Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിംഗൂരിൽ ടാറ്റയ്ക്കു തിരിച്ചടി; ബംഗാളിലെ മുൻ ഇടതുസർക്കാർ ടാറ്റയ്ക്കു ഭൂമി കൈമാറിയ നടപടി സുപ്രീം കോടതി റദ്ദാക്കി

സിംഗൂരിൽ ടാറ്റയ്ക്കു തിരിച്ചടി; ബംഗാളിലെ മുൻ ഇടതുസർക്കാർ ടാറ്റയ്ക്കു ഭൂമി കൈമാറിയ നടപടി സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി: സിംഗൂർ ഭൂമി ഏറ്റെടുക്കൽ വിവാദത്തിൽ ടാറ്റയ്ക്കും പശ്ചിമ ബംഗാളിലെ മുൻ ഇടതുപക്ഷ സർക്കാരിനും തിരിച്ചടി. ടാറ്റയ്ക്കായി കർഷകരിൽ നിന്ന് ഏറ്റെടുത്ത ഭൂമി തിരിച്ചു നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു.

2006ൽ ഇടത് സർക്കാർ കർഷകരിൽ നിന്നും ഏറ്റെടുത്ത് കൈമാറിയ 997.1 ഏക്കർ സ്ഥലവും തിരിച്ചുനൽകാനാണ് ഉത്തരവ്. ആയിരക്കണക്കിന് ഏക്കർ ഭൂമി സർക്കാരിന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത് നൽകിയത് അതിശയിപ്പിക്കുന്ന നടപടിയാണെന്നും കോടതി നിരീക്ഷിച്ചു.

മൂന്ന് മാസത്തിനുള്ളിൽ ഭൂമി തിരിച്ചുനൽകണമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ഭൂമി ഏറ്റെടുത്തതിന് പകരമായി സർക്കാർ നൽകിയ നഷ്ടപരിഹാരം കർഷകർ തിരികെ നൽകേണ്ടെന്നും കോടതി വിശദമാക്കി. ബംഗാളിലെ കർഷകരുടെ പ്രതിഷേധങ്ങളെ വകവെക്കാതെ ടാറ്റാമോട്ടേഴ്സിനായി 2006ലാണ് ബുദ്ധദേവ് സർക്കാർ ആയിരക്കണക്കിന് ഏക്കർ ഭൂമി ഏറ്റെടുക്കുന്നത്. പ്രതിപക്ഷ നേതാവായിരുന്ന മമതാ ബാനർജിയുടെ നേതൃത്വത്തിൽ ഭൂമി ഏറ്റെടുക്കലിന് എതിരെ ശക്തമായ പ്രതിഷേധങ്ങളാണ് തൃണമൂൽ കോൺഗ്രസ് ബംഗാളിൽ ഉടനീളം നടത്തിയത്. 2008 ആയപ്പോഴേക്കും പ്രക്ഷോഭങ്ങളെ തുടർന്ന് ടാറ്റ തങ്ങുടെ നാനോ നിർമ്മാണ പ്ലാന്റ് നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലേക്ക് മാറ്റുകയും ചെയ്തു.

സിംഗൂർ,നന്ദിഗ്രാം ഭൂമി ഏറ്റെടുക്കലുകളെ തുടർന്ന് ജനപിന്തുണ നഷ്ടമായ ഇടത് സർക്കാരിന് ദീർഘകാലത്തിന് ശേഷം ബംഗാൾ ഭരണം നഷ്ടമാകുകയും ചെയ്തു. അധികാരത്തിലെത്തിയ മമതാ ബാനർജി ടാറ്റയിൽ നിന്നും ഭൂമി തിരിച്ചുപിടിക്കാൻ 2011ൽ പുതിയ നിയമം പാസാക്കി. കർഷകരുടെ സമ്മതമില്ലാതെ ഏറ്റെടുത്ത 400 ഏക്കർ ഭൂമി കർഷകർക്ക് മടക്കി നൽകണമെന്നതായിരുന്നു മമതാ ബാനർജി മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യമന്ത്രിസഭാ യോഗത്തിന്റെ തീരുമാനവും. തുടർന്ന് ഭൂമി ഏറ്റെടുക്കൽ ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചിരുന്നു. പിന്നാലെ തൃണമൂൽ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP