Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ധോണിക്കെതിരായ നടപടിക്കു സുപ്രീം കോടതിയുടെ സ്റ്റേ; മഹാവിഷ്ണുവായി വിവാദ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റന് താൽക്കാലിക ആശ്വാസം

മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ധോണിക്കെതിരായ നടപടിക്കു സുപ്രീം കോടതിയുടെ സ്റ്റേ; മഹാവിഷ്ണുവായി വിവാദ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റന് താൽക്കാലിക ആശ്വാസം

ന്യൂഡൽഹി: ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം എസ് ധോണി മഹാവിഷ്ണുവായി പ്രത്യക്ഷപ്പെട്ട വിവാദ പരസ്യത്തിനെതിരായ നടപടികൾക്കു സുപ്രീം കോടതിയുടെ സ്റ്റേ. ജസ്റ്റിസ് പി സി ഘോഷ് അദ്ധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ചെയ്തത്.

2013ൽ ബിസിനസ് ടുഡേ മാസികയിലാണ് ധോണിയുടെ വിവാദ പരസ്യം പ്രത്യക്ഷപ്പെട്ടത്. ധോണിയെ നിരവധി ഉത്പന്നങ്ങൾ കയ്യിലേന്തിയ ഭഗവാൻ വിഷ്ണുവിന്റെ രൂപത്തിൽ പ്രസിദ്ധീകരിച്ചതാണ് വിവാദത്തിന് കാരണമായത്.

ധോണി മനഃപൂർവ്വം ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നായിരുന്നു ആരോപണം. ക്രിമിനൽ നടപടി എടുക്കുന്നതിനെതിരെ സ്റ്റേ ആവശ്യപ്പെട്ട് ധോണി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

കീഴ്‌ക്കോടതിയുടെ ഉത്തരവ് ശരിവച്ച കർണാടക ഹൈക്കോടതി തീരുമാനത്തിനെതിരെയാണ് ധോണി പരമോന്നത കോടതിയെ സമീപിച്ചത്. വ്യാഴാഴ്ചയാണ് പ്രത്യേക അവധി അപേക്ഷയുമായി മഹി സുപ്രീം കോടതിയിലെത്തിയത്. കേസ് നടപടികൾക്കായി ധോണി സെപ്റ്റംബർ 14 ന് മുമ്പ് കോടതിയിൽ ഹാജരാകണം എന്നായിരുന്നു നിർദ്ദേശം. ബംഗളൂരു അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന്റെ ഈ നിർദ്ദേശം കർണാടക ഹൈക്കോടതിയും കഴിഞ്ഞ മാസം ശരിവച്ചിരുന്നു.

സാമൂഹ്യ പ്രവർത്തകനായ ജയകുമാർ ഹിരേമതിന്റെ പരാതി പ്രകാരമാണ് മതവികാരം വ്രണപ്പെടുത്തിയതിന് ധോണിക്കെതിരെ കേസെടുത്തത്. പെപ്‌സി, ലേസ്, ബൂസ്റ്റ്, ചെരിപ്പ് തുടങ്ങിയ സാധനങ്ങൾ കൈകളിൽ പിടിച്ചാണ് പത്ത് കരങ്ങളുള്ള മഹാവിഷ്ണുവിന്റെ രൂപത്തിൽ ധോണി മാഗസിൻ കവർ ചിത്രമായത്. ഇത് രാജ്യത്തെ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നാണ് പരാതി.

സെലിബ്രിറ്റികൾ ഉത്തരവാദിത്വമേതുമില്ലാതെ പരസ്യങ്ങളിൽ ഒപ്പുവെക്കുകയാണ് എന്നാണ് ഹൈക്കോടതി ഇത് സംബന്ധിച്ച വാദം കേൾക്കവേ പറഞ്ഞത്.വേഗത്തിൽ പണം സമ്പാദിക്കാനാണ് അവരുടെ ശ്രമം. ഇതുകൊണ്ടുണ്ടാകുന്ന ദൂഷ്യവശങ്ങൾ മനസിലാക്കുന്നില്ല. ധോണിയെപ്പോലുള്ള ഒരു സെലിബ്രിറ്റി ക്രിക്കറ്റ് താരം ഇക്കാര്യത്തിൽ കുറച്ചുകൂടി ബോധവാനാകേണ്ടതായിരുന്നു എന്നും കോടതി പറഞ്ഞു.

ഇതു ചോദ്യം ചെയ്താണു ധോണി സുപ്രീം കോടതിയെ സമീപിച്ചത്. വിഷയത്തിൽ കേസ് നൽകിയയാൾക്ക് നോട്ടീസ് അയയ്ക്കാൻ ജസ്റ്റിസ് പി.സി.ഘോഷിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു. മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തിൽ ധോണിക്കെതിരെ അനന്ദ്പൂർ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അതേസമയം, ധോണി ആ പരസ്യത്തിനു പണം വാങ്ങിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP