Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിപിഎമ്മുകാർ തമ്മിലുണ്ടായ വിരോധം പരസ്പരം ഏറ്റുമുട്ടലിൽ കലാശിച്ചപ്പോൾ ക്രിമിനൽ സംഘം ഷിധിനെ ഇരുമ്പുവടിക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്തി; കൊല്ലപ്പെട്ടയാളും കൊലപാതകികളും സഖാക്കൾ തന്നെയായപ്പോൾ നടന്നത് നിഷ്പക്ഷമായ അന്വേഷണം; പ്രതിസ്ഥാനത്തുള്ള ഒമ്പത് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി; ശിക്ഷിക്കപ്പെട്ടത് സിഒടി നസീർ വധശ്രമക്കേസിൽ റിമാൻഡിൽ കഴിയുന്നവർ

സിപിഎമ്മുകാർ തമ്മിലുണ്ടായ വിരോധം പരസ്പരം ഏറ്റുമുട്ടലിൽ കലാശിച്ചപ്പോൾ ക്രിമിനൽ സംഘം ഷിധിനെ ഇരുമ്പുവടിക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്തി; കൊല്ലപ്പെട്ടയാളും കൊലപാതകികളും സഖാക്കൾ തന്നെയായപ്പോൾ നടന്നത് നിഷ്പക്ഷമായ അന്വേഷണം; പ്രതിസ്ഥാനത്തുള്ള ഒമ്പത് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി; ശിക്ഷിക്കപ്പെട്ടത് സിഒടി നസീർ വധശ്രമക്കേസിൽ റിമാൻഡിൽ കഴിയുന്നവർ

മറുനാടൻ മലയാളി ബ്യൂറോ

തലശ്ശേരി: പാർട്ടിഗ്രാമത്തിൽ സിപിഎമ്മുകാർ തമ്മിലടിച്ച് ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒമ്പത് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ. കൊളശ്ശേരിയിൽ കൊളശ്ശേരിയിൽ സിപിഎം പ്രവർത്തകനെ അടിച്ചു കൊലപ്പെടുത്തിയ കേസിലാണ് 9 സിപിഎം പ്രവർത്തകർക്കു ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചത്. അഡീഷനൽ സെഷൻസ് കോടതി (3) ജഡ്ജിയുടേതാണ് വിധി. സിപിഎം പ്രവർത്തകൻ വടക്കുമ്പാട് സിന്ധു നിവാസിൽ യു.ഷിധിനെ (22) കൊലപ്പെടുത്തിയ കേസിലാണു ശിക്ഷ.

സിപിഎം പ്രവർത്തകരായ കാവുംഭാഗം കുന്നിനേരിമീത്തൽ വിപിൻ എന്ന ബ്രിട്ടോ(34), കൊളശ്ശേരി ചെറിയാണ്ടി ഹൗസിൽ മിഖിൽലാൽ എന്ന കുഞ്ഞികാടപ്പൻ(28), കളരിമുക്ക് കാർത്തികയിൽ എം. ധീരജ്(28), കൊളശ്ശേരി അങ്കണവാടിക്കു സമീപം കൃഷ്ണയിൽ ദിൽനേഷ്(27), നിഹാൽ മഹലിൽ സി.കെ. നിഹാൽ(26) ചെറിയാണ്ടി ഹൗസിൽ മിഥുൻ എന്ന മൊയ്തു(31), പെരുന്താറ്റിൽ വൈശാഖത്തിൽ ഷിബിൻ(26), കാവുംഭാഗം ആയാടത്തിൽമീത്തൽ ദേവിനിവാസിൽ കെ.അമൽകുമാർ(25), കുന്നിനേരിമീത്തൽ വി.കെ. സോജിത്ത്(25) എന്നിവരെയാണു ശിക്ഷിച്ചത്. പിഴ അടച്ചാൽ ഷിധിന്റെ ആശ്രിതർക്കു നൽകാനും ഉത്തരവായി. അടച്ചില്ലെങ്കിൽ 6 മാസം കൂടുതൽ തടവ് അനുഭവിക്കണം. വിവിധ വകുപ്പുകൾ പ്രകാരം തടവു വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.

2013 ഒക്ടോബർ നാലിന് രാത്രിയിലാണ് കേസിന്നാസ്പദമായ കൊലപാതകം നടന്നത്. കൊളശ്ശേരിയിലും പാറക്കെട്ട് ഭാഗത്തുമുള്ള സിപിഎമ്മുകാർ തമ്മിലുണ്ടായ വിരോധം പരസ്പരം ഏറ്റുമുട്ടലിൽ കലാശിച്ചതോടെ ഇരുവിഭാഗം സംഘം ചേർന്ന് വീട്, ബേക്കറി തുടങ്ങിയവ അക്രമിച്ച് നശിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി കൊളശ്ശേരി അയോദ്ധ്യാ ബസ് സ്റ്റോപ്പിന് സമീപമുണ്ടായ അക്രമത്തിൽ ഷിധിൻ കൊല്ലപ്പെട്ടത്. കൊളശ്ശേരിയിലെ സിപിഎം പ്രവർത്തകരായ ബ്രിട്ടോ, നിഖിൽരാജ്, കളരി മുക്കിലെ എം.ധീരജ്, ദിൽനേഷ്, സി.കെ.നിഹാൽ, ചെറിയാണ്ടി മിഥുൻ, കെ.അമൽ കുമാർ, വി.കെ.സോജിത്ത്, അമൽ എന്ന ഡാഡു എന്നിവരാണ് പ്രതികൾ.

തലശേരിയിൽ സിഐയായിരുന്ന വി.കെ.വിശ്വംഭരനാണ് കേസന്വേഷിച്ച് കുറ്റപത്രം നൽകിയിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഡിസ്ടിക് ട് ഗവ.പ്ലിഡർ വി.ജെ. മാത്യുവും പ്രതിഭാഗത്തിന് വേണ്ടി അഡ്വ.സി.കെ.ശ്രീധരൻ, അഡ്വ.ഷാനവാസ് എന്നിവരുമാണ് ഹാജരായത്. ഷിധിൻ വധക്കേസിൽ പ്രതികളായ വിപിൻ എന്ന ബ്രിട്ടോ, മിഥുൻ എന്ന മൊയ്തു, വി.കെ.സോജിത്ത് എന്നിവർ സിപിഎം മുൻനേതാവ് സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതികളാണ്. നസീർ വധശ്രമക്കേസിൽ ഇവർ ഇപ്പോൾ റിമാൻഡിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP