Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രഞ്ജിത് സിൻഹയുടെ വീട്ടിലെ സന്ദർശക ഡയറി ഹാജരാക്കണമെന്ന് പ്രശാന്ത് ഭൂഷണോട് സുപ്രീം കോടതി; ഡയറി ആര് നൽകിയെന്ന് വ്യക്തമാക്കണം; ഭൂഷന്റെ കൈയിലെ സന്ദർശക ഡയറി വ്യാജമെന്ന് സിൻഹ

രഞ്ജിത് സിൻഹയുടെ വീട്ടിലെ സന്ദർശക ഡയറി ഹാജരാക്കണമെന്ന് പ്രശാന്ത് ഭൂഷണോട് സുപ്രീം കോടതി; ഡയറി ആര് നൽകിയെന്ന് വ്യക്തമാക്കണം; ഭൂഷന്റെ കൈയിലെ സന്ദർശക ഡയറി വ്യാജമെന്ന് സിൻഹ

ന്യൂഡൽഹി: ടു ജി കേസിൽ സിബിഐ ഡയറക്ടർ രഞ്ജിത് സിൻഹയുടെ വീട്ടിലെ സന്ദർശക ഡയറി ഹാജരാക്കണമെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷണോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. മുദ്രവച്ച കവറിൽ ഡയറി കോടതിയിൽ സമർപ്പിക്കണം. ഡയറി ആരാണ് നല്കിയതെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സിൻഹയ്‌ക്കെതിരായ ടു ജി കേസിലെ ഹർജിയിൽ വാദം കേൾക്കവെയാണ് കോടതി നിർദ്ദേശം.

പ്രശാന്ത് ഭൂഷണിന്റെ കൈവശമുള്ള സന്ദർശക ഡയറി വ്യാജമാണെന്ന് രഞ്ജിത് സിൻഹ വാദിച്ചു. ഡയറിയിലെ 90 ശതമാനം പേരുകളും വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. കേസ് പരിഗണിക്കുന്നത് കോടതി മറ്റന്നാളത്തേക്ക് മാറ്റിവച്ചു.

ഒരു അജ്ഞാതൻ തന്റെ വീട്ടിലെത്തിച്ചതാണ് ഡയറിയെന്നാണ് പ്രശാന്ത് ഭൂഷൺ കോടതിയിൽ അറിയിച്ചത്. രഞ്ജിത് സിൻഹയുടെ സന്ദർശക ഡയറിയിലെ വിവരങ്ങൾ ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. തന്റെ വസതിയിലെ സന്ദർശകരുടെ ഡയറി അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന്റെ കൈയിലെത്തിച്ചത് ആരാണെന്ന് അദ്ദേഹം വെളിപ്പെടുത്തണമെന്നു ആവശ്യപ്പെട്ട് രഞ്ജിത് സിൻഹ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നല്കിയിരുന്നു.

ടുജി അഴിമതിക്കേസ് അന്വേഷണത്തിൽനിന്നു സിൻഹയെ മാറ്റി നിർത്തണമെന്നാവശ്യപ്പെട്ടു പ്രശാന്ത് ഭൂഷൺ സുപ്രീംകോടതിയിൽ അപേക്ഷ നല്കിയതിനു മറുപടിയായാണു സിബിഐ ഡയറക്ടർ സത്യവാങ്മൂലം സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP