Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സൊറാബുദ്ദീൻ ഷെയ്ഖ് വധം: അമിത് ഷാ കുറ്റാരോപിതനായ കേസിൽ സിബിഐ പ്രത്യേക കോടതിയുടെ വിധി 21ന് ; തുൾസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കേസിലും വിധി അന്നേ ദിവസം തന്നെയെന്ന് സൂചന; കേസിൽ ഗൂഢാലോചന നടത്തിയത് അമിത് ഷാ ഉൾപ്പെടെയുള്ളവരെന്ന വാദത്തിലുറച്ച് സിബിഐ

സൊറാബുദ്ദീൻ ഷെയ്ഖ് വധം: അമിത് ഷാ കുറ്റാരോപിതനായ കേസിൽ സിബിഐ പ്രത്യേക കോടതിയുടെ വിധി 21ന് ; തുൾസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കേസിലും വിധി അന്നേ ദിവസം തന്നെയെന്ന് സൂചന; കേസിൽ ഗൂഢാലോചന നടത്തിയത് അമിത് ഷാ ഉൾപ്പെടെയുള്ളവരെന്ന വാദത്തിലുറച്ച് സിബിഐ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച സൊറാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ ഈ മാസം 21ന് സിബിഐ പ്രത്യേക കോടതി വിധി പറയും. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കുറ്റാരോപിതനായ കേസാണിത്. അതിനാൽ തന്നെ രാജ്യം വിധിയെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.

സിബിഐ കോടതി പ്രത്യേക ജഡ്ജി എസ് ജെ ശർമയാണ് വിധിപറയുന്നത് എന്നാണ് സൂചന. തുൾസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കൊലപാതകക്കേസിലും അന്നേ ദിവസം തന്നെ കോടതി വിധി പറയുമെന്നാണ് വിവരം. കഴിഞ്ഞ ദിവസമായിരുന്നു കേസിൽ വാദം പൂർത്തിയായത്. അമിത്ഷാ ഉൾപ്പെടെയുള്ളവർ കൊലപാതകത്തിന് ഗുഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ സിബിഐ ആരോപിച്ചിരുന്നു.

2005ലായിരുന്നു സൊറാബുദ്ദീൻ ഷെയ്ഖിനെ തീവ്രവാദിയെന്ന് ആരോപിച്ചു ഗുജറാത്ത് പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. 2006 ലായിരുന്നു സൊറാബുദ്ദീൻ ഷെയ്ക്കിന്റെ സഹായി ആയ തുൾസി റാം പ്രജാപതിയെ പൊലീസ് കൊലപ്പെടുത്തിയത്.

അമിത് ഷായ്ക്ക് കുരുക്കായി ലോയ വധവും
കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് ബിജെപി നേതാവ് അമിത് ഷാ. സൊഹ്റാബുദ്ധീൻ ഷെയ്ഖ് കൊല്ലപ്പെട്ട ഏറ്റുമുട്ടൽ നടക്കുമ്പോൾ അദ്ദേഹമാണ് ഗുജറാത്ത് ആഭ്യന്തരവകുപ്പ് മന്ത്രി. നീതിന്യായ വകുപ്പും അദ്ദേഹത്തിന്റെ കൈയിലായിരുന്നു. ജഡ്ജി ലോയ കൊല്ലപ്പെടുമ്പോൾ അമിത് ഷാ ബിജെപിയുടെ ദേശീയ അധ്യക്ഷനാണ്. ലോയയുടെ മരണം നടന്ന് മൂന്ന് വർഷത്തിനു ശേഷമാണ് നിർണായക വെളിപ്പെടുത്തലുമായി ലോയയുടെ ബന്ധുക്കൾ രംഗത്ത് വന്നത്.

കോടതി വിധിയെ സ്വാധീനിക്കാൻ അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ പ്രത്യേക സിബിഐ കോടതി ജഡ്ജി ആയിരുന്ന തന്റെ സഹോദരന് (ജസ്റ്റിസ് ലോയ) 100 കോടി രൂപ വാഗ്ദാനം നൽകിയിരുന്നുവെന്ന് സഹോദരി അനുരാധ ബിയാനി വെളിപ്പെടുത്തിയത് . കാരവാൻ മാഗസിൻ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

വ്യാജ ഏറ്റുമുട്ടൽ കേസിന്റെ വിചാരണയ്ക്കിടെയാണ് കേസ് കൈകാര്യം ചെയ്തിരുന്ന ലോയ നാഗ്പൂരിൽ വെച്ച് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നു. 2014 ഡിസംബർ ഒന്നിനായിരുന്നു അത്. സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരം സഹപ്രവർത്തകന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി നവംബർ 30നാണ് ലോയ നാഗ്പൂരിലെത്തിയത്.

എന്നാൽ മരണവിവരം ഭാര്യയേയോ ബന്ധുക്കളേയോ അറിയിക്കാതെ തിടുക്കം കൂട്ടി പോസ്റ്റ്‌മോർട്ടം നടത്തിയതിൽ ദുരൂഹത ഉണ്ടെന്നാണ് സഹോദരിയുടെയും ലോയയുടെ പിതാവിന്റേയും വാദം. ലോയയുടെ മൃതദേഹത്തിൽ കണ്ട മുറിപ്പാടുകളും ചോരപ്പാടുകളും സംശയം വർധിപ്പിക്കുന്നുണ്ട്, ലോയയുടെ ഭാര്യയും മക്കളും മൗനം തുടരുന്നത് ഭയം കാരണമാണെന്നും കാരവാൻ റിപ്പോർട്ട് ചെയ്യുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP