Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കത്വ കേസിൽ പെൺകുട്ടിക്ക് നീതി തേടി സമരം ചെയ്ത താലിബ് ഹുസൈന് പൊലീസ് പീഡനം; വിശദീകരണം തേടി സുപ്രീം കോടതി; താലിബിനെതിരെ കേസെടുത്തത് പിണങ്ങി കഴിയുന്ന ഭാര്യയുടെ പരാതിയിൽ

കത്വ കേസിൽ പെൺകുട്ടിക്ക് നീതി തേടി സമരം ചെയ്ത താലിബ് ഹുസൈന് പൊലീസ് പീഡനം; വിശദീകരണം തേടി സുപ്രീം കോടതി; താലിബിനെതിരെ കേസെടുത്തത് പിണങ്ങി കഴിയുന്ന ഭാര്യയുടെ പരാതിയിൽ

ഡൽഹി: കത്വ കൂട്ടമാനഭംഗ കേസിൽ പെൺകുട്ടിക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ടു സമരം നയിച്ച താലിബ് ഹുസൈനെ പൊലീസ് കസ്റ്റഡിയിൽ പീഡിപ്പിച്ചു എന്ന പരാതിയിൽ ജമ്മു കാഷ്മീർ സർക്കാരിനോട് സുപ്രീംകോടതി വിശദീകരണം തേടി.

ലൈംഗികപീഡനം, നിയമവിരുദ്ധമായി ആയുധങ്ങൾ കൈവശംവച്ചു എന്നീ ആരോപണങ്ങളിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തന്നെ കസ്റ്റഡിയിൽവച്ചു പൊലീസ് പീഡിപ്പിച്ചുവെന്നാണ് താലിബിന്റെ പരാതി. താലിബ് ഹുസൈന് വേണ്ടി ബന്ധു സുപ്രീംകോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയായിരുന്നു. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണു ഹർജി പരിഗണിച്ചത്.

സംഭവത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്നാണ് ജമ്മു കാഷ്മീർ സർക്കാരിനോടു കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് താലിബിനു വേണ്ടി ഹാജരായി. അതേസമയം, താലിബിൽനിന്നു അകന്നു കഴിയുന്ന ഭാര്യ ഇയാൾക്കെതിരേ ഗാർഹിക പീഡനത്തിന് കേസ് കൊടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP