Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സുപ്രീംകോടതിക്കെതിരെ ഒരക്ഷരം മിണ്ടരുത്! ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ നിയമം അസാധുവാക്കിയ വിധിയെ ചോദ്യം ചെയ്ത അരുൺ ജെയ്റ്റ്‌ലിക്കെതിരെ രാജ്യ ദ്രോഹത്തിന് കേസെടുത്തു; മന്ത്രി നേരിട്ടു ഹാജരാകണമെന്ന് നിർദ്ദേശം

സുപ്രീംകോടതിക്കെതിരെ ഒരക്ഷരം മിണ്ടരുത്! ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ നിയമം അസാധുവാക്കിയ വിധിയെ ചോദ്യം ചെയ്ത അരുൺ ജെയ്റ്റ്‌ലിക്കെതിരെ രാജ്യ ദ്രോഹത്തിന് കേസെടുത്തു; മന്ത്രി നേരിട്ടു ഹാജരാകണമെന്ന് നിർദ്ദേശം

 ലഖ്‌നൗ: ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ നിയമം അസാധുവാക്കിയ സുപ്രീംകോടതിവിധിയെ ചോദ്യംചെയ്ത കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയറ്റ്‌ലിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. പ്രസ്താവന കോടതി അലക്ഷ്യമാണെന്ന് നിരീക്ഷിച്ച ഉത്തർപ്രദേശിലെ മഹോബ കോടതി സ്വമേധയാ കേസെടുക്കാൻ പൊലീസിനോട് നിർദ്ദേശിക്കുകയായിരുന്നു. നവംബർ 19ന് നേരിട്ട് ഹാജരാകണമെന്നും ജെയ്റ്റ്‌ലിയോട് കോടതി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജെയ്റ്റിലിക്ക് സമൻസ് അയയ്ക്കാൻ മഹോബ എസ്‌പിയോട് കോടതി നിർദ്ദേശിച്ചു.

കോടതി ഉത്തരവിനെ തുടർന്ന് കുൽപഹർ പൊലീസ് സ്റ്റേഷനിലാണ് ജെയ്റ്റ്‌ലിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 505, 124(എ) വകുപ്പുകൾ പ്രകാരമാണ് കേസ്. തിരഞ്ഞെടുക്കപ്പെടാത്തവരുടെ ദുർഭരണമല്ല ഇന്ത്യൻ ജനാധിപത്യമെന്നും തിരഞ്ഞെടുക്കപ്പെട്ടവരെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് അപകടമാണെന്നുമായിരുന്നു ജെയ്റ്റ്‌ലിയുടെ വിവാദ പ്രസ്താവന. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം ഇത്തരം പ്രസ്താവന നടത്തിയത്.

തന്റെ വ്യക്തിപരമായ ബദൽവീക്ഷണമെന്ന് അഭിപ്രായപ്പെട്ടാണ് സുപ്രീംകോടതിക്കെതിരെ ജെയ്റ്റ്‌ലി രംഗത്തെത്തിയത്. ജനാധിപത്യത്തിന്റെ ഒരു അടിസ്ഥാനശിലയുടെ പ്രാമുഖ്യം മാത്രമാണ് കോടതിവിധി ഉയർത്തിപ്പിടിക്കുന്നതെന്ന് ജെയ്റ്റ്‌ലി ആരോപിക്കുന്നു. ജനാധിപത്യത്തിന്റെ ഭാഗമായ പാർലമെന്ററി ജനാധിപത്യം, തിരഞ്ഞെടുക്കപ്പെട്ട സർക്കാർ, മന്ത്രിസഭ, തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവരുടെ പ്രാമുഖ്യത്തെ കോടതിവിധി ഇകഴ്‌ത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

ഭരണഘടനയുടെ തത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാവണം ഭരണഘടനാ കോടതികൾ ഭരണഘടന വ്യാഖ്യാനിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽനിന്ന് ജനാധിപത്യത്തെയും സ്ഥാപനങ്ങളെയും രക്ഷപ്പെടുത്തണമെന്ന് ഭരണഘടനയിൽ ഒരിടത്തും പറയുന്നില്ല. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ നിയമിക്കുന്ന തിരഞ്ഞെടുപ്പു കമ്മിഷനും സി.എ.ജി യുമെല്ലാം വിശ്വാസ്യതയില്ലാത്തവരാണെന്നാണോ പറയേണ്ടത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യമെന്നത് ഭരണഘടനയുടെ അടിസ്ഥാനതത്ത്വമാണെന്ന തീർത്തും ന്യായമായ നിലപാട് വ്യക്തമാക്കുന്ന കോടതിവിധി, തീർത്തും അബദ്ധമായ യുക്തിയിലേക്കാണ് നീങ്ങുന്നതെന്ന് ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടിയിരുന്നു, ഈ പരാമർശങ്ങളുടെ പേരിലാണ് ജെയ്റ്റ്‌ലിക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP