Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെമ്മറി കാർഡിനെ ചൊല്ലി വാക്കുതർക്കത്തെ തുടർന്ന് അയൽവാസിയായ വിദ്യാർത്ഥിയെ കുത്തിക്കൊന്ന കേസിൽ ശ്രീകുമാറിന് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ കഠിനതടവും; തൃശ്ശൂർ അഡീഷണൽ ജില്ലാ കോടതിയുടെ വിധി അഭിലാഷിനെ കൊലപ്പെടുത്തി എട്ടു വർഷത്തിനു ശേഷം; കേസിനെ സങ്കീർണമാക്കിയത് രാസപരിശോധന

മെമ്മറി കാർഡിനെ ചൊല്ലി വാക്കുതർക്കത്തെ തുടർന്ന് അയൽവാസിയായ വിദ്യാർത്ഥിയെ കുത്തിക്കൊന്ന കേസിൽ ശ്രീകുമാറിന് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ കഠിനതടവും; തൃശ്ശൂർ അഡീഷണൽ ജില്ലാ കോടതിയുടെ വിധി അഭിലാഷിനെ കൊലപ്പെടുത്തി എട്ടു വർഷത്തിനു ശേഷം; കേസിനെ സങ്കീർണമാക്കിയത് രാസപരിശോധന

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ബിരുദ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. മൊബൈൽ ഫോണിന്റെ മെമ്മറി കാർഡ് തിരികെ നൽകാത്ത വിരോധത്തിന് ബിരുദ വിദ്യാർത്ഥിയായ അഭിലാഷിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായിരുന്ന എ.കെ.ജി. നഗർ തോപ്പുംപറമ്പിൽ വീട്ടിൽ രാമു മകൻ ശ്രീകുമാറിനാണ് തൃശൂർ അഡീഷണൽ ജില്ലാ കോടതി ശിക്ഷ വിധിച്ചത്. പിഴയടക്കാത്ത പക്ഷം 6 മാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നാണ് ജഡ്ജി നിസാർ അഹമ്മദ് വിധിച്ചിരിക്കുന്നത്. പൂങ്കുന്നം എകെജി നഗറിൽ വയൽപ്പാടി ലക്ഷ്മണൻ മകൻ അഭിലാഷ് എന്ന കുട്ടിയെ തൃശ്ശൂർ പൂങ്കുന്നം എ.കെ.ജി. നഗർ പബ്ലിക്ക് റോഡിൽ വെച്ച് കുത്തി കൊലപ്പെടുത്തിയ കേസ്സിലാണ് ശിക്ഷ.

2011 ഏപ്രിൽ 13നാണ് ശ്രീകുമാർ അഭിലാഷിനെ കുത്തി കൊലപ്പെടുത്തിയത്. ശ്രീകുമാർ തന്റെ മൊബൈൽ മെമ്മറി കാർഡ് അഭിലാഷിന് നല്കിയിരുന്നു. സംഭവദിവസം പൂങ്കുന്നം എ.കെ.ജി. നഗർ റോഡിലൂടെ സൈക്കിളിൽ വരികയായിരുന്ന അഭിലാഷിനോട് റോഡരികിൽ നിന്നിരുന്ന പ്രതി ശ്രീകുമാർ മെമ്മറി കാർഡ് ആവശ്യപ്പെട്ടു. എന്നാൽ അഭിലാഷ് അതിന് തയ്യാറായില്ല. മെമ്മറി കാർഡ് തിരികെ നൽകാത്തതിനെചൊല്ലി ഇരുവരും വാക്കുതർക്കത്തിലേർപ്പെടുകയും, പിടിവലി ഉണ്ടാവുകയും ചെയ്തിരുന്നു.

ഇരുവരും തമ്മിൽ സംഘട്ടനമായതോടെ സമീപത്തുണ്ടായിരുന്ന പ്രദേശവാസികളായ ചെറുപ്പക്കാർ ഇരുവരെയും പിടിച്ചു മാറ്റുകയായിരുന്നു. എന്നാൽ ഇതിനിടെ ശ്രീകുമാർ അരയിൽനിന്ന് കത്തിയെടുത്ത് അഭിലാഷിന്റെ നെഞ്ചിൽ കുത്തി.ഉടൻ തന്നെ അഭിലാഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

സംഭവ സ്ഥലത്തു നിന്നും സയന്റിഫിക് അസിസ്റ്റന്റ് ടി.എ. ലാലി ശേഖരിച്ച രക്തക്കറയടക്കമുള്ള മുതലുകളും, പ്രതിയുടെയും മരണപ്പെട്ട അഭിലാഷിന്റെയും വസ്ത്രങ്ങളും രാസ പരിശോധനക്കയച്ചിരുന്നു. രാസപരിശോധന നടത്തുന്നതിന് കാലതാമസം നേരിട്ടത് കേസിനെയും ബാധിച്ചിരുന്നു. അഭിലാഷിന്റെ പോസ്റ്റ് മോർട്ടം സമയത്ത് രക്തഗ്രൂപ്പ് പരിശോധന നടത്തിയിരുന്നു. എന്നാൽ പരിശോധന നടത്തുന്നതിന് മൂന്നു വർഷത്തിലധികം കാലതാമസം സംഭവിച്ചതുകൊണ്ട് രക്തഗ്രൂപ്പ് നിർണ്ണയിച്ചതിൽ മാറ്റം സംഭവിച്ചത് കേസിനെ സങ്കീർണ്ണമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP