Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്എൻഡിപി യോഗം കോടതി കയറുന്നു: തിരുവനന്തപുരം ജില്ലാ യൂണിയൻ പിരിച്ചുവിട്ടു; മണിക്കൂറുകൾക്കുള്ളിൽ തീരുമാനം റദ്ദാക്കി കോടതി വിധി

എസ്എൻഡിപി യോഗം കോടതി കയറുന്നു: തിരുവനന്തപുരം ജില്ലാ യൂണിയൻ പിരിച്ചുവിട്ടു; മണിക്കൂറുകൾക്കുള്ളിൽ തീരുമാനം റദ്ദാക്കി കോടതി വിധി

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ച കിളിമാനൂർ ചന്ദ്രബാബുവിനെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം യൂണിയൻ തന്നെ പിരിച്ചുവിട്ട് ജനറൽ സെക്രട്ടറി. മണിക്കൂറുകൾക്കകം നടപടി സ്റ്റേ ചെയ്ത് മുൻസിഫ് കോടതി. കിളിമാനൂർ ചന്ദ്രബാബു നൽകിയ ഹർജി പരിഗണിച്ചാണ് ജനറൽ സെക്രട്ടറിയുടെ നടപടി സ്റ്റേ ചെയ്തും തൽസ്ഥിതി തുടരാൻ നിർദ്ദേശിച്ചും തിരുവനന്തപുരം ഒന്നാം അഡീഷണൽ മുൻസിഫ് കോടതി ഉത്തരവിട്ടത്.

ഇന്നലെയാണ് ജില്ലാ യൂണിയൻ പിരിച്ചു വിട്ടത്. എന്നാൽ ജനറൽ സെക്രട്ടറിക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പ്രതികാരമായി യൂണിയൻ ജില്ലാ സെക്രട്ടറിയായ തന്നെ തത്സ്ഥാനത്തു നിന്നു നീക്കം ചെയ്യാനും ജില്ലാ കമ്മറ്റി പിരിച്ചുവിടാനും സെക്രട്ടറി നീക്കം നടത്തുന്നതായി ആരോപിച്ച് ഇഞ്ചക്ഷൻ തേടി അതിനുമുമ്പു തന്നെ കിളിമാനൂർ ചന്ദ്രബാബു കോടതിയെ സമീപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ്, നടപടി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം നടപടി സ്റ്റേ ചെയ്ത് കോടതി ഉത്തരവിട്ടത്. ചന്ദ്രബാബുവിനു വേണ്ടി കവടിയാർ എസ്.മോഹൻദാസും മൃദൂൽ ജോൺ മാത്യുവും ഹാജരായി.

യൂണിയന്റെ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന കമ്മിറ്റിക്ക് 2016 ഏപ്രിൽ 20 വരെ കാലാവധിയുണ്ട്. അതിനു മുമ്പ് തന്നെ പിരിച്ചുവിടുന്നത് നിയമവിരുദ്ധമാണെന്ന് ചന്ദ്രബാബു ഹർജിയിൽ വാദിച്ചു. യൂണിയന്റെ വികസന പ്രവർത്തനങ്ങൾക്കായി താൻ 38 ലക്ഷം രൂപയും ജില്ലാ പ്രസിഡന്റ് സി എസ് സുജാതൻ ആറു ലക്ഷം രൂപയും വായ്പ നൽകിയിട്ടുണ്ടെന്നും യൂണിയൻ മന്ദിര നിർമ്മാണത്തിന് താൻ എട്ടു ലക്ഷം രൂപയും പ്രസിഡന്റ് 13 ലക്ഷം രൂപയും സംഭാവന നൽകിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP