Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോളാർ തട്ടിപ്പിലെ ആദ്യ കേസിൽ സരിത എസ് നായരും ബിജു രാധാകൃഷ്ണനും കുറ്റക്കാരെന്ന് പെരുമ്പാവൂർ കോടതി; കൂട്ടുപ്രതിയായ നടി ശാലു മേനോനെ വെറുതേ വിട്ടു; ശിക്ഷാ വിധി ഉച്ചയ്ക്ക്; തട്ടിപ്പുകാരി ഇമേജ് മാറ്റാൻ സിനിമയിൽ അഭിനയിച്ച് മുഖം മിനുക്കിയ സരിത വീണ്ടും അഴിക്കുള്ളിലേക്കോ?

സോളാർ തട്ടിപ്പിലെ ആദ്യ കേസിൽ സരിത എസ് നായരും ബിജു രാധാകൃഷ്ണനും കുറ്റക്കാരെന്ന് പെരുമ്പാവൂർ കോടതി; കൂട്ടുപ്രതിയായ നടി ശാലു മേനോനെ വെറുതേ വിട്ടു; ശിക്ഷാ വിധി ഉച്ചയ്ക്ക്; തട്ടിപ്പുകാരി ഇമേജ് മാറ്റാൻ സിനിമയിൽ അഭിനയിച്ച് മുഖം മിനുക്കിയ സരിത വീണ്ടും അഴിക്കുള്ളിലേക്കോ?

കൊച്ചി: സോളാർ തട്ടിപ്പു കേസിലെ വിധി പെരുമ്പാവൂർ കോടതി ഉച്ചയോടെ വിധിക്കും. കേസിലെ ഒന്നും രണ്ടും പ്രതികളായ സരിത എസ് നായരും ബിജു രാധാകൃഷ്ണനും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി നടി ശാലു മേനോനെ വെറുതെ വിട്ടു. ഉച്ചയോടെ ഇവരുടെ ശിക്ഷ വിധിക്കും. വഞ്ചനാ കുറ്റത്തിനാണ് പ്രതികളെ ശിക്ഷിച്ചത്.

സോളാർ പാനൽ സ്ഥാപിച്ചുനൽകാമെന്ന് പറഞ്ഞ് പെരുമ്പാവൂർ മുടിക്കൽ സ്വദേശി സജാദ് എന്നയാളിൽ നിന്നും 42 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് കോടതി വിധി. ഈ കേസിലാണ് സരിത ആദ്യം അറസ്റ്രിലായത്. സോളാർ കേസുമായി ബന്ധപ്പെട്ട ആദ്യ കേസാണിത്. ഇതിന് ശേഷമാണ് സോളാർ തട്ടിപ്പിലെ പല പരാതികൾ ഉയർന്നു വന്നത്. ഇതിൽ ഒരു കേസിൽ പത്തനംതിട്ട കോടതി സരിതയേയും ബിജു രാധാകൃഷ്ണനേയും കുറ്റക്കാരെന്ന് വിധിച്ചിരുന്നു. തടവ് ശിക്ഷയും വിധിച്ചു. ഈ കേസിൽ സരിത ജാമ്യത്തിലാണ്. അതിനിടെയാണ് മറ്റൊരു കേസിൽ വിധി വരുന്നത്. അഞ്ച് പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ബിജു രാധാകൃഷ്ണനും സരിതയ്ക്കും പുറമേ ശാലു മേനോൻ കേസിൽ മൂന്നാം പ്രതിയായിരുന്നു. ശാലുവിന്റെ അമ്മ കലാ ദേവുയും ടീം സോളാറിലെ ജീവനക്കാരനുമായി മണി മോനുമായിരുന്നു പ്രതികൾ. ഇതിൽ അവസാന മൂന്ന് പേരേയും കോടതി വെറുതെ വിട്ടു.

സജാദ് നൽകിയ പരാതിയിലാണ് പെരുമ്പാവൂർ പൊലീസ് സരിതയെ ആദ്യം അറസ്റ്റ് ചെയ്തത്. ടീം സോളാർ റിന്യൂവബിൾ എനർജി സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ എം.ഡിയും സരിതയുടെ കൂട്ടാളിയുമായ ബിജു രാധാകൃഷ്ണൻ എന്ന ആർ.ബി. നായരുമായാണ് താൻ സാമ്പത്തിക നടപടികൾ നടത്തിയിരുന്നതെന്ന് തട്ടിപ്പിനിരയായ സജാദ് പറഞ്ഞിരുന്നു. മന്ത്രി തലത്തിലുള്ള ബന്ധവും മുഖ്യമന്ത്രിയുടെ ശുപാർശക്കത്തും ഉത്തമവിശ്വാസത്തിൽ എടുത്തുകാണിച്ചാണ് തട്ടിപ്പ് നടത്തിയെന്നായിരുന്നു സജാദ് പറഞ്ഞിരുന്നത്. എമർജിങ് കേരള പദ്ധതിയുമായി സഹകരിക്കണമെന്നതായിരുന്നു മുഖ്യമന്ത്രിയുടെ കത്തിലുണ്ടായിരുന്നത്. ഈ കേസ് ഒതുക്കി തീർക്കാൻ ശ്രമം നടന്നുവെങ്കിലും ഒടുവിൽ സരിതയെ അറസ്റ്റ് ചെയ്യേണ്ടി വന്നു.

തിരുവനന്തപുരത്തുള്ള വാടക വീട്ടിൽ നിന്ന് പെരുമ്പാവൂർ ഡിവൈ.എസ്‌പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ജൂൺ മൂന്നിന് സരിതയെ അറസ്റ്റ് ചെയ്തതോടെയാണ് സോളാർ കേസിന്റെ തുടക്കം. സരിതയുടെ പങ്കാളിയും മുഖ്യ സൂത്രധാരനുമായ ബിജു പിന്നീട് പിടിയിലായി. ബിജു താനുമായി പിണങ്ങിയിരുന്നുവെന്നും പണം മുഴുവൻ ഒരു ചലച്ചിത്രനടിക്കാണ് നൽകിയിരുന്നതെന്നും മൊഴി നൽകിയതോടെ ശാലു മേനോനും കേസിൽ കുടുങ്ങി. ശാലുവിന്റെ അമ്മയും കേസിൽ പ്രതിയായി. ബിജു രാധാകൃഷ്ണനെ രക്ഷിക്കാൻ ശ്രമിച്ചെന്ന ആരോപണവും ശാലുവിനെതിരെ ഉയർന്നു.

പെരുമ്പാവൂർ കേസോടെയാണ് സരിതയുടെ ഉന്നതതല ബന്ധവും മറ്റും പുറത്തായത്. ഈ കേസിൽ സീരിയൽ രംഗത്ത് സജീവമായിരുന്ന ശാലു മേനോനേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിന് പുതിയ തലം വരികയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് സോളാർ കമ്മീഷന് മുമ്പിലും വാദങ്ങളും മൊഴികളുമെത്തി. സരിതയെ സഹായിക്കാൻ പൊലീസിലെ ഉന്നതർ ശ്രമിച്ചെന്നതായിരുന്നു അത്. സരിതയെ അറസ്റ്റ് ചെയ്യുമ്പോൾ ഒരു സാധാരണ വഞ്ചനക്കേസ് എന്നതിനപ്പുറമുള്ള മാനം ഈ കേസിനുണ്ടായിരുന്നില്ലെന്ന് മുൻ പെരുമ്പാവൂർ ഡിവൈ.എസ്‌പി. കെ. ഹരികൃഷ്ണൻ സോളർ കമ്മിഷനിൽ മൊഴി നൽകിയതും വാർത്തകളിലെത്തി. തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ വീടിനു മുൻപിൽ വച്ച് അവരെ അറസ്റ്റ് ചെയ്യുമ്പോൾ വീട് പരിശോധിക്കാതിരുന്നത് ഇതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സജാദ് ബിജുവിനും സരിതയ്ക്കുമെതിരെ നൽകിയ പരാതി അന്വേഷിക്കുന്നതിൽ പെരുമ്പാവൂർ സിഐ പി. റോയ് വീഴ്ചവരുത്തിയതിനാലാണ് താൻ നേരിട്ട് അറസ്റ്റിനുള്ള നീക്കങ്ങൾ നടത്തിയതെന്നും ഹരികൃഷ്ണൻ പറഞ്ഞിരുന്നു. എറണാകുളം റേഞ്ച് ഐജിയായിരുന്ന കെ. പത്മകുമാറിന്റെ നിർദ്ദേശപ്രകാരമാണ് ഇപ്രകാരം ചെയ്തതെന്നും ഹരികൃഷ്ണൻ പറഞ്ഞു. 2013 മാർച്ച് 20നാണ് സരിതയെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP