Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കശ്മീർ വിഷയത്തിൽ രാഷ്ട്രപതിയുടെ ഉത്തരവ് ചോദ്യംചെയ്തുള്ള ഹർജികളിൽ പിഴവെന്ന് സുപ്രീംകോടതി; വ്യാപകമായ പിഴവുകൾ കടന്നുകൂടിയത് അഭിഭാഷകൻ എം എൽ ശർമ്മ സമർപ്പിച്ച ഹർജികളിൽ; ഇത് എന്തുതരം ഹർജിയാണെന്ന് ചീഫ് ജസ്റ്റിസിന്റെ ചോദ്യം; തത്കാലം പിഴ ഈടാക്കുന്നില്ലെന്നും രഞ്ജൻ ഗൊഗോയി; ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചു

കശ്മീർ വിഷയത്തിൽ രാഷ്ട്രപതിയുടെ ഉത്തരവ് ചോദ്യംചെയ്തുള്ള ഹർജികളിൽ പിഴവെന്ന് സുപ്രീംകോടതി; വ്യാപകമായ പിഴവുകൾ കടന്നുകൂടിയത് അഭിഭാഷകൻ എം എൽ ശർമ്മ സമർപ്പിച്ച ഹർജികളിൽ; ഇത് എന്തുതരം ഹർജിയാണെന്ന് ചീഫ് ജസ്റ്റിസിന്റെ ചോദ്യം; തത്കാലം പിഴ ഈടാക്കുന്നില്ലെന്നും രഞ്ജൻ ഗൊഗോയി; ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കാശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റഇവെച്ചു. ഇത് സംബന്ധിച്ച് സമർപ്പിക്കപ്പെട്ട നാല് ഹർജികളിലും പിഴവുകൾ കടന്നുകൂടിയ വിവരം ചൂണ്ടിക്കാട്ടിയാണ് ഹർജികൾ മാറ്റിവെച്ചത്. രജിസ്ട്രി ചൂണ്ടിക്കാണിച്ചിട്ടും ഹർജികളിലെ പിഴവുകൾ തിരുത്തിയില്ലെന്നും ഇത് എന്തുതരം ഹർജിയാണെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ഹർജി സമർപ്പിച്ച അഭിഭാഷകന് കോടതിയിൽ നിന്നും ശാസനയും കേൾക്കേണ്ടി വന്നു.

അഭിഭാഷകനായ എം.എൽ. ശർമ്മ സമർപ്പിച്ച ഹർജികളിലാണ് വ്യാപക പിഴവുകൾ കടന്നുകൂടിയതായി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കണ്ടെത്തിയത്. അരമണിക്കൂറോളം പരിശോധിച്ചിട്ടും ഇത് എന്തുതരം ഹർജിയാണെന്ന് മനസിലാകുന്നില്ലെന്നും തത്കാലം പിഴ ഈടാക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പറഞ്ഞു.

അതേസമയം, കശ്മീരിലെ വാർത്താവിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിക്കണമെന്നും മാധ്യമങ്ങൾക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കശ്മീർ ടൈംസ് എക്സിക്യൂട്ടിവ് എഡിറ്റർ അനുരാധ ബാസിൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി പരിഗണിച്ചു.കശ്മീരിലെ വിഷയങ്ങളിൽ തത്കാലം കോടതി ഇടപെടരുതെന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ ആവശ്യപ്പെട്ടു.

തുടർന്ന് വാർത്താവിനിമ സംവിധാനങ്ങൾ പുനഃസ്ഥാപിക്കാൻ സർക്കാരിന് സമയം നൽകണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. വെള്ളിയാഴ്ച വൈകീട്ടോടെ ലാൻഡ് ലൈൻ, ബ്രോഡ്ബാൻഡ് സൗകര്യങ്ങൾ പുനഃസ്ഥാപിക്കുമെന്നാണ് ലഭിച്ച വിവരമെന്നും സുപ്രീംകോടതി പറഞ്ഞു. ഈ ഹർജിയും കൂടുതൽ വാദം കേൾക്കുന്നതിനായി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP