ വ്യക്തമാക്കി.

'രാജ്യത്തിന്റെ പ്രധാനമന്ത്രി വ്യോമസേനയുടെ പണം അനിൽ അംബാനിക്കു നൽകിയെന്ന് താൻ ഏതാനും മാസങ്ങളായി പറയുന്നു. ഇപ്പോൾ അക്കാര്യം സുപ്രീം കോടതി ശരിവച്ചതിൽ സന്തോഷമുണ്ട്. ഇടപാട് പരിശോധിക്കാൻ കോടതി തീരുമാനിച്ചിരിക്കുന്നു. രാജ്യത്തിന് ഇത് സന്തോഷത്തിന്റെ ദിനമാണ്. രാജ്യത്തിന്റെ ചൗക്കിദാർ (കാവൽക്കാരൻ) മോഷണം നടത്തിയെന്ന കാര്യം കോടതി വ്യക്തമായി പറഞ്ഞിരിക്കുന്നു' എന്നാണ് രാഹുൽ അന്നു പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP