Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സത്യവാങ്മൂലത്തിൽ രണ്ട് ക്രിമിനൽ കേസുകൾ മറച്ചുവെച്ചെന്ന പരാതി; ഫട്‌നാവിസിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീംകോടതി; റദ്ദാക്കിയത് മുംബൈ ഹൈക്കോടതിയുടെ വിധി; ഉത്തരവ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചിന്റേത്

സത്യവാങ്മൂലത്തിൽ രണ്ട് ക്രിമിനൽ കേസുകൾ മറച്ചുവെച്ചെന്ന പരാതി; ഫട്‌നാവിസിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീംകോടതി; റദ്ദാക്കിയത് മുംബൈ ഹൈക്കോടതിയുടെ വിധി; ഉത്തരവ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചിന്റേത്

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി; തെരഞ്ഞെടുപ്പ് കേസിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് തിരിച്ചടി.ഫട്‌നാവിസിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നേരത്തെ കേസിൽ ഫട്‌നാവിസിന് അനുകൂലമായി മുംബൈ ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധിയാണ് സുപ്രിം കോടതി റദ്ദാക്കിയത്.

2014ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രണ്ട് ക്രിമിനൽ കേസുകൾ മറച്ചുവെച്ചെന്ന പരാതിയിലാണ് നടപടി.അഭിഭാഷകനായ സതീഷ് ഉക്കേ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി. ഫട്‌നാവിസ് ജനപ്രാതിനിധ്യ നിയമം ലംഘിച്ചെന്നായിരുന്നു പരാതി.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തുന്നതും വിശദാംശങ്ങൾ മറച്ചുവെയ്ക്കുന്നതും ആറ് മാസം തടവോ പിഴയോ ഇത് രണ്ടുമോ ലഭിക്കാവുന്ന കുറ്റമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP