Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാഗമൺ സിമി ക്യാമ്പ് കേസിൽ 18 പേർ കുറ്റക്കാരെന്ന് കോടതി; കുറ്റാക്കാരായി കണ്ടെത്തിയവരിൽ ശിബിലിയും ശാദുലും അൻസാർ നബ്ദിയും അബ്ദുൽ സത്താറും അടക്കം നാല് മലയാളികളും; 17 പേരെ പേരെ വെറുതെ വിട്ടു; ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും

വാഗമൺ സിമി ക്യാമ്പ് കേസിൽ 18 പേർ കുറ്റക്കാരെന്ന് കോടതി; കുറ്റാക്കാരായി കണ്ടെത്തിയവരിൽ ശിബിലിയും ശാദുലും അൻസാർ നബ്ദിയും അബ്ദുൽ സത്താറും അടക്കം നാല് മലയാളികളും; 17 പേരെ പേരെ വെറുതെ വിട്ടു; ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും

കൊച്ചി: കേരളത്തിൽ തീവ്രവാദത്തിന്റെ വേരുകൾ പാകിയ വാഗമൺ സിമി ക്യാമ്പ് കേസിൽ 18 പേർ കുറ്റക്കാരാണെന്ന് കോടതി. പതിനേഴ് പേരെ കുറ്റവാളികൾ അല്ലെന്ന് കണ്ട് കോടതി വെറുതേവിട്ടു. കൊച്ചി എൻ.ഐ.എ കോടതിയുടേതാണ് വിധി. നിരോധിത സംഘടനയായ സിമി വാഗമണ്ണിൽ സിമി ക്യാമ്പ് നടത്തിയെന്നാണ് കേസ്. നാലു മലയാളികൾ ഉൾപ്പടെ 35 പേരാണ് വിചാരണ നേരിട്ടത്. ഇതിൽ നാല് മലയാളികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിബിലി , ശാദുലി, അൻസാർ നബ് ദി, അബ്ദുൽ സത്താർ എന്നീ നാല് മലയാളികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികൾക്ക് നാളെ ശിക്ഷ വിധിക്കും.

2007 ഡിസംബർ 10 മുതൽ 12 വരെ കോട്ടയം വാഗമണ്ണിലെ തങ്ങൾപാറയിൽ സിമി പ്രവർത്തകർ രഹസ്യ യോഗം ചേർന്ന് ആയുധ പരിശീലനം നടത്തിയെന്നാണ് കേസ്. ക്യാമ്പിനുവേണ്ട പണം സ്വരൂപിച്ചത് ഖുറൈശിയാണെന്നാണ് എൻ.ഐ.എയുടെ ആരോപണം. വിദേശത്തായിരുന്ന പ്രതി അടുത്തിടെ തിരികെ വരുന്നതിനിടെ ഡൽഹി വിമാനത്താവളത്തിൽവച്ചാണ് പിടിയിലായത്. അഹ്മദാബാദ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്.

കോടതി പുറപ്പെടുവിച്ച പ്രൊഡക്ഷൻ വാറന്റിന്റെ അടിസ്ഥാനത്തിൽ ഗുജറാത്ത് പൊലീസാണ് കഴിഞ്ഞ ഏഴിന് പ്രതിയെ കൊച്ചിയിലെത്തിച്ചത്. 37 പ്രതികളുള്ള കേസിൽ 35 പ്രതികൾക്കെതിരായ വിചാരണയുടെ അന്തിമ വിധി ഇന്നുണ്ടാകും. ഇനി ഒരു പ്രതി മാത്രമാണ് പിടിയിലാകാനുള്ളത്. പെട്രോൾ ബോംബ് നിർമ്മാണം, ആയുധ പ്രയോഗം എന്നിവയ്ക്ക് പരിശീലനം നൽകിയെന്നാണു കേസ്. ശിക്ഷ നാളെ വിധിക്കും.

ബെംഗളൂരു, അഹമ്മദാബാദ്, സൂറത്ത്, വാരാണസി എന്നിവിടങ്ങളിൽ നടന്ന സ്‌ഫോടനങ്ങളിൽ ഈ പ്രതികളുടെ പങ്ക് കണ്ടെത്തിയിരുന്നു. കേരളത്തിൽ ആസൂത്രിതമായ ക്യാംപ് നടന്നിട്ടും ഇന്റലിജൻസ് ഏജൻസികൾക്കു കണ്ടെത്താനാകാത്തതു വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കൃത്യമായ തെളിവുകളുടെ അഭാവത്തിലാണ് 17 പേരെ വെറുതെ വിട്ടത് എന്നാണ് വിവരം. ബോംബ് ഉണ്ടാക്കുന്നതിനുള്ള പരിശീലനം, ബൈക്ക് പരിശീലനം, കാടും മലയും താണ്ടുന്നതിനുള്ള പരിശീലനം എന്നിവയാണു ക്യാംപിൽ നടന്നതെന്നാണ് എൻഐഎ വിശദീകരണം. അമീൻ പർവേശ് എന്ന ഗുജറാത്ത് സ്വദേശിയാണ് ബോംബ് ഉണ്ടാക്കാനുള്ള പരിശീലനം നൽകിയത് എന്നും എൻഐഎ അറിയിച്ചു.

കേസിൽ ഇന്ത്യൻ മുജാഹിദീൻ സ്ഥാപക നേതാവ് അബ്ദുൽ സുബ്ഹാൻ ഖുറേഷിയെ എൻഐഎ പ്രത്യേക കോടതിയിൽ കഴിഞ്ഞയാഴ്ച ഹാജരാക്കിയിരുന്നു. കേസിലെ 35ാം പ്രതിയായ ഖുറേഷിയെ അഹമ്മദാബാദിൽനിന്നാണു ഗുജറാത്ത് പൊലീസ് റോഡ് മാർഗം കൊച്ചിയിലെത്തിച്ചത്. ആയുധപരിശീലന ക്യാംപിനു നേതൃത്വം നൽകിയ സിമിയുടെ പ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം ലഭിച്ചതുമായി ബന്ധപ്പെട്ടാണു ഖുറേഷിയെ എൻഐഎ പ്രതിചേർത്തത്.

ഉന്നംതെറ്റാതെ നിറയൊഴിക്കാനും പെട്രോൾ ബോംബ് നിർമ്മിക്കാനും വനത്തിൽ കൂടിയുള്ള ബൈക്ക് റേസിങ്ങിനും പ്രത്യേക പരിശീലനം നൽകിയ ക്യാംപിൽ പങ്കെടുത്തവരിൽ ആറ് എൻജിനീയർമാരും മൂന്നു ഡോക്ടർമാരുമുണ്ട്. പരിശീലനത്തിനുള്ള തോക്കുകൾ വാങ്ങിയതുകൊച്ചിയിലെ ആയുധ വിൽപനശാലയിൽ നിന്നാണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. മധ്യപ്രദേശിലെ ഇൻഡോറിൽ നടത്തിയ ഗൂഢാലോചനയ്ക്കും തയ്യാറെടുപ്പുകൾക്കും ശേഷം വാഗമണ്ണിൽ ക്യാംപ് സംഘടിപ്പിക്കാൻ പാനായിക്കുളം സിമി രഹസ്യയോഗ കേസിലെ മുഖ്യപ്രതിയായ ഈരാറ്റുപേട്ട സ്വദേശി പീടിയാക്കൽ പി.എ. ഷാദുലിയെയാണു സിമിയുടെ ഉന്നത നേതാക്കൾ ചുമതലപ്പെടുത്തിയത്. പരിശീലന വിവരം ചോർന്നതിനാൽ ക്യാംപ് മൂന്നാം ദിവസം അവസാനിപ്പിക്കുകയായിരുന്നു.

സിമി ആയുധ ക്യാംപ് സംഘടിപ്പിച്ച കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത് കേരളാ പൊലീസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗമാണ്. കുറ്റകൃത്യ നിരോധന നിയമം, ആയുധനിയമം, സ്ഫോടക വസ്തു നിരോധന നിയമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഗുജറാത്തിലെ മണിനഗർ, മധ്യപ്രദേശിലെ പിത്താമ്പർ, കർണാടകയിലെ ഗോകുൽറോഡ് എന്നിവിടങ്ങളിലും സിമി ആയുധ പരിശീലന ക്യാംപുകൾ നടത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP