Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൈക്കോടതിക്ക് മുകളിലും കോടതി ഉണ്ടെന്നും പിഴ അടക്കാതെ സുപ്രീംകോടതിയെ സമീപിക്കുമെന്നും പറഞ്ഞ ശോഭാ സുരേന്ദ്രൻ വെല്ലുവിളി സ്വയം വിഴുങ്ങി! കോടതി വഴി പ്രശസ്തിക്ക് ശ്രമിച്ചത് തിരിച്ചടിയായപ്പോൾ ഹൈക്കോടതി ലീഗൽ സർവീസ് കമ്മിറ്റിയിൽ 25,000 രൂപ പിഴയടച്ചു തടിയൂരി

ഹൈക്കോടതിക്ക് മുകളിലും കോടതി ഉണ്ടെന്നും പിഴ അടക്കാതെ സുപ്രീംകോടതിയെ സമീപിക്കുമെന്നും പറഞ്ഞ ശോഭാ സുരേന്ദ്രൻ വെല്ലുവിളി സ്വയം വിഴുങ്ങി! കോടതി വഴി പ്രശസ്തിക്ക് ശ്രമിച്ചത് തിരിച്ചടിയായപ്പോൾ ഹൈക്കോടതി ലീഗൽ സർവീസ് കമ്മിറ്റിയിൽ 25,000 രൂപ പിഴയടച്ചു തടിയൂരി

കൊച്ചി: ഒടുവിൽ ശോഭാ സുരേന്ദ്രൻ പറഞ്ഞ വാക്കുവിഴുങ്ങി സ്വയം തടിയെടുത്തു. കേന്ദ്രമന്ത്രിയേയും ഹൈക്കോടതി ജഡ്ജിയേയും പൊലീസ് അപമാനിച്ചുവെന്ന് കാട്ടി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ 25000 രൂപ പിഴയിട്ടിരുന്നു. പൊതുതാൽപ്പര്യ ഹർജിയെന്ന വ്യാജേന ദുരുദ്ദേശ്യപരമായ ഹർജി നൽകിയതിന് ഹൈക്കോടതി വിധിച്ച 25,000 രൂപ പിഴ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ അടച്ചു. പിഴ അടക്കില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞ ശോഷമാണ് ശോഭാ സുരേന്ദ്രൻ അതിനൊന്നും നിൽക്കാതെ പിഴ അടച്ച് തടിയെടുത്തത്.

ഹൈക്കോടതി ലീഗൽ സർവീസ് കമ്മിറ്റിയിലാണ് തിങ്കളാഴ്ച ശോഭാ സുരേന്ദ്രൻ പിഴയടച്ചത്. താൻ പിഴയടയ്ക്കില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നുമാണ് ഹൈക്കോടതിവിധി വന്നദിവസം ശോഭാ സുരേന്ദ്രൻ പ്രഖ്യാപിച്ചിരുന്നത്. താൻ കോടതിയിൽ മാപ്പിരന്നില്ലെന്നും അവർ പറഞ്ഞു. ഈ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചാൽ പിഴ വൻതോതിൽ വർധിക്കുമെന്ന നിയമോപദേശത്തെ തുടർന്നാണ് പിഴ അടച്ച് തടിതപ്പിയതെന്നാണ് വിവരം.

ശോഭാ സുരേന്ദ്രന്റെ ഹർജി നിയമപരമായി എവിടെയും നിലനിൽക്കില്ല. വികൃതമായ ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രൻ ഉന്നയിച്ചതെന്ന് വിമർശിച്ച കോടതി വില കുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്നും ബിജെപി നേതാവിന് മുന്നറിയിപ്പ് നൽകിയിരന്നു. കോടതിയെ പരീക്ഷണവസ്തു ആക്കരുത്. അനാവശ്യ വാദങ്ങൾ ഉന്നയിക്കരുത്. പ്രസക്തമല്ലാത്ത കാര്യങ്ങളാണ് നിങ്ങൾ പറയുന്നത്. അതിനെ ഹർജിയുമായി കൂട്ടിവായിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

വിവരാവകാശ നിയമപ്രകാരം മുമ്പ് നൽകിയ അപേക്ഷയിൽ വിവരങ്ങൾ ലഭിച്ചില്ലെന്നും അത് നൽകാൻ ഉത്തരവുണ്ടാകണമെന്നുമായിരുന്നു ശോഭയുടെ ഹർജിയിലെ പ്രധാന ആവശ്യം. എന്നാൽ, ശബരിമലയിൽ യുവതീപ്രവേശമാവാമെന്ന സുപ്രീംകോടതി വിധിയെ എതിർത്ത് സംഘപരിവാർ നടത്തിയ അക്രമങ്ങളുടെ വിവരം വേണമെന്നായിരുന്നു ഹർജിയിലെ ഇടക്കാല ആവശ്യം. എന്തുകൊണ്ടാണ് ഹർജിയിലെ ഇടക്കാല ആവശ്യം ഇതായതെന്നായിരുന്നു കോടതിയുടെ ചോദ്യം.

ദുരുദ്ദേശ്യപരമായ വ്യവഹാരമാണിതെന്നും വിലകുറഞ്ഞ പ്രശസ്തിക്കുവേണ്ടി കോടതിയെ ദുരുപയോഗിക്കുന്നത് അനുവദിക്കാനാവില്ലെന്നും ടെഹസീൻ പൂനാവാല കേസിൽ പൊതുതാൽപ്പര്യ ഹർജികളുടെ സ്വഭാവത്തെക്കുറിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിലെ കാഴ്ചപ്പാടുകൾക്ക് എതിരാണ് ശോഭയുടെ ഹർജിയെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഹർജി പിൻവലിക്കാൻ തയ്യാറായ ശോഭയുടെ അഭിഭാഷകൻ നിരുപാധികം മാപ്പുപറഞ്ഞു. എന്നാൽ, അനാവശ്യ വ്യവഹാരങ്ങൾക്കുള്ള സന്ദേശം കൂടിയാണിതെന്ന് വ്യക്തമാക്കിയാണ് 25,000 രൂപ കോടതിച്ചെലവ് കെട്ടിവയ്ക്കാൻ കോടതി നിർദേശിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP