Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സർ സിപി രാമസ്വാമി അയ്യരുടെ ചെറുമകൻ; കക്ഷികളായി ഐപിഎൽ ഓഹരി ഉടമകൾ, അംബാനി സഹോദരന്മാർ തുടങ്ങിയ വമ്പന്മാർ; ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പത്ത് അഭിഭാഷകരിൽ ഒരാൾ; വെറുതെയല്ല ദേവസ്വം ബോർഡ് ഇദ്ദേഹത്തിന്റെ വക്കാലത്തിന് ശ്രമിച്ചത്; ശബരിമല ഹർജിയിൽ വിഎച്ച്പിക്കുവേണ്ടി ഹാജരാകുന്ന ആര്യമാ സുന്ദരം ഒരു പുലി തന്നെ

സർ സിപി രാമസ്വാമി അയ്യരുടെ ചെറുമകൻ; കക്ഷികളായി ഐപിഎൽ ഓഹരി ഉടമകൾ, അംബാനി സഹോദരന്മാർ തുടങ്ങിയ  വമ്പന്മാർ; ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പത്ത് അഭിഭാഷകരിൽ ഒരാൾ; വെറുതെയല്ല ദേവസ്വം ബോർഡ് ഇദ്ദേഹത്തിന്റെ വക്കാലത്തിന് ശ്രമിച്ചത്; ശബരിമല ഹർജിയിൽ വിഎച്ച്പിക്കുവേണ്ടി ഹാജരാകുന്ന ആര്യമാ സുന്ദരം ഒരു പുലി തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ രണ്ടുദിവസങ്ങളായി ആര്യമാ സുന്ദരം എന്ന സുപ്രീംകോടതി അഭിഭാഷകന്റെ പേര് ശബരിമല വിഷയവുമായി ബന്ധപ്പെട്ട ചർച്ചകളിലൊക്കെ നിറഞ്ഞു നിൽക്കുകയാണ്. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെയുള്ള പുനപ്പരിശോധനാ ഹർജിയിൽ ആദ്യം ദേവസ്വംബോർഡിനുവേണ്ടി തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി ആര്യമാ സുന്ദരം ഹാജരാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇത്തരം റിപ്പോർട്ടുകളുടെ അസ്ഥാനത്താക്കിയാണ് നാളെ അദ്ദേഹം വിശ്വഹിന്ദുപരിഷത്തിന് വേണ്ടി ശബരിമലക്കേസിൽ ഹാജരാകുന്നത്.

1936 മുതൽ 1947 വരെ തിരുവിതാംകൂറിന്റെ ദിവാനായിരുന്ന സർ സിപി രാമസ്വാമി അയ്യരുടെ ചെറുമകനാണ് ആര്യമാ സുന്ദരം. രാഷ്ട്രതന്ത്രജ്ഞൻ, വിദ്യാഭ്യാസപ്രവർത്തകൻ ഭരണാധികാരി എന്നീ നിലകളിൽ കഴിവുതെളിയിച്ച സിപി ആറ് പതിറ്റാണ്ട് കാലമാണ് തിരുവിതാംകൂറിൽ തന്റെ ആധിപത്യം സ്ഥാപിച്ചത്. അമേരിക്കൻ മോഡൽ ഭരണത്തിന്റെ പേരിലും സേച്ഛാധിപത്യത്തിന്റെപേരിലും ഏറെ പഴികേട്ടപ്പോഴും സിപിയുടെ ഭരണനേട്ടങ്ങൾ ഇന്നും തിരുവിതാംകൂർ ഓർക്കുന്നുണ്ട്.

മുപ്പത്തിയൊന്നാം വയസിലാണ് സിപി സനദെടുത്തതെ്. അഖിലേന്ത്യാ അറ്റോർണിമാരുടെ പ്രസിഡന്റ്, ഇന്ത്യാ വൈസ്രോയി കൗൺസിലിന്റെ പ്രധാന അഭിഭാഷകൻ തുടങ്ങി നിയമവുമായി ബന്ധപ്പെട്ട നിരവധി സ്ഥാനങ്ങൾ വഹിച്ച രാമസ്വാമി അയ്യരുടെ കുടുംബത്തിൽ മിക്കവരും തെരഞ്ഞെടുത്തതും അഭിഭാഷക വൃത്തി തന്നെ. സിപിയുടെ ഏകാധിപത്യഭരണത്തിൽ പ്രതിഷേധിച്ച് കെ സുബ്രഹ്മണ്യ അയ്യർ എന്ന കെ.എസി എസ് മണി അദ്ദേഹത്തിന്റെ വെട്ടിയതിനെ തുടർന്ന് കേരളം വിട്ട് മദ്രാസിലേക്ക് കുടിയേറുകയായിരുന്നു അദ്ദേഹവും കുടുംബവും. സിപിയുടെ അഞ്ച്തലമുറയിൽ ഭൂരിപക്ഷവും അഭിഭാഷകരാണ്.

1957 ഏപ്രിൽ 22 ന് ജനിച്ച സിപിയുടെ ചെറുമകൻ ആര്യമാ സുന്ദരം 76 ലാണ് അഭിഭാഷകനായത്. 1989 ൽ കേന്ദ്രസർക്കാരിന്റെ സ്റ്റാൻഡിങ് കോൺസലായ ആര്യമാ സുന്ദരം 95 ൽ മദ്രാസ് ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായി. ആര്യമാ സുന്ദരത്തിന്റെ അമ്മാവനായ സി ആർ പട്ടാഭിരാമൻ രണ്ട് തവണ കേന്ദ്രനിയമ മന്ത്രിയായിരുന്നു. ഐപിഎൽ ഓഹരി ഉടമകൾ, അംബാനിസഹോദരന്മാർ തുടങ്ങി വമ്പന്മാരാണ് ആര്യമയുടെ കക്ഷികൾ. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പത്ത് അഭിഭാഷകരിൽ ഒരാളായാണ് നിയമവൃത്തങ്ങൾ അദ്ദേഹത്തെ വിലയിരുത്തുന്നത്. ആര്യമാസുന്ദരത്തിന്റെ സാന്നിധ്യം വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്നാണ് വിഎച്ച്പി വൃത്തങ്ങളുടെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP