Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ക്രിമിനൽ കുറ്റങ്ങളിൽ പ്രതികളെ വിട്ടയച്ചാൽ സർക്കാരിന്റെ കരുണയ്ക്ക് കാത്തിരിക്കാതെയും കോടതിയുടെ അനുമതി ഇല്ലാതെയും ഇരയ്ക്ക് ഇനി മേൽകോടതിയിൽ അപ്പീലുമായി പോകാം; ഉന്നത സ്വാധീനം മൂലം കുറ്റാരോപിതരുമായി ഒത്തുകളിച്ച് സർക്കാർ അപ്പീൽ മുടക്കുന്നതിന്റെ പേരിൽ ആരും ഇനി ആശങ്കപ്പെടേണ്ടതില്ല; അതിനിർണ്ണായകമായ ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച്

ക്രിമിനൽ കുറ്റങ്ങളിൽ പ്രതികളെ വിട്ടയച്ചാൽ സർക്കാരിന്റെ കരുണയ്ക്ക് കാത്തിരിക്കാതെയും കോടതിയുടെ അനുമതി ഇല്ലാതെയും ഇരയ്ക്ക് ഇനി മേൽകോടതിയിൽ അപ്പീലുമായി പോകാം; ഉന്നത സ്വാധീനം മൂലം കുറ്റാരോപിതരുമായി ഒത്തുകളിച്ച് സർക്കാർ അപ്പീൽ മുടക്കുന്നതിന്റെ പേരിൽ ആരും ഇനി ആശങ്കപ്പെടേണ്ടതില്ല; അതിനിർണ്ണായകമായ ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇരകൾക്കൊപ്പമാകണം പ്രോസിക്യൂഷൻ. എന്നാൽ പ്രതികൾ സാമ്പത്തികമായി ഉന്നതിയിലുള്ളവരായാൽ പ്രോസിക്യൂഷനും അവർക്ക് വഴങ്ങും. ഭരണകൂടത്തെ സ്വാധീനിക്കാൻ കരുത്തുണ്ടെങ്കിൽ ഏത് കേസും അട്ടിമറിക്കപ്പെടും. അങ്ങനെ ഇരകൾ പ്രതികളാകുന്ന സമൂഹമാണ് ഇത്. ഇതിനെതിരെ കരുതലോടെ നടപടി എടുക്കുകയാണ് സുപ്രീംകോടതി.

ക്രിമിനൽ കേസുകളിൽ പ്രതികൾ വിട്ടയയ്ക്കപ്പെടുമ്പോൾ, മേൽക്കോടതിയുടെ അനുമതിയില്ലാതെ തന്നെ അതു ചോദ്യംചെയ്യാൻ ഇരകൾക്കും അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധി മാറ്റത്തിന്റെ തുടക്കമാണ്. സർക്കാരിനാണ് അപ്പീൽ നൽകാനുള്ള അവകാശം. അതും ഇരകളുടെ കാര്യത്തിൽ മാറ്റപ്പെടുന്നു. സർക്കാരിന്റെ അനുമതി ഇല്ലെങ്കിലും മേൽകോടതിയിൽ കീഴ് കോടതി വിധിക്കെതിരെ അപ്പീൽ പോകാം. കീഴ് കോടതിയിൽ പ്രോസിക്യൂഷൻ കള്ളക്കളി നടത്തി പ്രതികളെ രക്ഷിക്കുകയും മേൽകോടതിയിൽ അപ്പീൽ നൽകാതെ പ്രതികളെ വെറുതെ വിടുകയും ചെയ്യുന്ന രീതി ഉത്തരേന്ത്യയിൽ സജീവമാണ്. ഇത് മനസ്സിലാക്കിയാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

ക്രിമിനൽ ശിക്ഷാനിയമത്തിലെ 372ാം വകുപ്പ് ഇരകൾക്ക് പ്രയോജനകരമാകും വിധം യാഥാർഥ്യബോധത്തോടെയുള്ളതും സ്വതന്ത്രവും പുരോഗമനപരവുമാകണമെന്നു ജസ്റ്റിസുമാരായ മദൻ ബി. ലോക്കുർ, അബ്ദുൽ നാസർ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തിൽ 3 പേരും യോജിച്ചെങ്കിലും വിധി അപ്പീൽ കോടതിയുടെ അനുമതിയില്ലാതെ ചോദ്യംചെയ്യാനുള്ള ഇരയുടെ അവകാശത്തോട് ജസ്റ്റിസ് ദീപക് ഗുപ്ത വിയോജിച്ചു. നിലവിൽ സംസ്ഥാന സർക്കാരിനാണ് അപ്പീൽ നൽകാനുള്ള അവകാശമുള്ളത്. എന്നാൽ ഭൂരിപക്ഷ അഭിപ്രായം വിധിയായി മാറി.

കുറ്റകൃത്യങ്ങളിൽ ഇരകളാകുന്നവരുടെ അവകാശം സംബന്ധിച്ച് പാർലമെന്റോ നിയമവ്യവസ്ഥയോ പൊതുസമൂഹമോ കാര്യമായ ശ്രദ്ധ ചെലുത്താറില്ല. ഇക്കാര്യത്തിൽ പുതിയ മുന്നേറ്റം അനിവാര്യമായിരിക്കുന്നു. ഇരകളുടെ അവകാശത്തിനു മുഖ്യപ്രാധാന്യം ലഭിക്കേണ്ടിയിരിക്കുന്നു. മനുഷ്യാവകാശത്തിലും സാമൂഹ്യനീതിയിലും നിയമവാഴ്ചയിലും ഇതാണുണ്ടാവേണ്ടത്. എന്നാൽ, ഗുരുതരമായ കുറ്റങ്ങൾക്ക് ഇരകളാകുന്നവർക്ക് പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യാൻ പോലും ഏറെ ബുദ്ധിമുട്ടേണ്ടിവരുന്നു.

പ്രതികൾ വിട്ടയയ്ക്കപ്പെട്ടാൽ അപ്പീൽ കോടതിയുടെ അനുമതിയില്ലാതെ അതു ചോദ്യംചെയ്യാൻ ആവില്ലെന്നതു ദുഃഖകരമാണ്. അപ്പീൽ നൽകാൻ ബാധ്യസ്ഥരായ സർക്കാർ പലപ്പോഴും ഉദാസീനമായി പ്രവർത്തിക്കുന്നു. ഇരകൾക്ക് പ്രാധാന്യം ലഭിക്കേണ്ടിയിരിക്കുന്നു ചരിത്രവിധിയിൽ ജസ്റ്റിസ് മദൻ ബി. ലോക്കുർ പറയുന്നു. കുറ്റാരോപിതർക്ക് നിയമം അനുവദിക്കുന്ന അവകാശങ്ങളും കീഴ്‌വഴക്കങ്ങളും അവഗണിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഗുപ്ത വിയോജിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP