Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹൈക്കോടതി അംഗീകരിച്ച നാല് മെഡിക്കൽ കോളജുകളിലെ പ്രവേശനം സ്റ്റേ ചെയ്ത് സുപ്രീം കോടതി; പ്രവേശനം പൂർത്തിയായെന്ന മാനേജ്മെന്റ് വാദം കോടതി തള്ളി; നടപടി മതിയായ അടിസ്ഥാന സൗകര്യമില്ലെന്ന മെഡിക്കൽ കൗൺസിൽ റിപ്പോർട്ടിനെ തുടർന്ന്; സ്‌പോട്ട് അഡ്‌മിഷൻ നിർത്തി വച്ചു; പുറത്ത് പോകേണ്ടി വരുമെന്ന ആശങ്കയിൽ എണ്ണായിരത്തോളം വിദ്യാർത്ഥികൾ

ഹൈക്കോടതി അംഗീകരിച്ച നാല് മെഡിക്കൽ കോളജുകളിലെ പ്രവേശനം സ്റ്റേ ചെയ്ത് സുപ്രീം കോടതി; പ്രവേശനം പൂർത്തിയായെന്ന മാനേജ്മെന്റ് വാദം കോടതി തള്ളി; നടപടി മതിയായ അടിസ്ഥാന സൗകര്യമില്ലെന്ന മെഡിക്കൽ കൗൺസിൽ റിപ്പോർട്ടിനെ തുടർന്ന്; സ്‌പോട്ട് അഡ്‌മിഷൻ നിർത്തി വച്ചു; പുറത്ത് പോകേണ്ടി വരുമെന്ന ആശങ്കയിൽ എണ്ണായിരത്തോളം വിദ്യാർത്ഥികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളജ് പ്രവേശനത്തിൽ തിരിച്ചടി. പ്രവേശന അനുമതി നൽകിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. സ്പോട്ട് അഡ്‌മിഷൻ പൂർണമായി നിർത്തിയാണ് താത്കാലിക സ്റ്റേ. ഇതോടെ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് പുറത്ത് പോകേണ്ടിവരും. നാലു കോളജുകളിലേയും മെഡിക്കൽ അഡ്‌മിഷൻ പൂർണമായി നിർത്തി വെച്ചു.

നാലു കോളജുകളിലെ പ്രവേശന നടപടിയും സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രവേശനം പൂർത്തിയായെന്ന സർക്കാരിന്റേയും മാനേജ്മെന്റിന്റേയും വാദം സുപ്രീംകോടതി തള്ളി. എസ്.ആർ കോളജ് വർക്കല, അൽ അസർ കോളജ് തൊടുപുഴ, ഡി.എം കോളജ് വയനാട്, പി.കെ ദാസ് കോളജ് പാലക്കാട് എന്നീ കോളജുകളിലെ അനധികൃത പ്രവേശനമാണ് സുപ്രീംകോടതി വിലക്കിയത്.

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നത്. ഇതിനെതിരെ കോളേജുകൾ നൽകിയ ഹർജിയിലാണ് കേരളാ ഹൈക്കോടതി ഉത്തരവ്. നാലു കോളജുകളിലും മെഡിക്കൽ സീറ്റുകളിൽ പ്രവേശനം നടത്താൻ എൻട്രൻസ് കമ്മീഷണറോട് നിർദ്ദേശിച്ചിട്ടുണ്ട്. 550 സീറ്റുകളാണ് നാലു കോളേജുകളിലുമായുള്ളത്.

നാല് കോളേജുകളിലും മതിയായ അടിസ്ഥാനസൗകര്യം ഇല്ലെന്ന ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത് കേന്ദ്ര സർക്കാർ തടഞ്ഞത്. എന്നാൽ മതിയായ അടിസ്ഥാനസൗകര്യം ഒരുക്കിയിട്ടുണ്ടെന്ന്ചൂണ്ടിക്കാട്ടി കോളേജുകൾ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രവേശനം നടത്താൻ നിർദ്ദേശിക്കുകയായിരുന്നു. ഹൈക്കോടതിയുടെ വിധിക്കെതിരെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് ബുധനാഴ്ച ഹർജി പരിഗണിച്ച് പ്രവേശനം സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച അടിയന്തിരമായി ഹർജിയിൽ വാദം കേൾക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

പ്രവേശനം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ബാധിക്കുന്ന തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. നാല് മെഡിക്കൽ കോളജുകളിലേക്കുമായി പ്രവേശനം നേടിയ വിദ്യാർത്ഥികൾ പുറത്തുപോകേണ്ടിവരുമെന്ന പരാമർശവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ഇത്തരത്തിൽ മെഡിക്കൽ കോളേജുകളിലേക്ക് പ്രവേശനം നടത്താനാവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് പ്രവേശനം സ്റ്റേ ചെയ്തത്.

കോടതി വിധിയെ തുടർന്ന് തിരുവനന്തപുരത്ത് നടന്നിരുന്ന സ്‌പോട്ട് അഡ്‌മിഷൻ നിർത്തി വച്ചു. നാളെ സ്‌പോട്ട് അഡ്‌മിഷൻ ഉണ്ടായിരിക്കില്ലെന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP