Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രോളന്മാർക്കും മുട്ടൻ പണികിട്ടുമോ? സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സുപ്രീംകോടതി; വ്യക്തികളുടെ സ്വകാര്യത ആരു സംരക്ഷിക്കുമെന്നും ചോദ്യം; എന്തിന് ഇന്റർനെറ്റിനെ കുറിച്ച് വേവലാതിപ്പെട്ടു കൊണ്ടിരിക്കണം? രാജ്യത്തെക്കുറിച്ചാണ് നമുക്കു വേവലാതി വേണ്ടതെന്നും കോടതി; കുറ്റകൃത്യം ചെയ്യുന്നവർക്ക് സാങ്കേതികവിദ്യ ഉണ്ടെങ്കിൽ അതു തടയാനും സാങ്കേതികവിദ്യ വേണം; പരാമർശങ്ങൾ സോഷ്യൽമീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്ന കേസിൽ

ട്രോളന്മാർക്കും മുട്ടൻ പണികിട്ടുമോ? സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സുപ്രീംകോടതി; വ്യക്തികളുടെ സ്വകാര്യത ആരു സംരക്ഷിക്കുമെന്നും ചോദ്യം; എന്തിന് ഇന്റർനെറ്റിനെ കുറിച്ച് വേവലാതിപ്പെട്ടു  കൊണ്ടിരിക്കണം? രാജ്യത്തെക്കുറിച്ചാണ് നമുക്കു വേവലാതി വേണ്ടതെന്നും കോടതി; കുറ്റകൃത്യം ചെയ്യുന്നവർക്ക് സാങ്കേതികവിദ്യ ഉണ്ടെങ്കിൽ അതു തടയാനും സാങ്കേതികവിദ്യ വേണം; പരാമർശങ്ങൾ സോഷ്യൽമീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്ന കേസിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സോഷ്യൽ മീഡിയക്ക് മേലും പിടിവീഴുമോ? സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നതിനെതിരെ കടുത്ത നിലപാടിലേക്ക് സുപ്രീംകോടതി കടക്കുന്നു. ഫേസ്‌ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യയ്ക്ക് എതിരെ കേന്ദ്രസർക്കാർ മാർഗ്ഗരേഖ കൊണ്ടു വരമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം. മൂന്നാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനം വേണമെന്നും കോടതി നിർദ്ദേശിച്ചു. ഇതോടെ കേന്ദ്രസർക്കാർ പുതിയ സോഷ്യൽ മീഡിയാനയം രൂപീകരിക്കുമെന്ന നിലയിലേക്ക് കാര്യങ്ങൾ മാറി.

സോഷ്യൽ മീഡിയ ദുരുപയോഗം തടയുന്നതിന് മാർഗനിർദ്ദേശങ്ങൾ രൂപീകരിച്ച് സത്യവാങ്മൂലം നൽകാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം. രാജ്യത്തിന്റെ പരാമാധികാരവും വ്യക്തികളുടെ സ്വകാര്യതയും സന്തുലിതമായി പരിഗണിച്ചുകൊണ്ടുവേണം ചട്ടങ്ങൾ രൂപീകരിക്കേണ്ടതെന്ന് ജസ്റ്റിസുമാരായ ദീപക് ഗുപ്തയും അനിരുദ്ധ ബോസും അടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. സോഷ്യൽ മീഡിയ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.

സോഷ്യൽ മീഡിയയുടെ ദുരുപയോഗം അപകടകരമായ തലത്തിൽ എത്തിയതായി സുപ്രീം കോടതി അഭിപ്രായപ്പെട്ടു. എത്രയും വേഗം ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാവണം. നാം എന്തിന് ഇന്റർനെറ്റിനെക്കുറിച്ച് വേവലാതിപ്പെട്ടുകൊണ്ടിരിക്കണം? രാജ്യത്തെക്കുറിച്ചാണ് നമുക്കു വേവലാതി വേണ്ടത്. ഓൺലൈനിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ ഉത്ഭവസ്ഥാനം കണ്ടെത്തുന്നതിനുള്ള സാങ്കേതികവിദ്യ ഇല്ലെന്നു പറഞ്ഞ് നമുക്ക് ഒഴിയാനാവില്ല. കുറ്റകൃത്യം ചെയ്യുന്നവർക്ക് സാങ്കേതികവിദ്യ ഉണ്ടെങ്കിൽ അതു തടയുന്നതിനു നമുക്കും സാങ്കേതിക വിദ്യ വേണ്ടതാണ്- കോടതി അഭിപ്രായപ്പെട്ടു.

''ഭരണകൂടത്തിന് സ്വയം ട്രോളിൽനിന്നു രക്ഷ നേടാനാവും, എന്നാൽ വ്യക്തികൾ തങ്ങൾക്കെതിരെ നടക്കുന്ന നുണപ്രചാരണങ്ങളിൽ എന്തുചെയ്യും? ''- കോടതി ചോദിച്ചു. ''എനിക്ക് എന്റെ സ്വകാര്യ സംരക്ഷിക്കേണ്ടതുണ്ട്, സ്മാർട് ഫോൺ ഉപേക്ഷിക്കുന്നതിനെക്കുറിച്ചാണ് ഞാൻ ആലോചിക്കുന്നത്''- ജസ്റ്റിസ് ഗുപ്ത പറഞ്ഞു. സ്മാർട്ട് ഫോൺ ഉപേക്ഷിക്കുന്നത് നല്ല തീരുമാനമാണെന്ന് ഫെയ്സ് ബുക്കിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. ഒട്ടേറെ പേർ അങ്ങനെ ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പിന്തുണച്ചു.

സോഷ്യൽ മീഡിയ ദുരുപയോഗത്തിനെതിരെ കോടതികളല്ല ചട്ടങ്ങൾ കൊണ്ടുവരേണ്ടത്. സർക്കാരാണ് നയം രൂപീകരിക്കേണ്ടത്. സർക്കാർ നയം രൂപീകരിച്ചാൽ അതിന്റെ നിയമ സാധുത കോടതിക്കു പരിശോധിക്കാനാവും. സ്വകാര്യത സംബന്ധിച്ച നിയന്ത്രണങ്ങൾ സർക്കാരാണ് കൊണ്ടുവരേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. സത്യവാങ്മൂലം നൽകാൻ കേന്ദ്ര സർക്കാരിന് മൂന്നാഴ്ച സമയം അനുവദിച്ചു. ഒക്ടോബർ 22ന് കേസിൽ വീണ്ടും വാദം കേൾക്കും.

നേരത്തെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് തമിഴ്‌നാട് സർക്കാരിനുവേണ്ടി അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരുടെ ഉത്തരവാദിത്തം ഉറപ്പിക്കാനും ഭീകരതയും വ്യാജപ്രചാരണവും തടയാനും ഇത് ഉപകരിക്കുമെന്നാണ് ഹർജിക്കാരുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP