Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുനന്ദ പുഷ്‌കർ ദുരൂഹമരണക്കേസ്: ശശി തരൂരിന്റെ വിചാരണ ഈ മാസം 21 മുതൽ; തരൂരിനെതിരെ ചുമത്തിയ കുറ്റങ്ങൾ ഗാർഹിക പീഡനവും ആത്മഹത്യാപ്രേരണയും; ഡൽഹി പൊലീസ് എംപിക്കെതിരെ ചുമത്തിയിരിക്കുന്നത് 10 വർഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പുകൾ

സുനന്ദ പുഷ്‌കർ ദുരൂഹമരണക്കേസ്: ശശി തരൂരിന്റെ വിചാരണ ഈ മാസം 21 മുതൽ; തരൂരിനെതിരെ ചുമത്തിയ കുറ്റങ്ങൾ ഗാർഹിക പീഡനവും ആത്മഹത്യാപ്രേരണയും; ഡൽഹി പൊലീസ് എംപിക്കെതിരെ ചുമത്തിയിരിക്കുന്നത് 10 വർഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പുകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സുനന്ദാ പുഷ്‌കർ ദുരൂഹമരണക്കേസിൽ ശശിതരൂരിന്റെ വിചാരണ ഈ മാസം 21 മുതൽ നടക്കും. ശശിതരൂരിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിരുന്നു. ഡൽഹി പട്യാലാ ഹൗസ് കോടതിയാണ് ശശിതരൂരിന് നോട്ടീസയച്ചത്. 2014 ജനുവരി 17നാണു ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കേസിൽ പ്രോസിക്യൂഷനെ സഹായിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സുബ്രഹ്മണ്യൻ സ്വാമിയുടെ ഹർജി തള്ളിക്കൊണ്ടാണ് പട്യാല ഹൗസ് കോടതി കേസിൽ വിചാരണ തുടങ്ങാൻ നിശ്ചയിച്ചത്. തരൂരിനെ ഇതുവരെ കേസിൽ അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ വർഷം എംപിക്ക് സാധാരണ ജാമ്യവും അനുവദിച്ചിരുന്നു.

സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യയെന്നാണ് ഡൽഹി പൊലീസിന്റെ കുറ്റപത്രത്തിൽ പറയുന്നത്. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ കുറ്റങ്ങൾ ചുമത്തിയാണ് തരൂരിനെതിരെയുള്ള കുറ്റപത്രം. ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. 10വർഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പുകളാണ് തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്. കേസ് വീണ്ടും പരിഗണിക്കുമ്പോൾ ശശി തരൂരിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടണമെന്ന് ഡൽഹി പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അഞ്ച് കൊല്ലം മുൻപാണ് ഡൽഹിയിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

2014 ജനുവരി 17 നാണ് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ദുരൂഹസാഹചര്യത്തിൽ സുനന്ദപുഷ്‌കർ മരിച്ചത്. തന്റെ ഭാര്യയുടെ മരണത്തെക്കുറിച്ചുള്ള അവസാന നിഗമനമെന്തെന്ന് അറിയാൻ കാത്തിരിക്കുകയാണെന്ന് ശശിതരൂർ എംപി പ്രതികരിച്ചിരുന്നു.

സുനന്ദപുഷ്‌കർ മരിച്ച കേസ് പ്രത്യേക അന്വേഷണം സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.വലിയ സ്വാധീനമുള്ള വ്യക്തികൾക്ക് കേസിൽ പങ്കുള്ളതിനാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണം വൈകുന്നുവെന്നാരോപിച്ചായിരുന്നു ഹർജി. എന്നാൽ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞഡൽഹി ഹൈക്കോടതി തള്ളി. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജിയുടെ ആവശ്യകത വ്യക്തമാക്കാനാണ് കോടതി ആവശ്യപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP