Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിസ്റ്റർ അഭയ കൊലക്കേസ്: മദർ സുപ്പീരിയറിന്റെയും സിസ്റ്റർ അനുപമയുടെയും വിസ്താരം തിങ്കളാഴ്ച; പ്രോസിക്യൂഷൻ ഭാഗം സാക്ഷികൾ 133 പേർ; വിസ്താരം സിബിഐ കോടതിയിൽ

സിസ്റ്റർ അഭയ കൊലക്കേസ്: മദർ സുപ്പീരിയറിന്റെയും സിസ്റ്റർ അനുപമയുടെയും വിസ്താരം തിങ്കളാഴ്ച; പ്രോസിക്യൂഷൻ  ഭാഗം സാക്ഷികൾ 133 പേർ; വിസ്താരം സിബിഐ കോടതിയിൽ

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ മദർ സുപ്പീരിയർ ലിസ്യു , സിസ്റ്റർ അനുപമ എന്നിവരെ തിങ്കളാഴ്ച തിരുവനന്തപുരം സി ബി ഐ കോടതി വിസ്തരിക്കും. പ്രോസിക്യൂഷൻ കേസിൽ ഇവർ യഥാക്രമം രണ്ടും മൂന്നും സാക്ഷികളാണ്. ലോക്കൽ പൊലീസിൽ പരാതി കൊടുത്ത ഭാഗം തെളിയിക്കുന്നതിലേക്കായാണ് മദർ സുപ്പീരിയറെ വിസ്തരിക്കുന്നത്. അഭയയുടെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെടുത്ത ശേഷം ലോക്കൽ പൊലീസ് നടത്തിയ ഇൻക്വസ്റ്റ് നടപടി (പ്രേത വിചാരണ റിപ്പോർട്ട് )കളിൽ അസി: സബ്ബ് ഇൻസ്‌പെക്ടർ അഗസ്റ്റിൻ നടത്തിയ കൃത്രിമം തെളിയിക്കുന്നതിലേക്കായാണ് സിസ്റ്റർ അനുപമയെ സാക്ഷിയായി വിസ്തരിക്കുന്നത്. മൃതദേഹം കിണറ്റിൽ നിന്നും കണ്ടെടുക്കുമ്പോൾ ഇല്ലാതിരുന്ന ചില വസ്ത്രങ്ങൾ ഉണ്ടായിരുന്നതായി അഗസ്റ്റിൻ ഇൻക്വസ്റ്റിൽ എഴുതി ചേർത്തതായാണ് അനുപമ സിബിഐക്ക് മൊഴി നൽകിയിട്ടുള്ളത്. സി ബി ഐ ചോദ്യം ചെയ്ത് വിട്ടയച്ച അഗസ്റ്റിനെ പിന്നീട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കേസിലെ ഒന്നാം സാക്ഷിയായ അഭയയുടെ പിതാവ് മരണപ്പെട്ടു.

ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കെതിരെ സിബിഐ കോടതിയിൽ വിചാരണ തിങ്കളാഴ്ച മുതലാണ് ആരംഭിക്കുന്നത്. അന്നേ ദിവസം മുതൽ ഷെഡ്യൂൾ പ്രകാരമുള്ള കേസിലെ 133 സാക്ഷികളെ വിസ്തരിക്കുവാൻ പ്രോസിക്യൂഷനോട് തിരുവനന്തപുരം സിബിഐ കോടതി സ്‌പെഷ്യൽ ജഡ്ജി കെ. സനൽകുമാർ ഉത്തരവിട്ടിരുന്നു.

1992 മാർച്ച് 26 ന് ഒന്നാം പ്രതിയായ തോമസ് കോട്ടുർ കോട്ടയം പയസ് ടെൻത് കോൺവന്റിൽ രാത്രി മതിൽ ചാടിക്കടന്ന് കോൺവെന്റിൽ രാത്രിയുടെ അന്ത്യയാമങ്ങളിൽ 27 ന് വെളുപ്പിന് 5 മണി വരെ തങ്ങിയെന്നും സെല്ലാറിൽ തോമസിനെയും സെഫിയെയും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട സിസ്റ്റർ അഭയയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കൈക്കോടാലി പോലുള്ള ആയുധമുപയോഗിച്ച് അഭയയുടെ തലയുടെ പുറകുവശത്ത് അടിച്ചു കൊലപ്പെടുത്തി. കൊലപ്പെടുത്തിയതിന്റെ തെളിവ് നശിപ്പിക്കാൻ അഭയ കിണറ്റിൽ ചാടി മരിച്ചുവെന്ന് വരുത്താൻ അഭയയെ കിണറ്റിലിട്ടുവെന്നുമാണ് സി ബി ഐ കേസ് റെക്കോർഡുകൾ പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കിയ കുറ്റപത്രത്തിൽ പറയുന്നത്. രണ്ട് വർഷത്തിന് മേൽ ശിക്ഷിക്കാവുന്ന വാറണ്ട് വിചാരണ കേസായതിനാൽ രേഖകൾ പരിശോധിച്ചും പ്രോസിക്യൂഷൻ ഭാഗവും പ്രതിഭാഗവും കേട്ട ശേഷം ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരമാണ് കോടതി കുറ്റപത്രം എഴുതി തയ്യാറാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP